0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

Author : സ്മിത Read All Parts 237

അയാടെ. പൊലീസിന്‍റെ ബൂട്ട് വളഞ്ഞത് മിച്ചം. ഇനി ഗോയങ്ക സമ്മതിച്ചാല്‍ തന്നെ സ്റ്റോറി ബെന്നറ്റ്‌ അയാള്‍ക്ക് സബ്മിറ്റ് ചെയ്യില്ല എന്ന് വിശ്വസിക്കാന്‍ വേണ്ടുവോളം കാരണമുണ്ട്. പുതിയ പ്രസ്സ് നിയമങ്ങള്‍ അയാള്‍ക്ക് ഫേവറബിള്‍ ആണ്...”

“അപ്പോള്‍ പിന്നെ...”

തോമസ്‌ പാലക്കാടന്‍ നെറ്റിയില്‍ തടവി.

അപ്പോഴാണ്‌ അയാളുടെ ഫോണിലേക്ക് വന്ന വാട്സ്ആപ്പ് മെസേജിന്റെ ടോണ്‍ ഇരുവരും കേട്ടത്.
പാലക്കാടന്‍ ഫോണെടുത്തു.
മെസേജ് തുറന്നു നോക്കിയാ അയാളൊന്നു ഞെട്ടി.

“എന്താടോ?”

അയാളുടെ മുഖഭാവം ശ്രദ്ധിച്ച് പത്മനാഭന്‍ തമ്പി ചോദിച്ചു.

“സാര്‍ അത്...”

അയാളുടെ മുഖം ചകിത ഭാവത്താല്‍ നിറഞ്ഞു.

“കാര്യം പറയെടോ!”

അയാളുടെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.

“സാര്‍ നമ്മുടെ മോള്‍...”

“ങ്ങ്ഹേ?”

പത്മനാഭന്‍ തമ്പി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റു.

“എന്താ താന്‍ പറഞ്ഞെ? മോളോ? ഗായത്രിയോ? മോള്‍ക്കെന്താ പറ്റിയെ?”

തോമസ്‌ ഭയന്ന് നില്‍ക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.
അക്ഷമയോടെ, അതിലേറെ പരിഭ്രമത്തോടെ പത്മനാഭന്‍ തമ്പി മുമ്പോട്ടാഞ്ഞ് അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി.
മെസേജിലേക്ക് നോക്കി.
അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു.
തോമസ്‌ അങ്കിള്‍, മിനിസ്റ്ററുടെ മകളുടെ കൂടെയുള്ളയാള്‍ ജോയല്‍ ബെന്നറ്റ്‌.
അതായിരുന്നു മെസേജ്.
കൂടെ പ്രണയാതുരമായ ഭാവത്തില്‍ പരസ്പ്പരം കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്ന ജോയലും ഗായത്രിയും.

“ആരാടാ ഇവന്‍?”

അയാള്‍ പാലക്കാടനോട് ചോദിച്ചു.

“ജോയല്‍ ബെന്നറ്റ്‌!”

ഭയത്തോടെ അയാള്‍ ഉത്തരം പറഞ്ഞു.

“അത് തൊലിക്കാന്‍ അല്ല പറഞ്ഞെ! ഇവന്‍ ആരാണ് എന്ന്?”

“സാറേ ഇവന്‍ ബെന്നറ്റ്‌ ഫ്രാങ്കിന്‍റെ മകനാ!”

“ഏത്? ഇന്ത്യന്‍ എക്സ്പ്രസ്സിലെ നമ്മടെ ബെന്നറ്റോ?”

“അതെ!”

പത്മനാഭന്‍ തമ്പി പല്ലിറുമ്മി.
അയാളുടെ ഉള്ളില്‍ സ്ഫോടനാത്മകമായി എന്തോ ചിലതൊക്കെ രൂപപ്പെടുന്നത് തോമസ്‌ പാലക്കാടന്‍ മനസ്സിലാക്കി.
കണ്ണുകളില്‍ അങ്ങനെ ചിന്തിക്കുന്നതിന്റെ അസാധാരണമായ ഒരു ഗൌരവഭാവമുണ്ട്.
എന്തായിരിക്കാം അത്?
തോമസ്‌ പാലക്കാടന്‍ സ്വയം ചോദിച്ചു.

**********************************************

തോമസ്‌ പാലക്കാടന്‍ പോയിക്കഴിഞ്ഞാണ് പദ്മനാഭന്‍ തമ്പി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി ശ്യം മോഹന്‍ ശര്‍മ്മയെ വിളിപ്പിച്ചത്.
പദ്മനാഭന്‍ തമ്പി തന്‍റെ ആവശ്യമറിയിച്ചപ്പോള്‍ ശ്യാം മോഹന്‍ ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
ഇന്ത്യന്‍ കമ്പിസ്റ്റോറീസ്.കോം എക്സ്പ്രസ്സിന്റെ ഡല്‍ഹി റസിഡന്‍റ്റ് എഡിറ്റര്‍ ബെന്നറ്റ്‌ ഫ്രാങ്കിനെ

💬 Comments

View all comments