0%
Chapter 15

സൂര്യനെ പ്രണയിച്ചവൾ 15 [Smitha]

സൂര്യനെ പ്രണയിച്ചവൾ [Smitha]
Author : സ്മിത | Read All Parts | 👁 127 |

സൂര്യനെ പ്രണയിച്ചവൾ 15

Sooryane Pranayichaval Part 15 | Author : Smitha | Previous Parts


ആ വാര്‍ത്ത‍യ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി.

“ഇവിടെ, പാലക്കാട്?”

അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍...എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്...”

റിയ പറഞ്ഞു.
പെട്ടെന്ന് അങ്ങോട്ട്‌ സന്തോഷും ലാലപ്പനും കടന്നുവന്നു.

“ജോ...”

ലാലപ്പന്‍ പറഞ്ഞു.

അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി.

“ഒരു ന്യൂസ് ഉണ്ട്....”

ലാലപ്പന്‍ പറഞ്ഞു.

“ഏഷ്യാനെറ്റ് ന്യൂസിലെ പാലക്കാട് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ഇളയേടത്ത് മഠത്തില്‍ ഇപ്പോള്‍ വിളിച്ചിരുന്നു....”

“എന്താ? എന്താ കാര്യം?”

ജോയലിന്റെ സ്വരത്തില്‍ ആകാംക്ഷയേറി.

“അത്...”

“നീ കാര്യം പറ ലാലപ്പാ!”

ജോയല്‍ അസഹിഷ്ണുവായി.

“ജോയലെ, എടാ ഇന്ന് നൈറ്റ് പറളിയിലെ വീട്ടില്‍ വെച്ച് ... അവരുടെ കുടുംബക്ഷേത്രത്തില്‍ വെച്ച് ഗായത്രിയുടെ വിവാഹനിശ്ചയച്ചടങ്ങ്‌ ...”

റിയയും ഷബ്നവും സംഭീതിയോടെ പരസ്പ്പരം നോക്കി.

“ഇതാണോ നീയിത്ര കഷ്ട്ടപ്പെട്ടത്?”

ജോയേല്‍ ചിരിച്ചു.

“വല്ലവളും കല്യാണമോ അടിയന്തിരമോ നടത്തുന്നതിന് നമുക്കെന്ത്?”

“അങ്ങനെ വല്ലവളും ഒന്നുമല്ല!”

💬 Comments

View all comments