0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 22 [Smitha]

Author : സ്മിത Read All Parts 276

ജോനാസും നൂണില്‍ സല്‍മാന്‍ ഖാനും നൈറ്റില്‍ റിച്ചാര്‍ഡ് ഗിയറും പുതപ്പിനടീല്‍ കിട്ടീല്ലേല്‍ കുളിര് മാറാത്ത പെറ്റി, സ്ലട്ടി ബ്ലഡി ബൂര്‍ഷ്വാസി ക്യൂട്ടികള്‍ക്ക് അളക്കാന്‍ പറ്റുന്നതല്ല ഞങ്ങടെ കൂട്ടത്തിലുള്ള ഏട്ടന്മാരെ!”

“നിര്‍ത്ത്!”

ഗായത്രി മുറിവേറ്റ സിംഹത്തിന്‍റെ ക്രൌര്യത്തോടെ ചീറി.

“എനിക്ക് അയാളെപ്പറ്റി എന്തറിയാം എന്ന് നീ ചോദിച്ചില്ലേ? എനിക്കറിയാം...ഒരാണ്‍കുട്ടീടെ പ്രൊപ്പോസല്‍ പോലും അക്സെപ്റ്റ് ചെയ്യാതിരുന്ന എന്നെ മയക്കി വീഴ്ത്ത്തിയവനാണ് അവനെന്ന് എനിക്കറിയാം! രാജ്യത്തെ മോസ്റ്റ് വി ഐ പികളില്‍ ഒരാളുടെ മരുമകനാകാന്‍ പ്രേമം ഡ്രാമയാക്കിയവന്‍ ആണ് അവനെന്നറിയാം! എന്‍റെ അച്ഛന്റെ പേരില്‍ കിട്ടുന്ന ബന്ധോം സുരക്ഷേം വെച്ച് രാജ്യവിരുദ്ധപ്രവര്‍ത്തികള്‍ ഒക്കെ ഒരു മറയും തടസ്സവും കൂടാതെ ചെയ്യാന്ന് പ്ലാനിട്ടവനാണ് എന്ന് എനിക്കറിയാം! അത് മുമ്പി കണ്ടോണ്ട് എന്നെ ഇമ്പ്രസ്സ് ചെയ്യിച്ചവനാണ് അവനെന്ന് എനിക്കറിയാം!”

ഗായത്രി കത്തി ക്കയറിയപ്പോള്‍ റിയയുടെ മുഖം കോപം കൊണ്ട് ചുവന്നു.

“തോക്ക് മാറ്റി വെക്കേണ്ടി വരും...”

റിയ പിറുപിറുത്തു.

“അല്ലേല്‍ ഈ ഡാഷ് മോള്‍ടെ കൊണവതിയാരം കേട്ട് കണ്ട്രോള്‍ നഷ്ട്ടപ്പെട്ട് ഞാന്‍ ചെലപ്പം എടുത്ത് പൊട്ടിച്ചേക്കും....”

“..എന്‍റെ അച്ഛന്‍ യൂനിവേഴ്സിറ്റിയില്‍ വന്ന ആ ദിവസം എന്നെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ആ ഡ്രാമ കളിച്ചിട്ട്....എന്നിട്ട് ഞാന്‍...അതൊക്കെ നേരാണ് എന്ന് കരുതി അവനെ എന്‍റെ ജീവനേക്കാള്‍ ...ഞാന്‍...”

ഗായത്രി പൊട്ടിക്കരഞ്ഞു.

“അയാളെപ്പറ്റി എന്നോട് ക്ലാസേടുക്കണ്ട! എനിക്ക് അറിയാവുന്ന പോലെ മോളെ, ഒരാള്‍ക്കും അറിയില്ല അയാളെ....”

റിയ ദേഷ്യമടക്കാന്‍ പാടുപെട്ടു.

“നീ കണ്ടിട്ടുണ്ടോ അവന്‍ നിന്‍റെ തോളേല്‍ തൂങ്ങിക്കിടീക്കുന്ന ആ സാധനം കൊണ്ട് പച്ചയ്ക്ക് മനുഷ്യരെ വെടിവെച്ച് വീഴ്ത്തുന്നെ? ഞാന്‍ കണ്ടിടുണ്ട്..എന്‍റെ ഈ കണ്ണുകൊണ്ട്! എന്നിട്ട് അയാള്‍ക്ക് വേണ്ടി ശ്രീകോവില്‍ പണിയുന്നു...”

തോളില്‍ തൂങ്ങുന്ന തോക്കിലെക്ക് ഒരു നിമിഷം അവളുടെ വിരലുകള്‍ അമര്‍ന്നു.

പെട്ടെന്ന് റിയയുടെ കണ്ണുകള്‍ മോണിട്ടറില്‍ പതിഞ്ഞു.
അവള്‍ക്ക് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി.

“ജോയല്‍...”

അവള്‍ ഇയര്‍ഫോണിലൂടെ മന്ത്രിച്ചു.

“കം നൌ ഹിയര്‍...ദേര്‍ ഈസ് എ സിറ്റുവേഷന്‍!”

പെട്ടെന്ന് അങ്ങോട്ട്‌ ജോയലും ഷബ്നവും സന്തോഷും രവിചന്ദ്രന്‍ അടക്കമുള്ള മറ്റെല്ലാവരും ഓടിയെത്തി.

അവര്‍ മോണിട്ടറിലേക്ക് നോക്കി.

“ദ ഫൈനല്‍ അവര്‍ ഹാസ് കം!”

മോണിട്ടറില്‍ നിന്നും കണ്ണുകള്‍

💬 Comments

View all comments