0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax]

Author : സ്മിത Read All Parts 472

മകള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ ന്യായീകരിക്കാനാണ് എങ്കില്‍ എന്നോട് പറയേണ്ട!”

അയാള്‍ അവരെ ഭീഷണമായി നോക്കി.

“ടു ജി സ്പെക്ട്രം, ധന്‍ബാദ് കോള്‍ഫീല്‍ഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, മിലിട്ടറി കോഫിന്‍ ഡീല്‍, സത്യം കമ്പ്യൂട്ടേഴ്സ് അടക്കം പതിനാറു വന്‍ കമ്പനികളില്‍ നടന്ന ഫഡ്ജിംഗ് ഇറെഗുലാരിറ്റീസ്, സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഡെലിബ്രേറ്റായി ബുള്‍ സ്പോട്ടിങ്ങ്.... ഇതിലൊക്കെ പ്രധാനിയായി നിന്നോ പാര്‍ട്ട്ണറായോ കള്ളക്കളികള്‍ കളിച്ചത് കുടുംബത്തിനു വേണ്ടിയാണ്, മോള്‍ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാനാണെങ്കില്‍ എനിക്കത് കേള്‍ക്കേണ്ട!”

“സാവിത്രി!”

“ഇതുപോലെ ഈശ്വരന് നിരക്കാതെ സമ്പാദിച്ച സഹസ്രകോടികള്‍ ഉണ്ട് നിക്ഷേപമായി മൌറീഷ്യസ്സിലും സെയിന്‍റ് കിറ്റ്‌സിലും സൂറിച്ചിലും ബഹാമസ്സിലും പനാമയിലുമൊക്കെ.. അതും.....”

അവര്‍ കിതച്ചുകൊണ്ട് നിര്‍ത്തി അയാളെ നോക്കി.

“അതും...”

പിന്നെ തുടര്‍ന്നു.

“.....കുടുംബത്തിനു വേണ്ടിയാണ്...മോള്‍ക്ക് വേണ്ടിയാണ് എന്നൊന്നും എന്നോട് പറഞ്ഞു ന്യായീകരിക്കരുത്!”

അവരുടെ മിഴികള്‍ നിറഞ്ഞു.

“രാകേഷ് ഇതൊക്കെ പറയുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ രേഖകള്‍ നിരത്തി തെളിയിച്ചപ്പോള്‍ ആ നിമിഷം പ്രാര്‍ഥിച്ചതാണ് ഇല്ലാതായെങ്കില്‍ എന്ന്! ആരു സഹിക്കും? ഏത് ഭാര്യ സഹിക്കും സ്വന്തം ഭര്‍ത്താവ്‌ മനുഷ്യനല്ല പിശാച് പോലും ലജ്ജിച്ച് തലകുനിക്കുന്നത്ര വൃത്തികേടുകള്‍ ചെയ്ത ആളാണ്‌ എന്നറിയുമ്പോള്‍?”

സാവിത്രി കണുനീര്‍ തുടച്ചു.

“ആ നിമിഷം തീരുമാനിച്ചതാണ് ശേഷിച്ച ജീവിതം ഇനി നിത്യാനന്ദമയി അമ്മയുടെ ആശ്രമത്തിലാകാം എന്ന്...മോള്‍ ജോയലിനോടൊപ്പം പോയാല്‍! ഇല്ലെങ്കില്‍ മോള്‍ക്ക് വേണ്ടി ഇവിടെ വിട്ട് തറവാട്ടില്‍ പോയി താമസിക്കാം എന്ന്! നിങ്ങളോടൊപ്പം ഇനിയില്ല എനിക്ക് ജീവിതം!”

അത് കേട്ട് അയാളുടെ മുഖത്ത് ഭീദി പരന്നു.

“ജോയലിന്റെ കൂടെയോ? എന്ത് ഭ്രാന്താ നീയീ പറയുന്നേ സാവിത്രി?”

“അതേ ജോയലിന്റെ കൂടെ!”

പിമ്പില്‍ നിന്നും ഗായത്രിയുടെ സ്വരം കേട്ട് അയാള്‍ ഞെട്ടിത്തിരിഞ്ഞു.

“എന്‍റെ പൊന്നുമോളെ!”

സാവിത്രി അവളുടെ നേരെ ഓടിച്ചെന്നു. അവള്‍ക്ക് പിമ്പില്‍ ജോയല്‍ നില്‍ക്കുന്നത് അവര്‍ കണ്ടു. അവര്‍ അവളെ ആശ്ലേഷിച്ചു. ജോയലിന്റെ നേരെ നന്ദി സൂചകമായി കൈകള്‍ കൂപ്പി.

ജോയല്‍ പക്ഷെ അവരുടെ കൈകള്‍ പിടിച്ചു താഴ്ത്തി.

“അരുത് അമ്മെ!”

അവന്‍ പറഞ്ഞു.

“അടുക്കരുത്!”

പദ്മനാഭന്‍ തമ്പിയുടെ ഭീഷണമായ സ്വരം കേട്ട് മൂവരും തിരിഞ്ഞു നോക്കി. കയ്യില്‍ തോക്കുമായി, അത് ജോയലിന് നേരെ ചൂണ്ടി പദ്മനാഭന്‍

💬 Comments

View all comments