Chapter Title : സൂര്യനെ പ്രണയിച്ചവൾ 22 [Smitha]
മാറ്റാതെ ജോയല്‍ പറഞ്ഞു.
“രാകേഷ് ആന്‍ഡ് ടീം ഏത് സമയവും ഇവിടെയെത്തും! പാക്കിംഗ് ഒക്കെ കമ്പ്ലീറ്റ് അല്ലെ?”
“യെസ്!!”
എല്ലാവരും ഒരുമിച്ച് ആവേശത്തോടെ പറഞ്ഞു.
“എവരിതിങ്ങ് ഇന്‍ക്ലൂഡിങ്ങ് യുവര്‍ പാസ്സ്പോര്‍ട്ട്?”
“യെസ്!! യെസ്!!!”
സംഘം വീണ്ടും ആവേശത്തോടെ പറഞ്ഞു.
“എങ്കില്‍ പ്ലാന്‍ പോലെ നമ്മള്‍ ഇവിടം വിടുന്നു...”
ജോയല്‍ വീണ്ടും പറഞ്ഞു.
“പ്ലാന്‍ പോലെ രണ്ടുപേര്‍ വീതം...നമ്മുടെ റൂട്ട് ഡിഫറന്‍റ്റ്.... ഡെസ്റ്റിനേഷന്‍ ഒന്ന്... മീറ്റ് അറ്റ് തലൈമന്നാര്‍ പോര്‍ട്ട്! മീറ്റ് മുരുഗേശന്‍!”
“യെസ്! യെസ്!! യെസ്!!!”
മുഴുവന്‍ സംഘവും ആവേശത്തോടെ പറഞ്ഞു.
“ദെന്‍ ഡിസ്പേഴ്സ്!!”
ജോയല്‍ പറഞ്ഞു.
സംഘം അകത്തേക്ക് വീണ്ടും കയറി.
വലിയ ബാക്ക്പാക്കുമായി വന്നു.
പിന്നെ ഓരോരുത്തരായി പുറത്തേക്ക് പോയി.
“ഏട്ടാ ബീ കെയര്‍ഫുള്‍!”
സന്തോഷിനോടൊപ്പം പുറത്തേക്ക് നടക്കവേ ഷബ്നം ജോയലിനെ നോക്കി.
“നീയും മോളെ!”
അവന്‍ ചിരിച്ചു.
റിയ വിഷ്ണുവിനോടൊപ്പം പുറത്തേക്ക് കടന്നപ്പോള്‍ ജോയലിനെ കെട്ടിപ്പിടിച്ചു.
“എല്ലാം ശരിയാകും!”
അവള്‍ പറഞ്ഞു.
പിന്നെ അവള്‍ ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
പിന്നെ അവള്‍ വിഷ്ണുവിനോടൊപ്പം പുറത്തേക്കിറങ്ങി.
“വാ!!”
ജോയല്‍ ഗായത്രിയുടെ കൈയ്യില്‍ പിടിച്ചു.
അവള്‍ പിടി വിടുവിക്കാന്‍ നോക്കിയെങ്കിലും അവന്‍റെ കൈക്കരുത്ത് അറിഞ്ഞ് പിന്തിരിഞ്ഞു.
അവന്‍ അവളെ പിടിച്ചു വലിച്ച് താഴേക്ക്, കാട്ടുപാതയിലേക്ക് ഇറങ്ങി.
അല്‍പ്പമകലെനിന്ന് പട്ടാള വാഹനത്തിന്‍റെ ശബ്ദം കേട്ടു.
ജാക്കറ്റിനുള്ളില്‍ നിന്നും ജോയല്‍ തോക്കെടുത്തു.
ശബ്ദം കേട്ട ഭാഗത്തേക്ക് ഗായത്രി നോക്കി.
എന്തോ വിളിച്ചു പറയാന്‍ അവള്‍ തുടങ്ങിയതും ജോയല്‍ അവളുടെ വായ് പൊത്തി.
പെട്ടെന്ന് തന്‍റെ പിന്‍കഴുത്തില്‍ ഒരു തണുത്ത സ്പര്‍ശം ജോയല്‍ അറിഞ്ഞു.
അവന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
മുമ്പില്‍ നില്‍ക്കുന്ന ആളുടെ കണ്ണുകളിലേക്ക് അവന്‍ നോക്കി.
[തുടരും]
💬 Comments
View all comments