Chapter Title : സൂര്യനെ പ്രണയിച്ചവൾ 21 [Smitha]
തന്‍റെ ചുണ്ടില്‍ അമര്‍ത്തി ചുണ്ടിച്ചിട്ട് അവള്‍ പറഞ്ഞു.
“ആരും കാണാതെ എനിക്കും താ...”
“പെണ്ണെ, ഇതെന്താ നീ ചെയ്തെ?”
ചുറ്റും ഭയത്തോടെ നോക്കി താന്‍ ചോദിച്ചു.
“എന്താ ചെയ്തേന്നോ?”
പുതുമഴ മുളന്തണ്ടില്‍ തൊടുമ്പോള്‍ അനുഭവിക്കുന്ന വികാരവായ്പ്പോടെ അവള്‍ ചോദിച്ചു.
“ജോടെ ചുണ്ടീന്നു കടിച്ചെടുത്തു അത് ... ആ സ്നേഹാമൃത്.... ഞാനിപ്പോ ഉമ്മവെച്ചെടുത്തു ആ സ്നേഹാമൃത്... എന്തേരെ നേരമായിന്നു വെച്ചാ ഞാനിങ്ങനെ കണ്ട്രോള്‍ ചെയ്ത് നിക്കുന്നെ!”
സിരകളിലെ രക്തത്തെ തീ പിടിപ്പിച്ചു കൊണ്ട് സംഗീതം പതഞ്ഞുപൊങ്ങുമ്പോള്‍ അവള്‍ വീണ്ടും ചുണ്ടുകള്‍ അമര്‍ത്തി, ഇത്തവണ തന്‍റെ നെഞ്ചില്‍. ഷര്‍ട്ടിനു പുറത്ത് കൂടി അവള്‍ മുലക്കണ്ണില്‍ പതിയെ കടിച്ചത് പോലെ തോന്നി. അപ്പോള്‍ അവളുടെ അരക്കെട്ടില്‍ അമര്‍ന്നിരുന്ന തന്‍റെ കൈയുടെ പിടുത്തം മുറുകി.
“ജോടെ നെഞ്ചില്‍ മൊത്തം പൂക്കളുടെ മണം...”
അവള്‍ പറഞ്ഞു.
“സുഗന്ധം...അത് ഞാന്‍ ഉമ്മവെച്ചെടുത്തു....ഉമ്മ വെച്ച് കടിച്ചെടുത്തു....”
ഡിസ്ക്കോത്തെക്ക് നിറയെ സൈക്കഡലിക് വര്‍ണ്ണങ്ങളുടെ കുടമാറ്റമാണ്...
“എന്നെ എന്താ ഉമ്മവെക്കാത്തെ?”
അവള്‍ അല്‍പ്പം ചിണുങ്ങിക്കൊണ്ട് ചോദിച്ചു.
“പ്ലീസ്...ആരും കാണില്ല....ഞാന്‍ നോക്കിക്കോളാം...കെട്ടിപ്പിടിച്ച്...മുറുക്കെ കെട്ടിപ്പിടിച്ച് ..ഒന്നുമ്മ വെക്ക് ജോ...എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല...ചുട്ടുപഴുക്കുവാ....”
അപ്പോള്‍ മഴവില്ല് ആകാശത്ത് നിന്ന് അപ്രതക്ഷ്യമാകുന്നത് പോലെ തന്‍റെ നിയന്ത്രണവുമറ്റു. അവളെ ചുറ്റിപ്പിടിച്ച് തെക്കിന്‍റെ ഓരൊതുക്കിലേക്ക് താന്‍ സാവധാനം മാറി. ചുറ്റും സൈക്കഡലിക് വര്‍ണ്ണങ്ങളുടെ തിരത്തള്ളല്‍. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ താന്‍ പതുക്കെ മുഖം താഴ്ത്തി. അവളപ്പോള്‍ പെട്ടെന്ന് തന്‍റെ മുഖം പിടിച്ചെടുത്ത് അവളുടെ ചുണ്ടുകളിലേക്ക് അമര്‍ത്തി. പൊള്ളുന്ന ചുണ്ടുകള്‍, വിറയ്ക്കുന്ന അധരത്തിലേക്ക് അമര്‍ത്തി താന്‍. അപ്പോള്‍ ഗായത്രിയുടെ കൈകള്‍ തന്‍റെ ദേഹത്തെ വരിഞ്ഞുമുറുക്കി. അവള്‍ തന്‍റെ കൈകള്‍
💬 Comments
View all comments