Chapter Title : സൂര്യനെ പ്രണയിച്ചവൾ 21 [Smitha]
അടക്കത്തില്‍, പറഞ്ഞു.
“ലോക്കല്‍ ഭീകരന്‍ അല്ല... ഗവണ്മെന്റ് തലയ്ക്ക് വിലപറഞ്ഞിരിക്കുന്ന ഭീകരനാണ്! ഗായത്രിക്ക് അറിയില്ല ഇവമ്മാരുടെ നേച്ചര്‍!”
അപ്പോള്‍ ഗായത്രി അയാളെ ഒന്ന് നോക്കി.
“സംസാരിക്കാന്‍ പോയിട്ട് അവന്‍റെ മുഖത്ത് പോലും നോക്കാന്‍ കൊള്ളില്ല ഗായത്രി...”
സന്ദേശ് വാര്യരും പറഞ്ഞു.
“അതേ!”
പെട്ടെന്ന് ജോയലിന്റെ ശബ്ദം അവിടെ ഉയര്‍ന്നു കേട്ടു.
“മുഖത്ത് നോക്കാന്‍ പോലും പാടില്ല ഞങ്ങളുടെ! വാര്യര് പറഞ്ഞത് ശരിയാ! മുഖത്തേക്ക് പോലും നോക്കരുത്!”
താന്‍ അടക്കത്തില്‍ പറഞ്ഞ കാര്യം ജോയല്‍ കേട്ടതെങ്ങനെ എന്നോര്‍ത്ത് സന്ദേശ് വാര്യര്‍ അന്ധാളിച്ചു. അയാളില്‍ ഭയമിരമ്പി. ജോയലിന്റെ കണ്ണുകള്‍ അപ്പോള്‍ ഗായത്രിയില്‍ തറഞ്ഞു. അവളും അവന്‍റെ കണ്ണുകളിലേക്ക് നോക്കി. അപ്പോള്‍ ഇരുവര്‍ക്കുമിടയിലെ കാലം അതിന്‍റെ യവനിക ഒന്ന് മാറ്റി.
അപ്പോള്‍ സായാഹ്നമാവുകയായിരുന്നു. മണാലിയിലെ ഗോള്‍ഡന്‍ റെയിന്‍ബോ ക്ലബ്ബിലാണ് എല്ലാവരും. അതിലെ വിശാലമായ ഡിസ്ക്കോത്തെക്കില്‍. കടും നിറങ്ങള്‍ ഭംഗി കൂട്ടിയ വസ്ത്രങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചടുലമായി നൃത്തം ചെയ്യുമ്പോള്‍, അഭൌമമായ ഗഗനകൂടാരത്തില്‍ നിന്നെന്നപോലെ മദിപ്പിക്കുന്ന ലേസര്‍ കിരണങ്ങള്‍ നിറഞ്ഞു പ്രസരിച്ചു ചുറ്റും. കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ ദാഹവും ചുണ്ടുകളില്‍ അമര്‍ത്തിയൊളിപ്പിക്കാന്‍ പാടുപെടുന്ന പ്രണയലഹരിയുമായി അന്ന് അവള്‍ ഒരു കൈ തന്‍റെ അരക്കെട്ടിലും മറ്റേ കൈ തന്‍റെ തോളിലും പിടിച്ച് നൃത്തം ചെയ്യുകയായിരുന്നു.
“എന്‍റെ കള്ളക്കണ്ണനാണ് ജോ...”
നൃത്ത ചലനത്തില്‍ തന്‍റെ നെഞ്ച് അവളുടെ മാറിടത്തിന്‍റെ ഉന്നതിയില്‍ അമര്‍ന്നുരഞ്ഞപ്പോള്‍ കണ്ണുകളില്‍ നോക്കി ഗായത്രി പറഞ്ഞു.
“ഞാന്‍ അറിയാത, എന്‍റെ കാര്‍വര്‍ണ്ണനേ, നീയെന്‍റെ മനസ്സ് എങ്ങനെയാണ് കവര്‍ന്നത്?”
താനപ്പോള്‍ അവളുടെ കണ്ണുകളുടെ വശ്യഭാവത്തില്‍ നിന്ന് നോട്ടം മാറ്റാതെ പുഞ്ചിരിച്ചു. ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി
💬 Comments
View all comments