Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
അന്ന് തന്നെ ഞാന്‍ പ്ലെയിന്‍ കയറി...”
രാകേഷ് തുടര്‍ന്നു.
“റിയയെ ഹോസ്പ്പിറ്റലില്‍ പോയി കണ്ടു...”
പിമ്പില്‍ നിന്നും അവര്‍ രവി ചന്ദ്രന്‍റെ ശബ്ദം കേട്ടു.
അവരിരുവരും തിരഞ്ഞു നോക്കി.
“അന്ന് മുതല്‍ മുടങ്ങാതെ, മാസത്തില്‍ ഒരു പത്ത് ദിവസമെങ്കിലും ഇവന്‍, രാകേഷ്...നമ്മുടെ മുന്‍സ്പെഷ്യല്‍ ടീം ഡയറക്ടര്‍ സൈക്കോ തെറാപ്യൂട്ടില്‍ എത്തുമായിരുന്നു...ഒരാള്‍ക്ക് പോലും സാധിക്കാത്ത രീതിയില്‍ റിയയെ ശുശ്രൂഷിച്ച്, സ്നേഹിച്ച്, പ്രണയിച്ച്....”
രവിയുടെ വാക്കുകള്‍ കേട്ട് ജോയലിന്റെ കണ്ണുകള്‍ തുളുമ്പി.
“ഇന്ന് റിയ പൂര്‍ണ്ണ ആരോഗ്യവതിയാണ്...”
രാകേഷിന്റെ തോളില്‍ അമര്‍ത്തിക്കൊണ്ട് രവി തുടര്‍ന്നു.
“ഇവന്‍ കാരണം...അല്ലെങ്കിലും പ്രണയത്തേക്കാള്‍ വീര്യമുള്ള മറ്റെന്ത് മരുന്നുണ്ട് ലോകത്ത്?”
ജോയല്‍ കൃതജ്ഞതയോടെ രാകേഷിനെ നോക്കി.
“നന്ദി..ഒരുപാട് ...എങ്ങനെയാണ് ...ഞാന്‍....”
രാകേഷിനെ ആശ്ലേഷിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു.
വികാരാധിക്യം കാരണം അവന് വാക്കുകള്‍ മുറിഞ്ഞു.
“റിയ അകത്ത് തനിച്ചാണോ?”
രാകേഷ് ചോദിച്ചു.
“അല്ല വേറെ ഒന്നുരണ്ടു പേരുകൂടിയുണ്ട്....ഇപ്പം വന്നതേയുള്ളൂ...”
രവി പുഞ്ചിരിയോടെ പറഞ്ഞു.
“നമുക്ക് അകത്തേക്ക് പോകാം,”
അവര്‍ മൂവരും തിരികെ ഓഫീസിലേക്ക് കയറി.
“വൌ!!”
അകത്ത് കയറിയ നിമിഷം രാകേഷ് ആഹ്ലാദം കൊണ്ട് വിളിച്ചു കൂവി. ഓഫീസില്‍, വാളിനോട് ചേര്‍ന്ന് കിടന്നിരുന്ന സോഫമേല്‍ റിയയിരിക്കുന്നു. കൂടെ ഗായത്രിയും. ചുവന്ന സാരിയില്‍, ചുവന്ന ബ്ലൌസ്സില്‍ സൌന്ദര്യത്തിന്റെ നിറകുടം പോലെയൊരു രൂപം.
റിയയുടെ മടിയില്‍ ഒരു ഏകദേശം മൂന്ന്‍ വയസ്സ് പ്രായമുള്ള, നീലക്കണ്ണുകളുള്ള, തുടുത്ത കവിളുകളുള്ള, ചെറിപ്പഴങ്ങള്‍ പോലെ ചുണ്ടുകളുള്ള ഒരു പെണ്‍കുഞ്ഞ്! റിയയും ഗായത്രിയും കൈകള്‍ കോര്‍ത്ത് പിടിച്ച്, അത്യാഹ്ലാദത്തോടെയാണ് ഇരുന്നിരുന്നത്. രാകേഷിനെ കണ്ട് ഗായത്രി എഴുന്നേറ്റു. രാകേഷ് അവളുടെ നേരെ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. സുഖവും വിശ്രാന്തി നിറഞ്ഞതുമായ ഒരാലിംഗനത്തില്‍ അവരമര്‍ന്നു. പിന്നെ അവന്‍ റിയയുടെ മടിയില്‍ ഇരുന്ന് ആ രംഗമത്രയും കണ്ട് കൌതകത്തോടെ അവരെ നോക്കുന്ന കുഞ്ഞിനെ എടുത്തു.
“ഹായ്...”
അവളുടെ കവിളില്‍ അരുമയോടെ ചുംബിച്ച് രാകേഷ് ചോദിച്ചു.
“എന്താ മോള്‍ടെ പേര്?”
റിയയും ജോയലും ഗായത്രിയും രവിയും രാകേഷിനോടൊപ്പം അവളുടെ കൊഞ്ചുന്ന മൊഴികള്‍ക്കായി കാതോര്‍ത്തു.
“ഷബ്നം....”
അവള്‍ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. വികാരനിര്‍ഭരനായി രാകേഷ് റിയയെ നോക്കി. പിന്നെ അവന്‍ വീണ്ടും അവളെ ഉമ്മ
💬 Comments
View all comments