Chapter Title : സൂര്യനെ പ്രണയിച്ചവൾ 10 [Smitha]
സൂര്യനെ പ്രണയിച്ചവൾ 10
Sooryane Pranayichaval Part 10 | Author : Smitha | Previous Parts
ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി.
അവരുടെ മുഖം മ്ലാനമാണ്.
അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്.
“നല്ല ആളാ!”
ജോയല്‍ അവളോട് പറഞ്ഞു.
“ഞാന്‍ കാത്ത് കാത്തിരുന്ന എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എന്ത് ഉത്സാഹത്തോടെയാണ് ഞാന്‍ ഗായത്രിയെ അറിയിച്ചത്! എന്നിട്ട് ഗായത്രിയുടെ മുഖത്ത് ഒരു ഉത്സാഹവുമില്ലല്ലോ!”
“ഉണ്ട്!”
ഗായത്രി പെട്ടെന്ന് അവന്‍റെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
“ഞാന്‍ എന്ത് സന്തോഷത്തിലാണെന്നോ! റിയലി പറയ്യാണ്! എന്‍റെ ഡൌട്ട് അത് ആരായിരിക്കും എന്നാ! അതോര്‍ത്ത് ഞാനല്‍പ്പം നെര്‍വസ്, അല്ല നെര്‍വസ് അല്ല, ക്യൂരിയസ് ആയെന്നെയുള്ളൂ!”
ബസ്സ് നിര്‍ത്തിയിട്ടിരുന്നിടത്തേക്ക്, പാതയോരത്തേക്ക്, ബ്യൂട്ടിക്കും കിയോസ്ക്കുകളും നിറഞ്ഞിടത്തേക്ക് അവര്‍ നടന്നു.
അവിടെ ഒരു നീം മരത്തിന്‍റെ കീഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ജോയല്‍ ഇരുന്നു.
ദൂരെയും അരികെയുമൊക്കെ കുട്ടികള്‍ യാത്ര തുടരാത്തതിന്റെ അസന്തുഷ്ടിയുമൊന്നും കാണിക്കാതെ വര്‍ത്തമാനം പറഞ്ഞും കുസൃതികള്‍ കാണിച്ചും നിന്നിരുന്നു.
“ഇരിക്ക് ഗായത്രി...”
അവന്‍ തൊട്ടടുത്ത് കൈവെച്ച് അവളെ കഷണിച്ചു.
“വേണ്ട, ഞാന്‍...”
അവളുടെ മുഖം പോലെ ശബ്ദവും നിരുന്മേഷമായിരുന്നു.
“ആരാ അവള്‍? പറ ജോ!”
“പറയാം!”
അവന്‍ ചിരിച്ചു.
“ഗായത്രിയോടല്ലാതെ മറ്റാരോട് പറയും ഞാന്‍ അതിന്‍റെ ഡീറ്റയില്‍സ്....പക്ഷെ.”
“പക്ഷെ എന്താ?”
ഗായത്രി അവനില്‍ നിന്നും മുഖം മാറ്റി.
“പറയാം...ആദ്യം ഗായത്രി ഇവിടെ ഇരിക്കൂ”
അവള്‍ മടിച്ച്, സങ്കോചത്തോടെ അവന് അടുത്ത് അഭിമുഖമായി ഇരുന്നു.
“ആ കുട്ടിയ്ക്ക് ഒരു കത്ത് എഴുതണം,”
അവളുടെ
💬 Comments
View all comments