Chapter Title : സൂര്യനെ പ്രണയിച്ചവൾ 11 [Smitha]
ജോ! ശരിക്കുള്ള മതില്‍. മതത്തിന്റെ, പണത്തിന്റെ, പദവിയുടെ, വലിപ്പ ചെറുപ്പത്തിന്‍റെ .....ഇവിടെ അതൊന്നും ഇല്ല .... നീലാകാശം...മഞ്ഞുമൂടിയ മലകള്‍ .... തടാകത്തിന്റെ ഗ്ലാസ് സര്‍ഫെസ് ഞാന്‍ ..എന്‍റെ അടുത്ത് ജോ .... സൊ ഐ വാണാ ബി ഹിയര്‍...”
“വൌ!!”
ജോയല്‍ അവളുടെ തലമുടിയില്‍ തഴുകി.
“സൂപ്പര്‍ കവിതയാണല്ലോ!”
“ജോ അടുത്തുള്ളപ്പോള്‍ കവിത ഒരു ശീലമാണ് എന്‍റെ ഭാഷയ്ക്ക്...”
അവളുടെ തരള മിഴികള്‍ അവന്‍റെ കണ്ണുകളില്‍ തഴുകി നോക്കി.
“.....ഞാന്‍ പുഞ്ചിരിക്കുന്നത് ഈ ചുണ്ടുകള്‍ കൊണ്ട്....”
അവള്‍ അവന്‍റെ അധരത്തില്‍ തൊട്ടു.
“....ഒഴുകുന്നത് ഈ ഹൃദയത്തിരകള്‍ക്ക് മേലെ....”
അവള്‍ അവന്‍റെ നെഞ്ചില്‍ സ്പര്‍ശിച്ചു.
“...പറക്കാന്‍ ഞാന്‍ ചിറകുകള്‍ വിരിയ്ക്കുന്നത് ഈ ശ്വാസത്തിന്റെ കാറ്റില്‍....”
അവള്‍ അവന്‍റെ മൂക്കില്‍ തൊട്ടു.
“..മരിക്കുന്നത് ഇങ്ങനെ എന്‍റെ അടുത്ത് ഇല്ലാതെ വരുമ്പോള്‍....”
അവന്‍റെ ഹൃദയം ഒന്ന് പിടഞ്ഞു.
അവന്‍ അവളുടെ ചുണ്ടത്ത് വിരല്‍ തൊട്ട് അവളുടെ സംസാരം തടഞ്ഞു.
“ഗായത്രി...”
“പേടിച്ചോ?”
“ഇല്ല, പക്ഷെ...”
“എപ്പഴും എന്‍റെ കൂടെ ഉണ്ടായാല്‍ മതി, ജോ...”
“അത് ഉണ്ട്..പക്ഷെ നീ ഇങ്ങനെയൊന്നും..”
ആകാശത്ത് നീല നിറമുള്ള സൈബീരിയന്‍ ഫ്ലെമിങ്ഗോപ്പക്ഷികള്‍ ഒഴുകിപ്പറക്കാന്‍ തുടങ്ങി.
വിടര്‍ന്നു പന്തലിച്ച സാല്‍മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കപ്പുറത്ത് നിന്ന് അവ കൂട്ടമായി മലാന പര്‍വ്വത നിരകള്‍ക്കപ്പുറത്തേക്ക് പറന്നുയരുകയാണ്...
“ഓര്‍ണിത്തോളജി അറിയാമോ?”
ജോ പക്ഷികളെ താല്‍പ്പര്യത്തോടെ നോക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.
“അങ്ങനെയൊന്നുമില്ല, അല്‍പ്പം,”
“ജോയുടെ നോട്ടത്തില്‍ അല്‍പ്പം ...എന്തോ പന്തികേട് പോലെ തോന്നുന്നു..”
“മമ്മാടെ മമ്മി ഒരു ക്ലയര്‍വോയന്റ്റ് ആണ് ... ഞങ്ങള് അമ്മാമ്മ എന്നാ വിളിക്കാറ് .... ടാരോ കാര്‍ഡ്സ് ഒക്കെ നോക്കി ഭാവിയൊക്കെ പറയുന്ന ആള്‍ ... എന്നുവെച്ചാല്‍ പ്രോഫഷണല്‍ ആയിട്ടൊന്നുമല്ല .. ഒരു ഹോബി പോലെ .... ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ... പ്രേമിക്കുന്ന പെണ്ണും ചെറുക്കനും ആദ്യമായി ഒരുമിച്ച് ഒരിടത്ത് ഇരിക്കുമ്പം ഫ്ലെമിങ്ഗോ പക്ഷികള്‍ വന്നാല്‍ അത് അത്ര നല്ലതല്ല എന്ന്..”
“ആ പക്ഷീടെ പേര് ഫ്ലെമിങ്ഗോന്നാ?”
അവള്‍ ചോദിച്ചു.
“അതെ...”
“പേടിപ്പിക്കല്ലേ ജോ!”
“ശ്യെ! നീയിത്ര സില്ലിയാകല്ലേ!”
ഗായത്രി എഴുന്നേറ്റു.
“വാ...”
അവള്‍ അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.
“തണുത്ത കാറ്റ്...ഹാവൂ..ജോ
💬 Comments
View all comments