Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
അത്...? എന്‍റെ കൈകളില്‍ ഒന്നുമില്ല..അവള്‍ എന്‍റെ മുമ്പില്‍ ഏതാണ്ട് ഒരു പത്ത് മീറ്റര്‍ മാത്രം ദൂരെ...”
ജോയലിന്റെ മുഖത്ത് ആകാംക്ഷ വളര്‍ന്നു.
“പക്ഷെ അവളെന്നെ നോക്കി....”
രാകേഷ് തുടര്‍ന്നു.
“ലൈഫില്‍ ഞാന്‍ മറക്കില്ല ആ നോട്ടം...അവളുടെ കയ്യില്‍ തോക്ക്. വിരല്‍ ട്രിഗറില്‍. ഒന്ന് അനക്കിയാല്‍ എന്‍റെ നെഞ്ചിന്‍കൂട് തേനീച്ചക്കൂട് പോലെയാകും....അവളെന്‍റെ മുഖത്തേക്ക് നോക്കി നിന്നു..”
“എന്നിട്ട്?”
“എന്നിട്ട്...”
രാകേഷ് ചിരിച്ചു.
“റണ്‍ എവേ...അവള്‍ എന്നെ നോക്കി അലറി...എന്‍റെ തോക്കീന്നു തീ വരുന്നേനു മുമ്പ് എങ്ങോട്ടെങ്കിലും ഓടെടാ! ജോയലിനെ നിങ്ങള്‍ കൊന്നാല്‍ ആ പാവം ഗായത്രി അനാഥയാകും...അവള്‍ക്ക് നീ വേണം...ഇതായിരുന്നു ഡയലോഗ്...ഞാന്‍ അവളുടെ മുമ്പില്‍ ഹീറോ ആകാന്‍ നിന്നില്ല... വലിയ ഒരു കാരുണ്യമാണ് അവള്‍ അന്ന് ചെയ്തത്...അന്നേരം ഐ ഡോണ്ട് മൈന്‍ഡ് , ഷൂട്ട് മീ എന്നൊക്കെപ്പറഞ്ഞ് ഹീറോയിസം കാണിക്കുന്നത് അബദ്ധമാ....ഞാന്‍ ഓടി ..ഓടി വരുമ്പം നിങ്ങള് പോത്തനെ പൂട്ടി നിക്കുവാ....”
രാകേഷ് പറഞ്ഞു.
“ബാക്കി നടന്നത് നിങ്ങക്ക് അറിയാമല്ലോ...”
രാകേഷ് തുടര്‍ന്നു.
“ഷബ്നം മരിച്ചതും അവളുടെ ബോഡി ഞാന്‍ മൊള്‍ഡോവന്‍ എംബസ്സിയില്‍ എത്തിച്ചതും ഒക്കെ...”
രാകേഷ് ഒന്ന് നിശ്വസിച്ചു.
“പിന്നെയും ദിവസങ്ങള്‍ കടന്നുപോയി....”
രാകേഷ് തുടര്‍ന്നു.
“നിങ്ങളുടെ ടീമിലെ നാലഞ്ചു പേരന്നു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ നാല് ജവാന്മാരും രക്തസാക്ഷികളായി... ഞാന്‍ പിന്നെ പുതിയ ഇടങ്ങളിലേക്ക് പോയി... പക്ഷെ ഒരു മുഖം എന്നെ എപ്പോഴും ഹോണ്ട് ചെയ്തു....റിയയുടെ....”
രാകേഷ് ജോയലിനെ നോക്കി.
“ലാസ്റ്റ് കണ്ടപ്പോഴുള്ള അവളുടെ നോട്ടം...”
അവന്‍ തുടര്‍ന്നു.
“ഉറങ്ങുമ്പോഴും ഉണരുമ്പോഴും എന്ത് ചെയ്താലും...ഒരു മാതിരി ഭ്രാന്ത് വരുന്നത് പോലെ....എങ്ങനെ എങ്കിലും അവളെ കാണണം എന്ന്
💬 Comments
View all comments