0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 17 [Smitha]

Author : സ്മിത Read All Parts 568

ഡാറ്റാ ഞാന്‍ കളക്റ്റ് ചെയ്തിടുണ്ട് ...നിങ്ങളുടെ പെഴ്സണല്‍ ഡാറ്റാ ബേസിലേക്ക് ഞാനത് പാസ്സ് ചെയ്തിട്ടുണ്ട്...”

രാകേഷ് ഓരോരുത്തരേയും മാറി മാറി നോക്കി.

“അതില്‍ റെഡ് അണ്ടര്‍ ലൈന്‍ഡ് നെയിംസ് മാക്ക്സിമം സര്‍വേയ് ലന്‍സിന്റെ ലിമിറ്റില്‍ കൊണ്ടുവരണം...പ്രത്യേകിച്ചും ജോയല്‍ ബെന്നറ്റിന്റെ പേഴ്സണല്‍ ലൈഫിനെപ്പറ്റി നമുക്ക് അത്ര കാര്യമായ വിവരം ഒന്നുമില്ല... അതറിയണം...”

“സാര്‍!”

ലാന്‍സ് നായിക്ക് പോള്‍ കൈ പൊക്കി.

“പറയൂ പോള്‍!”

“ചെറിയ രീതിയില്‍ ഞാനൊരു സ്റ്റഡി നടത്തി...”

അയാള്‍ പറഞ്ഞു.

“പല ഡാറ്റയും വെച്ച് കമ്പയര്‍ ചെയ്തപ്പോള്‍ ആ ഇന്‍ഫോര്‍മേഷന്‍ കറക്റ്റ് ആണ് എന്ന് കണ്‍ഫേംഡ് ആവുകയും ചെയ്തു...”

“എന്താണത്?”

രാകേഷ് ആവേശത്തോടെ ചോദിച്ചു.

“അവനെപ്പറ്റിയുള്ള ഏതറിവും നമുക്ക് ഇമ്പോര്‍ട്ടന്‍റ്റ് ആണ് പോള്‍!”

“സാര്‍, അത് ഇതാണ്...”

പോള്‍ തന്‍റെ ലാപ്പ് ടോപ്പുമായി എഴുന്നേറ്റു.
രാകേഷിന്റെ സമീപമെത്തി.
മോണിട്ടര്‍ രാകേഷിന്റെ കണ്ണുകള്‍ക്ക് നേരെ പിടിച്ചു.

“ഈ ജോയല്‍ ബെന്നറ്റിന് ഒരു ലവര്‍ ഉണ്ടായിരുന്നു...”

“റിയലി?”

രാകേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു.

“ഇറ്റ്‌സ് റിയലി വൈറ്റല്‍! ആരാ അത്? പേരെന്താ അവളുടെ? എവിടെയാ ഇപ്പം അവള്‍?”

“സാര്‍ അവള്‍ ഇവിടെ തന്നെ, എന്നുവെച്ചാല്‍ കൊല്ലങ്കോട്‌ തന്നെയുണ്ട്...”

“മൈ ഗോഡ്! ആര്‍ യൂ ജോക്കിംഗ്?”

രാകേഷ് ആവേശത്തോടെ ചോദിച്ചു.

“നോ സാര്‍...”

പോള്‍ അഭിമാനത്തോടെ പറഞ്ഞു.

“മുന്‍ കേന്ദ്രമന്ത്രി പദ്മനാഭന്‍ തമ്പിയുടെ മകള്‍, ഗായത്രി മേനോന്‍!”

പോള്‍ ഉത്സാഹത്തോടെ പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം രാകേഷിന്റെ കൈ വായുവില്‍ ഉയര്‍ന്നു.
അത് പോളിന്‍റെ മുഖത്ത് വിലങ്ങനെ താഴ്ന്നു.
മുഖത്ത് ശക്തിയായി പതിയുന്നതിന് മുമ്പ് പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
മറ്റുള്ളവര്‍

💬 Comments

View all comments