Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
അദ്ഭുതത്തോടെ നോക്കി.
“അഡ്രസ് വാട്ട്‌സാപ്പ് ചെയ്യുക...ഞാന്‍ നമ്പര്‍ പറഞ്ഞേക്കാം...ഷബ്നത്തിന്‍റെ ബോഡി അവിടെയെത്തിയിരിക്കും....”
ജോയല്‍ അവിശ്വസനീയതോടെ രാകേഷിനെ വീണ്ടും നോക്കി.
“സൂറിച്ച് സമ്മിറ്റിലേ പ്രിസണേഴ്സ് ഓഫ് വാര്‍ പ്രോട്ടോക്കോള്‍ ആന്‍റി ടെററിസ്റ്റ് കോംബാറ്റിലേ ഫാളന്‍ ആക്റ്റിവിസ്റ്റുകളുടെ കാര്യത്തിലും ബാധകമാക്കിയിട്ടുണ്ട്, ജോയല്‍. കേട്ടിട്ടില്ലേ?”
“അതറിയാം,”
സംശയത്തോടെ ജോയല്‍ പറഞ്ഞു.
“പക്ഷെ ഇന്ത്യയില്‍ അത്....”
“യെസ്!”
രാകേഷ് ചിരിച്ചു.
“എങ്ങനെ പോസ്സിബിളാണ് എന്ന് അല്ലെ? ഇന്ത്യ പോലെ ടെറിബിളി ലൊ ഡിഫൈയിങ്ങ് രാജ്യത്ത് പ്രോംറ്റ് ആയി ഇതൊക്കെ എങ്ങനെ നടക്കും എന്നല്ലേ? അതെനിക്ക് വിട്ടേക്കൂ...കാരണം...”
രാകേഷിന്റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.
“ഞാന്‍ ആഗ്രഹിച്ച, ഞാന്‍ കൊതിച്ച, എനിക്ക് കിട്ടാതെ പോലെ എന്‍റെ ഗായത്രിയുടെ നാത്തൂനാണ് ഇത്...”
രാകേഷ് മന്ദഹസിക്കാന്‍ ശ്രമിച്ചു.
ഗായത്രി സഹതാപത്തോടെ രാകേഷിന്റെ കയ്യില്‍ പിടിച്ചു.
“രാകേഷ്...എന്നോട്!”
അവളുടെ ചുണ്ടുകള്‍ വിറപൂണ്ടു.
“ഏയ്! എന്തായിത് ഗായത്രി...”
അവളെ ആശ്ലേഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“പ്രശ്നം അതല്ല....”
സ്വരത്തില്‍ അമിതമായ വികാരവായ്പ്പ് വരുത്താതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് രാകേഷ് പറഞ്ഞു.
“നിന്നെപ്പോലെ ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഉടനെ മമ്മീടെ മുമ്പി പ്രസന്‍റ്റ് ചെയ്യണം... കാരണം എന്താണെന്ന് വെച്ചാ...എനിക്ക് മാത്രമല്ല നിന്നെ അസ്ഥിയില്‍ പിടിച്ചിരിക്കുന്നെ...മമ്മിയ്ക്ക് നീയെന്ന് വെച്ചാ....ഞാന്‍ പറഞ്ഞു നോക്കി ഒരുപാട്...ഗായത്രിപ്പുഴ സൂര്യഗിരീന്ന് ആണ് ഒഴുകുന്നതെന്നും ഒക്കെ ഫില്‍മി ഡയലോഗ് ഒക്കെ പറഞ്ഞു ... ആ പാവത്തിനോട്.... അത്രയ്ക്കങ്ങ് കണ്‍വിന്‍സിങ്ങ് ആയില്ല ആ ഡ്രാമ...കാരണം എത്ര ഒളിപ്പിച്ചിട്ടും നിന്നോടുള്ള ആ കത്തുന്ന പ്രേമം അങ്ങ് കണ്ണീന്ന് കളയാന്‍ പറ്റിയില്ല അന്നേരം...”
എന്ത് പറയണമെന്നറിയാതെ ജോയല്‍ രാകേഷിനെ നോക്കി.
“ഡോണ്ട് വറി...”
അവളോടൊപ്പം ജോയലിനെയും ചേര്‍ത്ത് പിടിച്ച് രാകേഷ്
💬 Comments
View all comments