Chapter Title : സൂര്യനെ പ്രണയിച്ചവൾ 11 [Smitha]
അവനെ വരിഞ്ഞുകെട്ടി.
സാല്‍ മരച്ചുവട്ടില്‍ മഞ്ഞില്‍ക്കുതിര്‍ന്ന ഇളംപുല്ലിന് മേല്‍ ജോയല്‍ ഗായത്രിയെ ചായ്ച്ച് കിടത്തി.
മരത്തിന്‍റെ ഇലചാര്‍ത്തില്‍ വാര്‍ബിളുകള്‍ കൊക്കുരുമ്മുകയായിരുന്നു അപ്പോള്‍.
മണാലിയില്‍ ശിശിരത്തിലെ പൂവെയില്‍ നിറയുകയും....
************************************************************
ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി ഓഫീസ്.
ഗവണ്മെന്റിന്റെ പുതിയ ടെലെക്കോം പോളിസിയെക്കുറിച്ചുള്ള എഡിറ്റോറിയല്‍ മുഴുവനാക്കി പ്രിന്‍റിംഗ് ഡിവിഷനിലേക്ക് സെന്‍ഡ് ചെയ്ത് കഴിഞ്ഞ് കോഫി മെഷീനെ സമീപിക്കുകയായിരുന്നു ബെന്നറ്റ് ഫ്രാങ്ക്.
“സാര്‍,”
കമ്പയിലിംഗ് സെക്ഷനിലെ സെന്തില്‍ രാമകൃഷ്ണന്‍ വാതില്‍ക്കല്‍ വന്ന് അദ്ദേഹത്തേ വിളിച്ചു.
“ആ, സെന്തില്‍?”
കപ്പിലേക്ക് കോഫി പകര്‍ന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.
“ഒരു വിസിറ്റര്‍ ഉണ്ട്...”
അവന്‍ പറഞ്ഞു.
“സാറിന്‍റെ ലോബിയില്‍...”
“ഓക്ക...ആരാ സെന്തില്‍?”
“എം പി തോമസ് പാലക്കാടന്‍!”
ബെന്നറ്റ് ഫ്രാങ്ക് നെറ്റി ചുളിച്ചു.
“അയാളോട് വരാന്‍ പറയൂ!”
സെന്തില്‍ പോയി.
അദ്ദേഹം കോഫിയുമായി ഡെസ്ക്കിലേക്ക് വന്നപ്പോഴേക്കും വാതില്‍ക്കല്‍ ദീര്‍ഘകായനായ ഒരു മനുഷ്യന്‍ കടന്നു വന്നു.
ബെന്നറ്റ് ഫ്രാങ്ക് മുഖമുയര്‍ത്തി അയാളെ നോക്കി.
“തോമസ് പാലക്കാടന്‍!”
അദ്ദേഹം മന്ത്രിച്ചു.
“വരണം!”
അദ്ദേഹം പറഞ്ഞു. എം പി തോമസ് പാലക്കാടന്‍ അകത്തേക്ക് കടന്നു.
“ഇരിക്കൂ!”
അദ്ദേഹം മേശക്കപ്പുറത്തെ കസേരയിലേക്ക് ചൂണ്ടിപ്പറഞ്ഞു.
അയാള്‍ ചുറ്റുപാടും ഒന്ന് പരിശോധിച്ച് കസേരയിലേക്ക് നോക്കി.
“എന്താ?”
അയാളുടെ പരിഭ്രമം ശ്രദ്ധിച്ച് അദ്ദേഹം ചോദിച്ചു.
“അല്ല പറയാനുള്ള കാര്യം അല്‍പ്പം കോണ്‍ഫിഡെന്‍ഷ്യല്‍ ആണ്..അതുകൊണ്ട്....”
ബെന്നറ്റ് ഫ്രാങ്ക് ചിരിച്ചെന്നു വരുത്തി.
“ഞാന്‍ ...ആ കതക് ഒന്നടച്ചേക്കട്ടെ?”
അയാള്‍ വാതില്‍ക്കലേക്ക് നോക്കി.
ബെന്നറ്റ് ചിരിച്ചുകൊണ്ട് തലകുലുക്കി.
അയാള്‍ പെട്ടെന്ന് ചെന്ന് ഡോര്‍ അടച്ചു.
“പറയൂ...”
അയാള്‍ തിരികെ വന്ന് ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ അദ്ദേഹം ചോദിച്ചു.
“സര്‍ ഞാന്‍ വന്നത് മിനിസ്റ്റര്‍ പദ്മനാഭന്‍ തമ്പിയുടെ ഒരു കാര്യം സംസാരിക്കനാനാണ്...”
“അത് എനിക്ക് മനസിലായി...”
അയാള്‍ ഒന്ന് സംശയിച്ചു.
“സത്യത്തില്‍ മിനിസ്റ്റര്‍ എന്നെ അയച്ചതല്ല..ഞാന്‍...”
“മിനിസ്റ്റര്‍ നിങ്ങളെ അയച്ചതല്ല, നിങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരം വന്നതാണ് എന്നും മനസ്സിലായി...കാര്യം പറഞ്ഞാല്‍ മതി...!”
അദേഹത്തിന്‍റെ സ്വരഹത്തില്‍ അല്‍പ്പം പാരുഷ്യം കടന്നുവന്നു.
“സാറിന്‍റെ കൈയ്യില്‍ ഒരു ഡോസിയര്‍ ഉണ്ട്...അതിലെ ഡോക്യുമെന്റ്സ് ഒക്കെ സാര്‍ പബ്ലിഷ് ചെയ്യുകയാണ് എന്ന് കേട്ടു...”
“ബഹുമാനപ്പെട്ട മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്...”
ബെന്നറ്റ് നിവര്‍ന്നിരുന്നു.
💬 Comments
View all comments