Chapter Title : സൂര്യനെ പ്രണയിച്ചവൾ 20 [Smitha]
കൊന്നു തള്ളുന്നവന്‍ ആണ് ജോയല്‍ ബെന്നറ്റ് എന്നാ...സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ അങ്കിളിന്‍റെ മുമ്പില്‍ നില്‍ക്കേണ്ട ആളല്ല....എന്റെ ശവമടക്ക് എപ്പഴേ കഴിഞ്ഞേനെ....”
“സംഭവിച്ചത് എന്താ? അത് പറയൂ!”
മേനോന്‍ അക്ഷമനായി.
“ഗായത്രിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന ആളല്ലേ? നിന്‍റെ ജീവന്‍ സൌജന്യമായി തന്നിരിക്കുന്നു എന്ന ഡയലോഗ്...പിന്നെ പൊക്കോളാനും!”
അത് പറഞ്ഞ് രാകേഷ് തമ്പിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
പദ്മനാഭന്‍ തമ്പിയുടെ മുഖത്ത് അദ്ഭുതത്തിന്‍റെ വേലിയേറ്റം ഗായത്രി കണ്ടു.
എങ്കിലും അവര്‍ പറയുന്നത് എന്താണ് എന്ന് കേള്‍ക്കുവാന്‍ അവള്‍ക്കായില്ല.
“ഞാന്‍ മിലിട്ടറി ഡാറ്റാ ബേസുമായി ബന്ധപ്പെട്ടു അതിനു ശേഷം...”
അയാളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ രാകേഷ് തുടര്‍ന്നു.
“കോള്‍ഡ് ഫയല്‍സ് ഓപ്പണ്‍ ചെയ്യിച്ചു...”
അവന്‍ മേനോന്‍റെ മുഖത്തെ ഭാവമളന്നു.
തമ്പി മുഖത്തെ വിയര്‍പ്പ് തുടയ്ക്കുന്നത് രാകേഷ് കണ്ടു.
“അവിടെ നിന്നും കിട്ടിയ ഡാറ്റ വളരെ ഇന്‍റെറസ്റ്റിങ്ങ്...”
അവന്‍ ചിരിച്ചു.
“മീഡിയ റിപ്പോര്‍ട്ട് പ്രകാരം അവന്‍ ഏതാണ്ട് ഇന്ത്യയിലെ പകുതി ജനസംഖ്യയെ കൊന്നു തള്ളിയിട്ടുണ്ട്...ബട്ട്....മിലിട്ടറി കോള്‍ഡ് റിപ്പോര്‍ട്ട് ..അതായത് ആക്ച്ചുവല്‍ റിപ്പോര്‍ട്ട് പ്രകാരം അവന്‍ കൊന്നത് മൂന്നു പേരെ മാത്രം!”
പദ്മനാഭന്‍ തമ്പി അസ്ഭുതസ്തബ്ധനായി രാകേഷിനെ നോക്കി.
“അവര്‍ മൂന്നു പേരും അങ്കിളിന്‍റെ ക്ലോസ് സര്‍ക്കിളില്‍ ഉള്ളവര്‍!”
കണ്ണുകള്‍ മിഴിച്ച് പദ്മനാഭന്‍ തമ്പി രാകേഷിനെ നോക്കി.
“എന്താ കാരണം?”
ഗൌരവം കലര്‍ന്ന ശബ്ദത്തില്‍ രാകേഷ് ചോദിച്ചു.
പദ്മനാഭന്‍ തമ്പി ചുറ്റും നോക്കി.
“അവന്‍ മോളെ പ്രേമിക്കാന്‍ പിന്നാലെ നടന്ന കാര്യം ആ മൂന്ന്‍ പേര്‍ക്കും അറിയാമായിരുന്നു മോനെ!”
അയാള്‍ പറഞ്ഞു.
“അവരവനെ വിലക്കി എന്നോടുള്ള ഇഷ്ടം കൊണ്ട്! അതാ കാരണം!”
രാകേഷ് ചിരിച്ചു.
പരിഹാസം നിറഞ്ഞ ചിരി.
“ചോട്ടാ ഭീമും ഡോരേ മോനും ഒക്കെ മാത്രം കാണുന്നവരോട് ഇതാണ് കാരണം എന്ന് ദയവായി പറയരുതേ അങ്കിള്‍!”
അവന്‍ പറഞ്ഞു.
“വെറുതെ അങ്കിളിന്‍റെ പല്ലവന്മാര് അടിച്ചു പറിക്കും! എന്നോട് പറഞ്ഞാല്‍ മതി. ആ സെക്കന്‍ഡില്‍ തന്നെ വിശ്വസിക്കും ഞാന്‍!”
ഒരു നിമിഷം മുഖം കോപംകൊണ്ട് ചുവന്നെങ്കിലും അയാള്‍ ആത്മസംയമനം പാലിച്ചു.
“ആഹ്! അതെന്തെങ്കിലുമാകട്ടെ! ഇറ്റ്‌സ് നണ്‍ ഓഫ് മൈ ബിസിനെസ്സ്!”
രാകേഷിന്റെ ശബ്ദം
💬 Comments
View all comments