0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 21 [Smitha]

Author : സ്മിത Read All Parts 507

കേറി കഴിഞ്ഞാ ഞങ്ങള് കാണുന്നെ, ഏട്ടാ!”

ഷബ്നം പറഞ്ഞു.

“അവരെ മാത്രം ഒഴിവാക്കി മറ്റുള്ളവരെ മാത്രം കൊണ്ടുവരാനാണ് ആദ്യം ഞാനും ചിന്തിച്ചേ!”

സന്തോഷ്‌ അറിയിച്ചു.

“പിന്നെ തോന്നി, ഗായത്രിയും അമ്മയും കൂടെ ഉണ്ടേല്‍ അഡീഷണല്‍ അഡ്വാന്‍ടേജാണ് നമുക്ക്... നമ്മുടെ ആവശ്യത്തിന്...”

“അത് ശരിയാ....”

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ജോയല്‍ പറഞ്ഞു.

“നമ്മള് ഉദ്ദേശിച്ച വി ഐ പി കളേക്കാള്‍ ഒരൊന്നരക്കിലോ തൂക്കം കൂടും പദ്മനാഭന്! അങ്ങേരുടെ ഭാര്യേം മോളും ഉണ്ടേല്‍, അവരെ വെച്ച് ബാര്‍ഗൈന്‍ ചെയ്താ നമ്മടെ ആളുകളെ നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പോലീസ് വിട്ടയയ്ക്കും...”

അവന്‍ പിന്നെ ഗായത്രിയുടെ മുഖത്തേക്ക് തറച്ചു നോക്കി. അവളും ദേഷ്യം കത്തുന്ന കണ്ണുകള്‍കൊണ്ട് അവനെ അളന്നു.

“നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ....”

ജോയല്‍ തുടര്‍ന്നു.

“ഇങ്ങോട്ട് നിങ്ങളെ കൊണ്ടുവരുന്നതിന് മുമ്പ് നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ എന്തിനാണ് നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്ന്....”

അയാള്‍ എല്ലാവരെയും ആകെയൊന്നു നോക്കി.

“ഞങ്ങളുടെ കൂട്ടത്തിലെ നാല് പേരെ നിങ്ങളുടെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി...”

അവന്‍ തുടര്‍ന്നു.

“അവരെ തിരികെ കിട്ടുന്നതിനു നിങ്ങളുടെ സര്‍ക്കാരിനോട് വിലപേശാന്‍ ആണ് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്...സര്‍ക്കാറിന് വേഗം വിവേകമുദിച്ച്, ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാന്‍ എല്ലാവരും പ്രാര്‍ഥിക്കുക..അങ്ങനെയായാല്‍ എല്ലാവര്‍ക്കും പോകാം...അല്ലെങ്കില്‍ എല്ലാവര്‍ക്കും ഇവിടെ ഞങ്ങടെ കൈകൊണ്ട് ചാകാം! അതുകൊണ്ട് ...”

“കൊള്ളാം!”

പെട്ടെന്ന് താഴെ നിന്ന് ഉച്ചത്തില്‍ ഗായത്രിയുടെ ശബ്ദം ഉയര്‍ന്നു.

“ടെററിസ്റ്റിന്‍റെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ കൊള്ളാം! വിവേകം! പ്രാര്‍ത്ഥന....”

അവളുടെ ശബ്ദത്തില്‍ പുച്ഛവും അവജ്ഞയും കലര്‍ന്നിരുന്നു. മറ്റുള്ളവര്‍ അവളെ അദ്ഭുതത്തോടെ നോക്കി.

“ഗായത്രി വേണ്ട!”

രോഹിത് ഈശ്വര്‍ ഗായത്രിയുടെ കാതില്‍,

💬 Comments

View all comments