Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]
സാവിത്രി പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“ഇങ്ങനെ ബുദ്ധി ഇല്ലാതെ സംസാരിക്കല്ലേ!”
അയാള്‍ കയര്‍ത്തു.
“രാകേഷ് ഏത് നിമിഷോം അവനെ പിടിക്കും. തൊട്ടടുത്ത് എത്തി. അപ്പോള്‍ അയാടെ ഡിമാന്‍ഡ് അംഗീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?”
അയാള്‍ ചോദിച്ചു.
“മാത്രമല്ല അവന്‍ നമ്മുടെ മോളെ ഒരു ചുക്കും ചെയ്യില്ല!”
“നിങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പുണ്ട് അല്ലെ?”
സാവിത്രിയുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ ഒന്ന് പതറി.
“നിങ്ങള്‍ക്ക് ഉറപ്പുണ്ട്...”
അവര്‍ തുടര്‍ന്നു.
“അതിനേക്കാള്‍ ഉറപ്പുണ്ട് എനിക്ക്. ജോയല്‍ നമ്മുടെ മോളെ ഒന്നും ചെയ്യില്ല എന്ന്!”
“ജോയലോ?”
അവജ്ഞ നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.
“എന്തൊരു സ്നേഹം അവന്‍റെ പേര് ഉച്ചരിക്കുമ്പോള്‍! എന്ത് പറ്റി നിനക്ക്?”
“പഴയ ജോയല്‍ ഇപ്പോഴത്തെ ജോയലായത് നിങ്ങള്‍ ഒരാള്‍ മൂലമാണ് എന്നറിഞ്ഞത് കൊണ്ട്!”
“സാവിത്രി!”
അയാള്‍ ഞെട്ടിവിറച്ചു. അയാളുടെ കണ്ണുകള്‍ വെളിയിലേക്ക് വന്നു. വായ് പൂര്‍ണ്ണവൃത്താകൃതിയിലായി.
“കഥകളിയില്‍ വേഷം ചെയ്യുവാണോ?”
അവരുടെ സ്വരത്തില്‍ ദേഷ്യം കലര്‍ന്നിരുന്നു.
“നീയെന്താ പറഞ്ഞെ?”
“ഞാന്‍ പറഞ്ഞത് വ്യക്തമായും നിങ്ങള്‍ കേട്ടു. ഒരു ആവര്‍ത്തനത്തിന്റെ ആവശ്യമിനിയില്ല!”
പദ്മനാഭന്‍ തമ്പി സമീപത്തുള്ള ഇരിപ്പിടത്തില്‍ ഇരുന്നു. നെറ്റിയില്‍ കൈയ്യമര്‍ത്തി.
“ഹൌ ഡൂ യൂ നോ ഇറ്റ്?”
“രാകേഷ് അന്വേഷിച്ചു. ജോയലിന്റെ റൂട്ട് മുതല്‍. സകലതും. ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്തത്. ജോയലിന്റെ പപ്പയെ കൊല്ലിച്ചത്...സകലതും...”
പദ്മനാഭന്‍ തലകുനിച്ചു.
“പിന്നെ നിങ്ങള് മീഡിയയ്ക്ക് കിക്ക് ബാക്ക് കൊടുത്ത് മറ്റുള്ളവര്‍ ചെയ്ത പോലീസ് –മിലിട്ടറി മരണങ്ങള്‍ ഒക്കെ ജോയലിന്റെ തലയില്‍ കെട്ടിവെച്ചതൊക്കെ...”
“സാവിത്രി ഞാന്‍... എന്നാലും രാകേഷ്!”
“രാകേഷ് നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച നല്ല ചെറുപ്പക്കാരനാ! നിങ്ങള്‍ നശിപ്പിച്ച ജോയലിനെപ്പോലെ തന്നെ! കണ്ടിരുന്നു ഞാന്‍ അവനെ!”
“സാവിത്രി...!!”
“വേണ്ട!”
സാവിത്രി കൈയ്യുയര്‍ത്തി വിലക്കി.
“തനി രാഷ്ട്രീയക്കാരനാണ് നിങ്ങള്‍! അതുകൊണ്ട് ന്യായീകരണ ശാസ്ത്രത്തില്‍ നല്ല എക്സ്പെര്‍ട്ട് ആണെന്നെനിക്കറിയാം.”
സാവിത്രി അയാളെ രൂക്ഷമായി നോക്കി.
“ധന്‍ബാദ് കോള്‍ ഫീല്‍ഡില്‍ നിങ്ങള്‍ നടത്തിയ കള്ളത്തരത്തിന് ശിക്ഷ വിധിക്കാനിരുന്ന ജസ്റ്റീസ് ലോയയുടെ മരണം മുതല്‍ ജോയലിന്റെ പപ്പയുടെ മരണം വരെ പതിനാറോളം കൊലപാതകങ്ങളുടെ ചോരക്കറ നിങ്ങളുടെ കൈയ്യില്‍ ഉണ്ട്. അതൊക്കെ കുടുംബത്തിനു വേണ്ടിയാണ്,
💬 Comments
View all comments