0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Author : സ്മിത Read All Parts 565

രാകേഷ് അവിശ്വസനീയതയോടെ തന്‍റെ കൂട്ടുകാരെ നോക്കി.
പിന്നെ തന്‍റെ പിന്നാലെ കാറില്‍ നിന്നുമിറങ്ങിവന്ന പദ്മനാഭനെയും.

“ഇവിടെയോ?”

രാകേഷ് ശബ്ദമുയര്‍ത്തി ചോദിച്ചു.

“അതിനര്‍ത്ഥം...?”

രാകേഷ് ആലോചിച്ചു.

“നമ്മളെ ഇവിടെ നിന്നും മാറ്റാന്‍ അവന്‍ കണ്ടെത്തിയ തന്ത്രം! പക്ഷെ....നമ്മളെ ഇവിടെ നിന്നും മാറ്റിയിട്ട് അയാള്‍ക്കെന്ത്‌ കിട്ടാനാ? അയാളുടെ ലക്‌ഷ്യം നമ്മളല്ലേ? അയാളെ പിടിക്കാനുള്ള ഫോഴ്സ് അല്ലെ നമ്മള്‍? നമ്മളെ കൊല്ലാന്‍ നമ്മള്‍ ഉള്ളിടത്തേക്കല്ലേ അവന്‍ വരേണ്ടത്....അതിന് പകരം?”

രാകേഷ് പദ്മനാഭന്‍ തമ്പിയെ നോക്കി.

“അങ്കിള്‍...”

രാകേഷ് അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.

“അവന്‍ ഇങ്ങോട്ട് വന്നു...എന്തിന്? എന്‍റെ മണ്ഡപം കത്തിച്ചു ...ഇവടെ മുഴുവന്‍ താറുമാറാക്കി...എന്താ അതിന്‍റെ അര്‍ഥം?”

രാകേഷിന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ തമ്പി ഒന്ന് പകച്ചു.

“അതിപ്പോ ...”

അയാള്‍ തപ്പിത്തടഞ്ഞു.

“മോനൊരു വാണിംഗ് തരാന്‍...മണ്ഡപം ഒക്കെ കത്തിച്ച് ...അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ മോന്‍ ഇതീന്ന് പേടിച്ചു പിന്മാറും എന്ന് അവന്‍ കരുതുന്നുണ്ടാവും....”

‘ഊഹും!!”

രാകേഷ് നിഷേധാര്‍ത്ഥത്തില്‍ മൂളി.

“അതൊന്നും അല്ല... ഞാന്‍ അവനെ പഠിച്ചിട്ടുണ്ട്..അവന്‍റെ നേച്ചര്‍ മനസ്സിലാക്കിയിട്ടുണ്ട്...അത് വെച്ചു നോക്കുമ്പോള്‍ അവന്‍ വാണിങ്ങിന്റെ ആളല്ല. ആക്ഷന്‍റെ ആളാ...ഇങ്ങോട്ട് വന്ന് എന്‍റെ കല്യാണ മണ്ഡപം കത്തിക്കണമെങ്കില്‍ ദേര്‍ ഈസ് സംതിംഗ് ഐ ഡോണ്ട് നോ ഓര്‍ ഐ ഷുഡ് നോ....”

“അങ്ങനെ ഒന്നുമല്ല മോനെ!”

പദ്മനാഭന്‍ തമ്പി അവനെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം കൂടി നടത്തി.

“ശരി...”

രാകേഷ് ചിരിച്ചു.

“മണ്ഡപം കത്തിച്ചാണ് കളിയെങ്കില്‍ ഞാനും കളിക്കാം ഒരു കളി. അങ്കിളേ! ഇനി അവനെ പിടിച്ചിട്ട് മാത്രമേ നിശ്ചയോം കെട്ടും ഒക്കെയുള്ളൂ... അത് ഞാന്‍ തീരുമാനിച്ചു...അതിന്

💬 Comments

View all comments