Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
ഷാമറ്റ് സൈക്കോതെറാപ്യൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗത്തിന്‍റെ പ്രത്യേകതകളും ഗൌരവാവസ്ഥയും കാരണം മൂന്നു വര്‍ഷങ്ങള്‍ അവള്‍ക്ക് അവിടെ ചെലവിടേണ്ടി വന്നു. ഈ മാസമാണ് ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്നത്.
“ജോയല്‍ ഒരു മിനിറ്റ്!”
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചു.
പിന്നെ രാകേഷ് റിയയെ കണ്ണുകാണിച്ചു.
“വെള്ളമടി പ്ലാന്‍ ചെയ്യാന്‍ വല്ലതും ആണേല്‍ ഞാന്‍ മാന്തിപ്പൊട്ടിക്കും പറഞ്ഞേക്കാം,”
ജോയലിനെ വിളിച്ചുകൊണ്ട് ഓഫീസിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങിയ രാകേഷിനെ നോക്കി അവള്‍ പറഞ്ഞു. അവരവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
“അന്ന് ഞാന്‍ നിങ്ങള്‍ രണ്ടാളും പോത്തനും നിന്നിടത്തേക്ക് വരുന്നതിനു അഞ്ചു മിനിറ്റ് മുമ്പാണ് അതുണ്ടായത്...”
ഓഫീസിന് വെളിയില്‍, ഗ്രീഷ തടാകത്തിന്റെ നീല ഭംഗിയിലെക്ക് നോക്കി രാകേഷ് പറഞ്ഞു.
“നിങ്ങളുടെ ടീമിലെ ഒരാളെ ഞാനന്ന് ഷൂട്ട് ചെയ്തു. ആങ്ങ്, സന്തോഷ്,
അയാളെ...അപ്പോള്‍ എന്‍റെ കൂടെ കുറച്ച് സോള്‍ജിയേഴ്സ് ഉണ്ടായിരുന്നു...സന്തോഷിനെ ഷൂട്ട് ചെയ്ത് ഒന്ന് വട്ടം കറങ്ങി തിരിയുമ്പോള്‍ എന്‍റെ ഇടതും വലതും നിന്നിരിരുന്ന രണ്ട് ജവാന്മാര്‍ വീണു...”
തടാകത്തിന്റെ ഭംഗിയില്‍ നിന്നും നോട്ടം പിന്‍വലിച്ചുകൊണ്ട് രാകേഷ് ജോയലിനെ നോക്കി.
“നോക്കുമ്പോള്‍ റിയ...”
അവന്‍ തുടര്‍ന്നു.
“ഒരു പക്കാ ഫൂലന്‍ ദേവി മൂഡില്‍...മുഖത്തൊക്കെ ബ്ലഡ്...മുടിയൊക്കെ വാരിവലിച്ച്.. പിള്ളേര് കണ്ടാ ആ സെക്കന്‍ഡില്‍ തീരും ലൈഫ് ..അങ്ങനത്തെ ഒരു ഫിഗര്‍...”
ആ രംഗം അപ്പോള്‍ മുമ്പില്‍ കണ്ടിട്ടെന്നത് പോലെ രാകേഷ് ഒന്ന് നിര്‍ത്തി.
“പെട്ടെന്ന് അവള്‍ എന്നെ ഷൂട്ട് ചെയ്തു...എന്‍റെ ഗണ്‍ നിലത്ത് വീണു. അടുത്ത ഗണ്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അലറി...ഡോണ്ട് മൂവ്... എന്നിട്ട് ഗണ്‍ എന്‍റെ നെഞ്ചിനു നേരെ ചൂണ്ടി...അവിടെ തീര്‍ന്നു എന്ന് ഞാന്‍ ഉറപ്പിച്ചതാ...ഷുവര്‍ അല്ലെ
💬 Comments
View all comments