Chapter Title : സൂര്യനെ പ്രണയിച്ചവൾ 21 [Smitha]
കടന്നെടുത്ത് തന്‍റെ അരക്കെട്ടില്‍ ചുറ്റിപ്പിടിപ്പിച്ച് അമര്‍ത്തി. അപ്പോള്‍ തന്‍റെ പൊള്ളുന്ന ചുണ്ടുകള്‍ അവളുടെ വിറയ്ക്കുന്ന അധരത്തോട് പിന്നെയും പിന്നെയും ഞെരിഞ്ഞു. സിരകളെ തരിപ്പിക്കുന്ന സംഗീതം മുറുകുമ്പോള്‍ ഗായത്രി തന്‍റെ മുഖമെടുത്ത് താഴേക്ക് അമര്‍ത്തി. കഴുത്തില്‍... മാറില്‍.... മാറില്‍ ചുണ്ടുകള്‍ വെറിപൂണ്ടമര്‍ന്ന്‍ നീങ്ങവേ അവള്‍ പെട്ടെന്ന് പരിസരത്തിലേക്ക്, അതിന്‍റെ അരക്ഷിതമായ ചുറ്റുപാടുകളിലെക്ക് തിരികെ വന്നു. പെട്ടെന്ന് തന്‍റെ മുഖം മാറില്‍ നിന്നും അടര്‍ത്തി മാറ്റി.
“ഐം സോറി ജോ...”
ആലിംഗനത്തില്‍ നിന്നും അകന്ന് അവള്‍ ലജ്ജയോടെ പറഞ്ഞു.
“ഈശ്വരാ, ഇത്രേം ആളുകള്‍...ഇവരൊക്കെ ഡാന്‍സ് ചെയ്യുമ്പം ...നമ്മള്‍...ശ്യെ!!”
താന്‍ ചിരിച്ചു.
“ആരേലും കണ്ടോ ജോ!”
പരിസരത്തിലേക്ക് വീണ്ടും നോക്കി അവള്‍ പറഞ്ഞു.
“കണ്ടാലും കുഴപ്പമില്ല...”
പെട്ടെന്ന് തീരുമാനിച്ചത് പോലെ അവള്‍ പറഞ്ഞു.
“ജോ എന്‍റെയാ...ഞാന്‍ ജോടേം...പിന്നെ എന്താ...” താന്‍ നോട്ടം തുടര്‍ന്നപ്പോള്‍ അവളുടെ പുഞ്ചിരി ലജ്ജയിലേക്ക് മാറി.
“ജോ..ഞാന്‍ ...”
ലജ്ജയില്‍ കുതിര്‍ന്ന് അവളുടെ ശബ്ദം തന്‍റെ കാതുകളിലേക്ക് വീണു.
“രണ്ടു കൊല്ലമായി ഞാനിങ്ങനെ മനസ്സില്‍ കൊണ്ടുനടന്നു കൊതിക്കുന്നതാണ് ജോയെ...ഇപ്പം എന്‍റെ സ്വന്തമായപ്പം എനിക്ക് കണ്ട്രോള്‍ മൊത്തം പോയി...അതാ ഞാന്‍ അങ്ങനെ...ശ്യെ! നോക്കല്ലേ അങ്ങനെ...പ്ലീസ്!!”
“നോക്കരുതെന്നോ?”
താന്‍ ചോദിച്ചു.
“പിന്നെ ഞാന്‍ ആരെ നോക്കും?”
“എന്നെ നോക്കിയാ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യാന്‍ തോന്നില്ല...”
അവള്‍ തുടര്‍ന്നു.
“മഴയോ വെയിലോ വരുന്നതോ അറിയാതെ, വിശപ്പും ദാഹവുമൊക്കെയറിയാതെ, ഉറങ്ങണം പഠിക്കണം എന്നൊന്നും അറിയാതെ, മറ്റൊന്നും ചെയ്യാതെ ഞാന്‍ നോക്കിക്കൊണ്ടേയിരിക്കും മരണം വരെ....”
അവളുടെ കൈകള്‍ വീണ്ടും തന്നെ ചുറ്റി വരിഞ്ഞു.
“അത്രേം മയക്കുന്ന കണ്ണുകളാണ് ഇത്...”
വീണ്ടും മാറിടത്തിന്റെ ഘനം തന്‍റെ
💬 Comments
View all comments