Chapter Title : സൂര്യനെ പ്രണയിച്ചവൾ 11 [Smitha]
കമോണ്‍ ..നമുക്ക് ഈ മഞ്ഞിലൂടെ നടക്കാം!”
അപ്പോള്‍ മലാന പാര്‍വ്വതങ്ങള്‍ക്കപ്പുറത്ത് നിന്നും വെള്ളിനിറമുള്ള വലിയ ചിറകുകള്‍ വീശി മറ്റൊരു കൂട്ടം പക്ഷികളെ കാണായി.
“വൌ!!”
ജോയുടെ മുഖം ആഹ്ലാദത്താല്‍ വീര്‍പ്പ് മുട്ടി.
“എന്താ?”
അവന്‍റെ മുഖത്ത് നിറഞ്ഞു തുളുമ്പുന്ന സന്തോഷം കണ്ട് അവള്‍ തിരക്കി.
“വാര്‍ബിള്‍!”
അവന്‍ ഒച്ചയിട്ടു.
“അ പക്ഷീടെ പേരാ?”
“ആ ഗായത്രി...അത് ..അതിനെ കാണുന്നത് ഓസ്‌പീഷ്യസാണ്...”
“എന്നുവെച്ചാല്‍?”
“അമ്മാമ പറഞ്ഞത് വാര്‍ബിള്‍ പക്ഷികളെ കണ്ടാല്‍ കാണുന്നവര്‍ കല്യാണം കഴിക്കാത്ത ആണ് പെണ്ണും ആണേല്‍ അവരെത്ര അകന്നാലും പിന്നേം ഒരുമിക്കൂന്നാ!”
ഗായത്രി അവനെ രൂക്ഷമായി നോക്കി.
“അത് ശരി!”
അവള്‍ ഒച്ചയിട്ടു.
“ആ ഫ്ലെമിങ്ഗോ പക്ഷീടെ കാര്യത്തില്‍ ഞാന്‍ പേടിച്ചപ്പോള്‍ എന്നെ സില്ലി എന്ന് വിളിച്ച ആളാ! എന്നിട്ടാണ്!”
അവന്‍ ഉറക്കെ ചിരിച്ചു.
“അത് സാഡായ കാര്യത്തിന്...ഇത് ഹാപ്പിയായ കാര്യത്തിന്...!”
മഞ്ഞിന്‍റെ തൂവലുകള്‍ ഇടയ്ക്കിടെ അടര്‍ന്ന് വീണുകൊണ്ടിരിക്കുമ്പോള്‍ അവര്‍ മലഞ്ചെരിവിലൂടെ, സാല്‍മരങ്ങള്‍ക്കിടയിലൂടെ നടന്നു.
പെട്ടെന്നവള്‍ തിരിഞ്ഞു നിന്നു.
അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എന്താ?”
അവന്‍റെ തോളുകളില്‍ ഇരുകൈകളും ചേര്‍ത്ത് അവള്‍ ചേര്‍ന്നു നിന്നപ്പോള്‍ ജോയല്‍ ചോദിച്ചു.
“എനിക്ക് ജോയുടെ കണ്ണുകള്‍ ഇങ്ങനെ അടുത്ത് ചേര്‍ന്ന് നിന്ന് കാണണം എന്ന് തോന്നി...”
അവന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ ഇളംചൂടുള ലാവ പടര്‍ന്നു നിറഞ്ഞു.
“എന്‍റെ ആകാശത്തെ വര്‍ണ്ണക്കടലാക്കുന്ന മഴവില്ലാണ് ഈ കണ്ണുകള്‍...”
അവളുടെ ശ്വാസം അവന്‍റെ മുഖത്ത് തൊട്ടു.
“ചൂടില്‍ പൊള്ളുന്ന എന്‍റെ ചുണ്ടത്ത് മഞ്ഞുകൊണ്ടുള്ള മുത്തം തരാനാണ് ഈ കണ്ണുകള്‍...”
അവള്‍ അല്‍പ്പം കൂടി അവനിലേക്ക് അടുത്തു.
“എന്‍റെ മെയ്യെല്ലാം ഉറഞ്ഞു തണുക്കുമ്പോള്‍ കനലുകൊണ്ടുള്ള കയ്യായി എന്നെ ചുറ്റിവരിയാനുള്ളതാണ് ഈ കണ്ണുകള്‍,”
അവന്‍റെ ചുണ്ടുകള്‍ അവന്‍റെ കണ്ണുകളെ തൊട്ടു.
അവന്‍റെ നെഞ്ച് അവളുടെ ത്രസിച്ച് മുഴുത്ത മാറിടത്തില്‍ അമര്‍ന്നു.
നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു ശ്യാമശില്‍പ്പമാണ് മലാന പര്‍വ്വതം.
അതിന്മേല്‍ പോപ്ലാറുകളും ബിര്‍ച്ചുകളും മഞ്ഞണിഞ്ഞ് ഇളം വെയിലിനെ പ്രണയിച്ച് നില്‍ക്കുമ്പോള്‍ ഗായത്രിയുടെ യൌവ്വനം മുറ്റിയ ശരീരത്തിന്‍റെ മദം നിറഞ്ഞ സുഗന്ധം അവന്‍റെ നെഞ്ചിനെ അമര്‍ത്തി.
“കിസ്സ് മീ....”
ആത്മാവിനെ ഉണര്‍ത്തുന്ന ഹൃദയ മര്‍മ്മരം.
വാക്കുകള്‍ നിറയെ അനുരാഗ
💬 Comments
View all comments