0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 13 [Smitha]

Author : സ്മിത Read All Parts 240

ഞാന്‍ ജോ ടെ വീട്ടിലേക്ക് വരാം...”

“ഗായത്രി ...അത് ....”

അവന്‍ പറയാന്‍ ശ്രമിച്ചു.
അവളുടെ ആലിംഗനം ഒന്നുകൂടി ദൃഡമായി.

“അറിയില്ല എനിക്ക് ... ഇപ്പൊ ജോ പോയാല്‍ ഇനി ജോയെ എനിക്ക് കാണാന്‍ പറ്റി ....പറ്റില്ല ..എന്നൊക്കെ തോന്നുവാ....”

“നീയെന്താ ഗായത്രി ഇപ്പറയുന്നെ?”

അവന്‍റെ കണ്ണുകള്‍ വീണ്ടും തങ്ങളെ വീക്ഷിക്കുന്നവരില്‍ പതിഞ്ഞു.

“നാളെ നമ്മള്‍ എല്ലാവരും ഇങ്ങോട്ട് വരികയല്ലേ? ഞാനും നീയും എല്ലാരും...”

“അറിയാം...”

അവന്‍റെ നെഞ്ചില്‍ അവളുടെ മുഖം വീണ്ടും അമര്‍ന്നു.

“നാളെ ജോ വരും..നാളെ ഞാന്‍ വരും ..നാളെ നമ്മള്‍ കാണും ...നമ്മള്‍ ...ഇവിടെ ...പക്ഷെ എനിക്ക് എന്തോ ഈ നിമിഷം ജോയെ വിട്ടുപോകാന്‍ ...”

അവളുടെ ചുണ്ടുകള്‍ വീണ്ടും അവന്‍റെ നെഞ്ചില്‍ അമര്‍ന്നു.

“ഐ ഡോണ്ട് നോ ... ഐ ഡോണ്ട് നോ വൈ അയാം ബീയിംഗ് ചേസ്ഡ് ബൈ എ നൈറ്റ്മേര്‍....”

ജോയലിന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.

പ്രണയ പാരവശ്യം അവനുമുണ്ടായിരുന്നു.
പക്ഷെ പബ്ലിക് പ്ലേസാണ്.
ആളുകള്‍ നോക്കുന്നു.
എങ്ങനെ അവളെ വേര്‍പെടുത്തും.

“ഗായത്രി എല്ലാവരും നോക്കുന്നു ....”

അവന്‍ അവസാനം പറഞ്ഞു.

“പ്രൊഫസ്സേഴ്സ് ഒക്കെ....”

ഗായത്രി പെട്ടെന്ന് അവനില്‍ നിന്നും വേര്‍പെട്ടു.
അതിയായ ലജ്ജയോടെ അവള്‍ ചുറ്റും നോക്കി.
ജോയലിന്റെയും ഗായത്രിയുടെയും കൂട്ടുകാര്‍ കരഘോഷം മുഴക്കി.

“ഇതിനാണ് നീ ജോയലിന്റെ സീറ്റ് ചോദിച്ച് വാങ്ങിയത് അല്ലെ?”

ജയശ്രീ മാഡം അടുത്തേക്ക് വന്ന് പുഞ്ചിരിയോടെ ചോദിച്ചു.

“മാഡം ..അത് ...”

അവള്‍ വാക്കുകള്‍ക്ക് വേണ്ടി വിക്കി.
ജോ ലജ്ജയോടെ അവരെ നോക്കുന്നു.

“കുഴപ്പമില്ല...”

മാഡം പുഞ്ചിരിച്ചു.

“നന്നായി പഠിക്കണം...മിടുക്കരാകണം രണ്ടുപേരും... ഈശ്വരന്‍ കൂടെയുണ്ടാവട്ടെ എപ്പോഴും...!”

അവര്‍ വീണ്ടും പറഞ്ഞു.
ഗായത്രി അപ്പോള്‍ അവര്‍ക്ക് നേരെ കൈകൂപ്പി കാണിച്ചു.
ജോയല്‍ തിങ്ങി നിറഞ്ഞ കൃതജ്ഞതയോടെ അവരെ നോക്കി.

“പോകട്ടെ ഞാന്‍?”

ജയശ്രീ മാഡം അവരില്‍ നിന്നും പോയപ്പോള്‍ ജോയല്‍ ചോദിച്ചു.
അവളുടെ മുഖത്തേക്ക് വീണ്ടും വിഷാദം കടന്നു വന്നു.
അവള്‍ തലകുലുക്കി.

“വീട്ടില്‍ ചെന്ന് എന്നെ വിളിക്കണം...അല്ലെങ്കില്‍ ഞാന്‍ വിളിക്കാം...നാളെ ..നേരത്തെ വരണം..ഞാന്‍ വരും നേരത്തെ ..എനിക്ക് വയ്യ ജോ ...ജോയെ കാണാതെ...”

💬 Comments

View all comments