Chapter Title : സൂര്യനെ പ്രണയിച്ചവൾ 18 [Smitha]
എന്നല്ലേ? എന്നിട്ട് ...”
“മോളെ!”
അവളുടെ ചുണ്ടില്‍ ഒന്ന് ചുംബിച്ചമര്‍ത്തി റിയ പറഞ്ഞു.
“നമുക്ക് എന്നെങ്കിലും ഒരു നോര്‍മ്മല്‍ ലൈഫ് സാധ്യമാണോ? എത്ര മര്‍ഡര്‍ കേസുകള്‍, ലൂട്ടിംഗ് ചാര്‍ജസ്, അതുകൊണ്ട് പ്രേമം, കുടുംബം, അങ്ങനെയൊന്നും നമുക്ക് ചിന്തിച്ചുകൂടാ എന്‍റെ മോളെ!”
ഷബ്നം നിസ്സഹായതയോടെ റിയയെ നോക്കി.
"ആ കുട്ടി നമ്മുടെ ജോയലിന്‍റ്റെ മാത്രമാകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നതില്‍പ്പരം മറ്റൊരു പാപം വേറെയില്ല..."
ഷബ്നത്തിന്‍റെ മൌനത്തിലേക്ക് റിയ വാക്കുകളെറിഞ്ഞു.
"അതിനര്‍ത്ഥം നമ്മുടെ മരണത്തിന് തുല്യമായ ഈ ജീവിതത്തിലേക്ക് അവളെ നമ്മള്‍ ക്ഷണിക്കുക എന്നല്ലേ? നീ കരുതുന്നുണ്ടോ ജോയലും അങ്ങനെ ആഗ്രഹിക്കുന്നു എന്ന്?"
ഷബ്നം അപ്പോഴും മറുപടി പറഞ്ഞില്ല.
"ജോയലിന്റെ മനസ്സില്‍ ഇപ്പോഴും ഗായത്രി അണയാതെ നില്‍ക്കുന്നുണ്ട്..."
റിയ പറഞ്ഞു.
"അവളോട് ഇപ്പോഴുമവന് കത്തുന്ന പ്രേമമുണ്ട് മോളെ...അതുകൊണ്ട് തന്നെ അവള്‍ക്ക് ദോഷം വരുന്നതൊന്നും അവന്‍ ചെയ്യില്ല, ആഗ്രഹിക്കില്ല..."
“അറിയാം...”
അവസാനം, കലങ്ങിയ സ്വരത്തില്‍ ഷബ്നം പറഞ്ഞു.
“എങ്കിലും അതൊക്കെ സങ്കല്‍പ്പത്തില്‍ അങ്ങ് വരും എന്‍റെ റിയേ...അപ്പോള്‍...”
ഒന്നും മിണ്ടാതെ അവര്‍ അല്‍പ്പ നേരം മുഖാമുഖം നോക്കി.
“നെനക്ക് ഇന്ന് വേണ്ടേ?”
വിഷമത്തിനിടയിലും ഷബ്നം ചോദിച്ചു.
എന്നിട്ട് അവള്‍ റിയയെ വരിഞ്ഞു മുറുക്കി.
“നിന്‍റെ മൂഡ് ശരിയല്ല ഇന്ന്!”
അവളെയും അമര്‍ത്തിപ്പുണര്‍ന്നുകൊണ്ട് റിയ പറഞ്ഞു.
“മാത്രമല്ല നാളെ ആക്ഷന്‍ ഉള്ളതാണ്...അതുകൊണ്ട് നമുക്ക് ഇന്ന് നമ്മുടെ ആക്ഷന്‍ വേണ്ട!”
അവര്‍ പരസ്പ്പരം മുഖം നോക്കി ചിരിച്ചു.
പിന്നെ പരസ്പ്പരം ചൂട് നല്‍കി ഇരുവരും ഉറക്കത്തിലേക്ക് ആഴ്ന്നു.
**********************************************************
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അശ്വിന്‍ തില്ലങ്കേരിയുടെ പുതുപ്പരിയാരത്തുള്ള ഭാര്യാവീട്ടില്‍ ജോയലും സംഘവും എത്തുമ്പോള്‍ വെളുപ്പിന് മൂന്നരയായിരുന്നു.
കാളിംഗ്
💬 Comments
View all comments