Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]
മുമ്പ് കല്യാണോം കെട്ടും ഒന്നുമില്ല. സത്യം!”
അവന്‍റെ ദൃഡ സ്വരത്തിലുള്ള വാക്കുകള്‍ പദ്മനാഭനെ മാത്രമല്ല, ചുറ്റും കൂടിയിരുന്നവരെപ്പോലും അമ്പരപ്പിച്ചു.
വിമലും റെജിയും രാകേഷിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്ന്‍ നോക്കി.
“എന്താടാ നോക്കുന്നെ?”
രാകേഷ് അവരുടെ നേരെ ശബ്ദമുയര്‍ത്തി.
“ഈ ശപഥവും പ്രതിജ്ഞേം ഒക്കെ ഭീഷ്മര്‍ക്കും തച്ചോളി ഒതേനന്‍മാര്‍ക്കും മാത്രമുള്ളതല്ല...നമുക്കും ആവാം!”
അത് പറഞ്ഞ് അവന്‍ സൈനിക വാഹനത്തിന് നേരെ നടന്നു.
റെജിയും വിമലും പിന്നാലെയും.
“ആ ജോയല് വന്ന് നിന്‍റെ ഷൂസ് കത്തിക്കാഞ്ഞത് നന്നായി!”
റെജി പിറുപിറുത്തു.
“എന്നുവെച്ചാല്‍?”
രാകേഷ് തിരിഞ്ഞു നിന്ന് ചോദിച്ചു.
“എന്നുവെച്ചാ എന്നാ?”
റെജി കലിപ്പില്‍ പറഞ്ഞു.
“ആ മഹേഷിനെപ്പോലെ ജോയല്‍ ബെന്നറ്റിനെ പിടിക്കാതെ ഞാനിനി ഷൂ ഇടില്ല...കാവിലമ്മയാണേ സത്യം സത്യം സത്യം എന്ന് ശപഥം ചെയ്യില്ലേ നീ?”
“ഡാഷ് മോനെ നൂറു ഡിഗ്രി കലിപ്പില്‍ നിക്കുമ്പം ഒരുമാതിരി ഓഞ്ഞ വളിപ്പും കൊണ്ട് വരല്ലേ!”
വാഹനത്തില്‍ കയറവേ രാകേഷ് പറഞ്ഞു.
“അവനെപ്പിടിക്കാതെ ഞാന്‍ കല്യാണം കഴിക്കില്ല എന്ന് ഓഞ്ഞ ശപഥം ഒക്കെ ചെയ്‌താല്‍ ഇമ്മാതിരി ജോക്കും പ്രതീക്ഷിച്ചോണം!”
റെജിയും വിട്ടുകൊടുത്തില്ല.
****************************************************
ക്യാമ്പ് ഓഫീസില്‍ രാകേഷ് ചിന്താകുലനായിരുന്നു.
മണിക്കൂറുകളായി ലാപ്പ് ടോപ്പിന് മുമ്പിലായിരുന്നു അവന്‍.
അവസാനത്തെ വാക്കും ടൈപ്പ് ചെയ്ത് കഴിഞ്ഞ് ലാപ് ടോപ്പുമായി അവന്‍ ഹാളിലേക്ക് നടന്നു.
ടെക്നിക് – ഡാറ്റാ ബേസ് വിങ്ങിലെ ചില സൈനികോദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുമ്പില്‍ അതീവ ശ്രദ്ധയോടെ മോണിട്ടറിലേക്ക് കണ്ണുകള്‍ നട്ടിരിക്കുന്നു.
“ഗയ്സ്!”
അവരെ നോക്കി അവന്‍ വിളിച്ചു.
എല്ലാവരും രാകേഷിനെ ശ്രദ്ധിച്ചു.
“കേരളത്തിലെ മിക്കവാറും എല്ലാ മാവോയിസ്റ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് സസ്പെക്റ്റ് ആക്റ്റിവിസ്റ്റസിന്‍റെയും കമ്പ്ലീറ്റ്
💬 Comments
View all comments