0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 1 [Smitha]

Author : സ്മിത Read All Parts 806

സൂര്യനെ പ്രണയിച്ചവൾ 1

Sooryane Pranayichaval Part 1 | Author : Smitha

സുഹൃത്തും എഴുത്തുകാരനുമായ ഫഹദ് സലാമിന് സമർപ്പിക്കുന്നു.

പുഴയുടെ അപ്പുറത്ത് നീല നിറത്തിലുള്ള മലനിരകൾ ഉയർന്നുയർന്നു പോകുന്നത് നോക്കി നിൽക്കവേ ക്യാപ്റ്റൻ രാകേഷ് മഹേശ്വർ ഒരു നിമിഷം താനൊരു പട്ടാളക്കാരനാണ് എന്ന് മറന്നുപോയി. ചുറ്റും പച്ചയും നീലയും കലർന്ന വർണ്ണങ്ങൾ മാത്രമേയുള്ളൂ. ഒരു ഫ്രഞ്ച് സർറിയലിസ്റ്റിക് പെയിൻറ്റിങ്ങിന് മുമ്പിലാണ് താനെന്ന് അയാൾക്ക് തോന്നി. അസ്തമയം സിന്ദൂരവർണ്ണമണിഞ്ഞ കാമുകിയുടെ ലയ ലഹരിയോടെ തന്നോട് എന്തെങ്കിലും മന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടോ? ഗഗനമാകെ പ്രേമസാഗരമാണ് എന്നയാൾക്ക് തോന്നി. ആകാശഹൃദയത്തിൻറെ മിടിപ്പുപോലെ ദേശാടനപ്പക്ഷികൾ മേഘങ്ങളിൽ കറുത്ത സുഷിരങ്ങൾ വീഴ്ത്തി പറന്നു നീങ്ങുന്നത് കണ്ടപ്പോൾ അയാളുടെ ഹൃദയം വല്ലാതെ കൊതിച്ചു. ഇപ്പോൾ എൻറെ സമീപം ഒരു സുന്ദരിയുണ്ടായിരുന്നെങ്കിൽ! നിലാവിൻറെ മൃദുലതയോടെ, പൂവനത്തിന് നടുവിൽ, വിവശതയോടെ തൻറെ സാമീപ്യത്തിനു കൊതിച്ച്, തൻറെ സാന്നിധ്യത്തിന് വേണ്ടി ദാഹിച്ച് തനിക്ക് ഈ ജന്മവും വരാനുള്ള എല്ലാ ജന്മങ്ങളിലും കൂട്ടിരിക്കാൻ ആഗ്രഹിക്കുന്ന ഒരു സുന്ദരി! എന്നാണു അവൾ വരുന്നത്? ഏത് വഴിത്താരയിൽ താൻ കണ്ടുമുട്ടും അവളെ?

എത്രയോ പെൺകുട്ടികളെ കണ്ടു! അടുത്തിടപഴകി! എത്രയോ പേർ തന്നെ ആഗഹിച്ചു! താൽക്കാലിക സുഖം മുതൽ ജീവിത സഖിയാകാൻ വരെ!

പക്ഷേ താൻ! എല്ലാവരെയും തിരസ്ക്കരിച്ചു. അവരുടെ പ്രണയം കണ്ടില്ലെന്ന് നടിച്ചു. അല്ലെങ്കിൽ അവഗണിച്ചു. എന്തിന്? മനസ്സ് പറഞ്ഞില്ല, ഇതാ ഇവൾ നിൻറ്റെ പെൺകുട്ടിയാണ് എന്ന്. ഇതാ നിൻറെ ജീവിതത്തിൻറ്റെ പകുതി എന്ന്. ആരിലും പൂർണ്ണത കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ല. ആർക്കുവേണ്ടിയും തൻറെ ഹൃദയം തപിച്ചില്ല. തനിക്ക് അവരോടു ആരോടും പ്രണയം തോന്നിയില്ല. ഇപ്പോൾ ഇരുപത്തിയാറ് വയസ്സുള്ള പട്ടാള ഓഫീസറാണ് താൻ. നന്നേ ചെറുപ്പത്തിൽ തന്നെ ഡെറാഡൂണിലെ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം. അക്കാദമിയിലെ ഏറ്റവും മിടുക്കരും സമർത്ഥരുമായ അധ്യാപകരിൽ നിന്നും ട്രെയിനിങ്. എല്ലാ റ്റെസ്റ്റുകളിലും ഏറ്റവും ഉയർന്ന ഗ്രേഡ്. പങ്കെടുക്കുന്ന ഏതിനത്തിലും പുരസ്‌ക്കാരങ്ങൾ. ഗാലൻറ്ററി അവാർഡുകൾ. ഇപ്പോൾ ഇവിടെ അതിസാഹസികമായ ഒരു ദൗത്യത്തിൻറെ സംഘത്തലവനായി കൊടും കാടിനടുത്തുള്ള കമാൻഡ് പോസ്റ്റിൽ. ഒരേയൊരു ലക്‌ഷ്യം. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ജോയൽ ബെന്നറ്റിനെ പിടിക്കുക. ജീവനോടെയോ

💬 Comments

View all comments