Chapter Title : സൂര്യനെ പ്രണയിച്ചവൾ 22 [Smitha]
ആപ്പിള്‍ മരങ്ങള്‍.
ഇടയ്ക്ക് ദേവദാരുക്കള്‍, പൈന്‍ മരങ്ങള്‍.
ബിയാസ് നദിയുടെ സ്വര്‍ണ്ണമണല്‍ത്തിട്ട് മുതല്‍ അവ ഉയര്‍ന്നുയര്‍ന്നു പോവുകയാണ്.
ചുറ്റും സ്വര്‍ണ്ണനിറമാണ്....
പെട്ടെന്ന് ജോയലിന്റെ കൈ തന്‍റെ ചുമലില്‍ പതിഞ്ഞു.
താനപ്പോള്‍ അവന്‍റെ മുഖത്ത് നോക്കി.
“ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍ വളരുന്ന ആ പൂക്കള്‍ എന്താണ് എന്നറിയുമോ നിനക്ക്?”
തന്റെ പിന്‍കഴുത്തിലേക്ക് ചുണ്ടുകള്‍ ഉരുമ്മിക്കൊണ്ട് അവന്‍ ചോദിച്ചു.
“ഇല്ല, എന്താ?”
അവന്‍റെ ചുണ്ടുകളോട് കഴുത്ത് ചേര്‍ത്ത് അമര്‍ത്തി താന്‍ ചോദിച്ചു.
“ക്രിസാന്തിമം...”
“എന്തിനാണ് ഇപ്പോള്‍, മഞ്ഞില്‍, തണുപ്പില്‍, ആപ്പിള്‍ മരങ്ങള്‍ക്കിടയില്‍ ക്രിസാന്തിമം വിടര്‍ന്നു നില്‍ക്കുന്നത്?”
അവന്‍റെ കൈകള്‍ എടുത്ത് തന്‍റെ അരക്കെട്ടില്‍ വെച്ച്, അവിടെ അമര്‍ത്തിക്കൊണ്ട് താന്‍ ചോദിച്ചു.
“ഡോക്റ്റര്‍ ഫോസ്റ്റസ് ഹെലനെ പ്രണയമറിയിക്കാന്‍ വളര്‍ത്തിയ പൂവാണ് ക്രിസാന്തിമം...നമ്മുടെ പ്രണയം കാണാനാണ് ഇപ്പോള്‍ അവിടെ ക്രിസാന്തിമം നമ്മളെ നോക്കി നില്‍ക്കുന്നത്...”
ജോയലിന്റെ കൈകള്‍ തന്‍റെ വയറില്‍, ടോപ്പ് പൊങ്ങി നഗ്നമായ പൊക്കിളില്‍ തലോടുമ്പോള്‍ ചൂട് നിറഞ്ഞ വാക്കുകള്‍ താന്‍ കേട്ടു.
“നോക്കൂ, ജോ മഴവില്ല്...!”
“പിന്നെ! താഴ്വാരവും മലകളുമൊക്കെ മഞ്ഞില്‍ മൂടിക്കിടക്കുമ്പോള്‍ മഴവില്ലോ?”
“പിന്നെ അതെന്താ?”
ജോയല്‍ അങ്ങോട്ട് നോക്കി.
“ശരിയാണല്ലോ....!”
“ഇപ്പോളെന്താ ജോ ഇവിടെ മഴവില്ല് വിരിഞ്ഞത്?”
“മനുവിന്‍റെ ആലയമാണ് മണാലി...”
പെട്ടെന്ന് പിമ്പില്‍ നിന്നും ഒരു ശബ്ദം കേട്ടു.
നോക്കിയപ്പോള്‍ നെഞ്ചോളം ദൃഡമായ, വെളുത്ത താടിരോമങ്ങള്‍ വളര്‍ത്തിയ ദീര്‍ഘകായനായ ഒരു സന്യാസി.
അദ്ധേഹത്തെ കണ്ടപ്പോള്‍ തങ്ങള്‍ അകന്നു മാറി.
“വേണ്ട!”
അത് കണ്ട് അദ്ദേഹം കയ്യുയര്‍ത്തി വിലക്കി.
“ചേര്‍ന്ന് തന്നെ നിന്നോളൂ...സുന്ദരിയായ പെണ്‍കുട്ടിയും സുന്ദരനായ പുരുഷനും....നിങ്ങളുടെ പ്രണയം കാണാന്‍ എന്ത് ഭംഗി!”
താനപ്പോള്‍ ലജ്ജിച്ച് മുഖം താഴ്ത്തി.
💬 Comments
View all comments