Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
...എനിക്ക് ഒരു ... എനിക്കൊരുമ്മ തരാമോ...”
ജോയലിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
“മോളെ....”
നുറുങ്ങിയ സ്വരത്തോടെ ജോയല്‍ അവളുടെ മുഖത്തിനു നേരെ ചുണ്ടുകളടുപ്പിച്ചു.
ഷബ്നം ചുണ്ടുകള്‍ അവന്‍റെ ചുണ്ടുകളിലേക്ക് അമര്‍ത്തി.
വിയര്‍പ്പും രക്തവും കണ്ണുനീരും ഉമിനീരും കുതിര്‍ത്തിയ ചുടു ചുംബനം. ദീര്‍ഘനേരം. അസഹ്യമായ വേദനയില്‍ ഗായത്രിയപ്പോള്‍ മിഴികള്‍ തുടച്ചു. രംഗത്തിന്റെ വികാരവായ്പ്പ് കാണാനാവാതെ രാകേഷ് നോട്ടം മാറ്റി. സമീപമുള്ള മരച്ചില്ലകള്‍ ഭീമാകാരമായ കണ്ണുകളോടെ കഴുകന്മാര്‍ പറന്നിറങ്ങുന്നത് രാകേഷ് കണ്ടു. ചുംബനം അവസാനിപ്പിച്ച് ജോയല്‍ അവളുടെ തോളില്‍ അമര്‍ത്തി ഷബ്നത്തെ നോക്കി. അവളുടെ കണ്ണുകളില്‍ പക്ഷെ അപ്പോള്‍ ജീവനില്ലായിരുന്നു. അവന്‍ സാവധാനം അവളുടെ നിശ്ചല ദേഹം നിലത്തേക്ക് കിടത്തി. ഷബ്നം കിടക്കുന്നത് കണ്ട് ജോയലിനെ ചേര്‍ത്ത് പിടിച്ച് ഗായത്രി വിതുമ്പി. അവളെ ചേര്‍ത്ത് പിടിച്ച് ജോയലും അല്‍പ്പനേരം ഷബ്നത്തേ നോക്കി നിന്നു.
“എനിക്ക് ഷബ്നത്തേ ഞാന്‍ പോകുന്നിടത്തേക്ക് കൊണ്ടുപോകണം രാകേഷ്...”
ജോയല്‍ പറഞ്ഞു.
“ഇവള്‍ അനാഥയല്ല...എന്‍റെ ... എന്‍റെ അനിയത്തിയാണ്....”
“ചെയ്യാം...”
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“എങ്ങോട്ടാണ് അയയ്ക്കേണ്ടത്?”
ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“അത്...”
ജോയല്‍ സംശയിച്ചു.
“അതറിഞ്ഞാല്‍ സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍ അവിടെ വന്ന് നിന്നെ പൊക്കും എന്ന പേടി നിനക്കുണ്ടോ ജോയല്‍?”
രാകേഷ് ചോദിച്ചു.
“ഇന്ത്യയുമായി എക്സ്ട്രാഡിഷനില്ലാത്ത, എക്സ്ട്രാഡിഷന്‍ ട്രീറ്റി ഒപ്പ് വെയ്ക്കാത്ത, ഒരു രാജ്യത്താണ് ..അവിടെക്കാണ് നിങ്ങള്‍ പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ലേ?”
“കിഷിനാവു...”
ജോയല്‍ പറഞ്ഞു.
“കിഷിനാവ്...”
രാകേഷ് സംശയിച്ചു.
“അത് ആഫ്രിക്കന്‍...അല്ലല്ലോ ആഫ്രിക്കന്‍ അല്ലല്ലോ...യെസ്! മൊള്‍ഡോവാ..മൊള്‍ഡോവായുടെ ക്യാപ്പിറ്റല്‍ അല്ലെ?”
രാകേഷ് തലകുലുക്കി. ഗായത്രി ജോയലിനെ
💬 Comments
View all comments