Chapter Title : സൂര്യനെ പ്രണയിച്ചവൾ 10 [Smitha]
എഴുതണം. ഞാന്‍ പറഞ്ഞു തരുന്ന സെന്റന്‍സ് ഗായത്രി എഴുതണം! അത് എന്തിനാണ് എന്ന് ഞാന്‍ പറയാം! പ്ലീസ്!”
“ഓക്കേ..!”
മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു.
“എഴുതാനുള്ള പേപ്പറും പെന്നും..?’
“അത് ഇപ്പം കൊണ്ടുവരാം!”
അത് പറഞ്ഞ് അവന്‍ ബസ്സിനുള്ളിലേക്ക് ഓടിക്കയറി.
പെട്ടെന്ന് തന്നെ തിരിച്ചിറങ്ങി വന്ന് അവളുടെ നേരെ നടന്നു.
അവന്‍റെ കയ്യില്‍ ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു.
“ഇത് എഴുതാനുള്ള ബുക്ക്!”
നോട്ട്ബുക്ക് അവളുടെ നേരേ നീട്ടി അവന്‍ പറഞ്ഞു.
ഗായത്രി മടിച്ചാണെങ്കിലും അത് അവന്‍റെ കയ്യില്‍ നിന്നും വാങ്ങി.
“ഇതാ പെന്‍!’
പോക്കറ്റില്‍ നിന്നും പേനയെടുത്ത് അവന്‍ അവളുടെ നേരെ നീട്ടി.
അവള്‍ അത് വാങ്ങി.
പിന്നെ അവന്‍റെ നേരെ ചോദ്യരൂപത്തില്‍ നോക്കി.
“എഴുത്...”
അവന്‍ പറഞ്ഞു.
അവള്‍ അവന്‍ പറഞ്ഞു തരുന്ന വാക്കുകള്‍ എഴുതുന്നതിനു വേണ്ടി ബുക്കിലെ പേജില്‍ പേന അമര്‍ത്തി.
“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടു പിടിച്ചു...”
ജോയല്‍ പറഞ്ഞു.
“ങ്ങ്ഹേ?”
അവള്‍ അന്ധാളിപ്പോടെ ജോയലിനെ നോക്കി.
“എഴുത് ഗായത്രി, നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു...എഴുത്..എഴുതിയോ?”
അവള്‍ എഴുതിക്കഴിഞ്ഞ് അവനെ നോക്കി.
അവനാ ബുക്ക് അവളുടെ കയ്യില്‍ നിന്നും വാങ്ങി.
എന്നിട്ട് എഴുതിയ പേജിലേക്ക് നോക്കി.
പുഞ്ചിരിയോടെ അവനത് വായിച്ചു.
“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു...”
എന്നിട്ട് അവന്‍ അവളെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും തനിക്ക് മുമ്പ് കിട്ടിയ കാര്‍ഡ് എടുത്ത് അവളെ കാണിച്ചു.
“കയ്യക്ഷരം!”
ഗായത്രിക്ക് പെട്ടെന്ന് കാര്യം മനസ്സിലായി.
അവളുടെ മുഖം ജാള്യതകൊണ്ട് മൂടി.
മോഷണ മുതലില്‍ കൈവെച്ചപ്പോള്‍ ആയിരം ബള്‍ബ് പ്രകാശിക്കുന്നത് കണ്ട കള്ളനെപോലെ അവളുടെ മുഖം ചകിതമായി.
പെട്ടെന്ന് അവള്‍ കോണ്ക്രീറ്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അവള്‍ ബസ്സിനു നേരെ പിന്തിരിഞ്ഞു.
“ഗായത്രി!”
ജോയല്‍ ശബ്ദമുയര്‍ത്തി.
ബസ്സിന്‍റെ നേരെ ചുവടുകള്‍ വെച്ച ഗായത്രി പിടിച്ചുകെട്ടിയത് പോലെ നിന്നു.
ജോയല്‍ അവളുടെ നേരെ ചെന്നു.
“എന്തിനായിരുന്നു, അത്?”
മുമ്പില്‍ നിന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചോദിച്ചു.
അവളുടെ ശ്വാസഗതി ഉയര്‍ന്നു. ലജ്ജയും ജാള്യതയും ചകിത ഭാവവും അവളുടെ മുഖത്തെ കീഴ്പ്പെടുത്തി.
“ജോയല്‍ അത്...”
അവള്‍ വാക്കുകള്‍ക്ക് വേണ്ടി
💬 Comments
View all comments