0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 13 [Smitha]

Author : സ്മിത Read All Parts 240

“നേരത്തെ വരാം...”

അവന്‍ പറഞ്ഞു.

“ഞാന്‍ രബീന്ദ്ര വിഹാറില്‍ കാണും... “

അവള്‍ പറഞ്ഞു.

“ജോ ആദ്യം ലെക്ചര്‍ ഹാളിലേക്ക് പോയിട്ട് നേരെ അങ്ങോട്ട്‌ വരണം...”

“ശരി...”

അവന്‍ തലകുലുക്കി.
അപ്പോഴേക്കും അവളെ കൂട്ടിക്കൊണ്ട് പോകാന്‍ കാറെത്തി.
ജോ ഷെഡ്ഢില്‍ നിന്നും ബൈക്കെടുത്തു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും ഗായത്രിയുടെ കാര്‍ നീങ്ങാന്‍ തുടങ്ങിയിരുന്നു.
ജോയല്‍ അങ്ങോട്ട്‌ നോക്കി.
കാറിനകത്ത്, തന്നെ നോക്കി അവള്‍ കണ്ണുകള്‍ തുടയ്ക്കുന്നത് അവന്‍ കണ്ടു.

പെട്ടെന്ന് വീട്ടിലെത്തണം.
ഉച്ചയായപ്പോള്‍ മൊബൈല്‍ ബാറ്ററി ഡെഡ് ആയത്കൊണ്ട് പപ്പായെയോ മമ്മിയെയോ ഒന്ന് വിളിക്കാന്‍ കഴിഞ്ഞില്ല.
വീട്ടിലെത്തിക്കഴിഞ്ഞ്, ഗേറ്റ് തുറന്ന്, ബൈക്ക് ഗ്യാരേജില്‍ വെച്ച് ആശ്വാസത്തോടെ അവന്‍ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
പ്രതികരണമില്ല.
ചുറ്റുവട്ടം മുഴുവന്‍ നിശബ്ദമാണ്!
സമീപത്തുള്ള വീടുകളുടെ പരിസരങ്ങളിലും ശബ്ദങ്ങള്‍ മരവിച്ച് കിടക്കുന്നു!
ഇന്നെന്താ ഇങ്ങനെ?

“മമ്മാ...!”

അവന്‍ ഉറക്കെ വിളിച്ചു.
പെട്ടെന്ന് കതകിനു പിമ്പില്‍ ചലനങ്ങള്‍ അവനറിഞ്ഞു.
കതക് സാവധാനം തുറക്കപ്പെട്ടു.
കതക് പാളികള്‍ക്ക് പിമ്പില്‍ ഭയപ്പാടു നിറഞ്ഞ മമ്മയുടെ മുഖം.

“എന്താ മമ്മ?”

അകത്തേക്ക് കയറവേ അവന്‍ ചോദിച്ചു.

“ഒരു ഒച്ചേം അനക്കോം ഇല്ലാതെ?”

ജെയിന്‍ ഒന്നും പറഞ്ഞില്ല.

അവന്‍ അവരെ നോക്കി.

“എത്ര പ്രാവശ്യം ഞാന്‍ നിന്നെ വിളിച്ചു ജോയല്‍? നീയെന്താ ഫോണ്‍ എടുക്കഞ്ഞേ?”

അവനോടൊപ്പം ദിവാന്‍ കോട്ടില്‍ ഇരുന്നുകൊണ്ട് അവര്‍ തിരക്കി.

“മമ്മി, അത് .... ഉച്ചയായപ്പോള്‍ അതിന്‍റെ ബാറ്ററി ഓഫ് ആയി..അതാ...”

അവന്‍ ബാഗ് മേശപ്പുറത്തേക്ക് വെച്ചു.

“പപ്പാ വന്നില്ലേ?”

അവന്‍ തിരക്കി.

“ഇന്ന് നൈറ്റ് അവിടെയാണോ?”

ജോയലിന്റെ ആ ചോദ്യം ജെയിനെ വിഷമിപ്പിച്ചത് എന്തിനെന്ന് അവന് മനസ്സിലായില്ല.

“എന്താ മമ്മി?”

ജെയിന്‍റെ മുഖത്തെ മാറ്റം കണ്ടിട്ട് ജോയല്‍ ചോദിച്ചു.

“മോനെ...”

അവര്‍ അവന്‍റെ സമീപമിരുന്നു.

“ഇവിടെ ഒരു പോലീസ് ഓഫീസര്‍ വന്നിരുന്നു...ഒരു പോത്തന്‍ ജോസഫ്...”

അവര്‍ പറഞ്ഞു.
ജോയല്‍ അതത്ര കാര്യമാക്കിയില്ല.
ബെന്നറ്റിനെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോക്കെ കാണാന്‍ വരുന്നത് അവനറിയാം.

“പോയിട്ട് ഇപ്പോള്‍ കുറെ നേരമായി...”

ജെയിന്‍ തുടര്‍ന്നു.

“വിളിച്ചിട്ട് ഫോണ്‍ ഓഫാണ്...എനിക്കെന്തോ വല്ലായ്ക തോന്നുന്നു...”

“എന്ത് വല്ലായ്ക?”

പുഞ്ചിരിയോടെ ജോയല്‍ ചോദിച്ചു.

“അറിയില്ല ..ഫോണ്‍ എടുക്കുന്നില്ല..എന്‍റെ

💬 Comments

View all comments