0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 11 [Smitha]

Author : സ്മിത Read All Parts 323

സൂര്യനെ പ്രണയിച്ചവൾ 11

Sooryane Pranayichaval Part 11 | Author : Smitha | Previous Parts

മണാലി.
സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി.
ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും.

അനന്തതയുടെ രാജഗോപുരങ്ങള്‍ പോലെ മഞ്ഞുമൂടിയ മലാന പര്‍വ്വതങ്ങള്‍ക്ക് കീഴെ കുട്ടികളുടെ സംഘം മഞ്ഞുവാരി എറിഞ്ഞും സല്ലപിച്ചും തിമര്‍ക്കുമ്പോള്‍ ദീര്‍ഘൂപിയായ ഒരു സാല്‍മരത്തിന്റെ ചുവട്ടില്‍ മുഖാമുഖം നോക്കിയിരിക്കുകയായിരുന്നു ജോയലും ഗായത്രിയും.

മാര്‍ഹി തടാകത്തിലേക്ക് മഞ്ഞിന്‍പാളികളെ തുളച്ച് കടന്നുവരുന്ന ഇളം വെയില്‍ ചെറു തിരകളെ ഇളക്കുന്നത് കണ്ട് അവള്‍ അവനോട് പറഞ്ഞു.

“ഇവിടെ നിന്നു പോകണോ ജോയല്‍?”

“പിന്നെ പോകാതെ? ഇവിടെ സ്ഥിരം താമസിക്കാനാ മാഡത്തിന്‍റെ പ്ലാന്‍?”

“എന്തിന്? എന്തിനാ ഇവിടുന്ന് പോകുന്നെ?”

“അത് ശരി!”

അവന്‍ അവളുടെ തലയില്‍ പതിയെ ഒരടി കൊടുത്തു.

“ക്ലാസ് അറ്റണ്ട് ചെയ്യേണ്ടേ? പഠിക്കണ്ടേ? എക്സാം എഴുതേണ്ടേ? നല്ല ടോപ്പ് ഉദ്യോഗം കിട്ടേണ്ടെ? എന്നാലല്ലേ എനിക്ക് നിന്നെ ധൈര്യത്തോടെ കെട്ടാന്‍ പറ്റൂ!”

“ഛീ!”

അവള്‍ അവന്‍റെ തോളില്‍ അടിച്ചു.

“മണാലിയാ ഇത്! ഇത്രേം റൊമാന്റിക് ആയ ഒരു സെറ്റിങ്ങില്‍ ഇരുന്നോണ്ട് ഇതുപോലെ അണ്‍റൊമാന്‍റ്റിക് ആയ കാര്യങ്ങള്‍ ആണോ പറയുന്നേ?”

“അണ്‍റൊമാന്‍റ്റിക്? എന്ത് അണ്‍റൊമാന്‍റ്റിക്?”

“പഠനം, ക്ലാസ്, എക്സാം ...”

അവള്‍ പറഞ്ഞു.

ജോയല്‍ അവളെ കണ്ണുരുട്ടി കാണിച്ചു.

“റൊമാന്റിക് എന്നുവെച്ചാല്‍ ..മണാലി ...ഞാന്‍ ..എന്‍റെ ജോ ..നമ്മുടെ ലവ്...ജോ എന്നെ പിടിക്കുന്നത് ..എനിക്ക് ഉമ്മ തരുന്നത് ...”

അവള്‍ അവന്‍റെ തോളിലേക്ക് മുഖം ചായിച്ചു.

💬 Comments

View all comments