0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 4 [Smitha]

Author : സ്മിത Read All Parts 436

കരപ്പനും കഴിക്കാൻ വേണ്ടിയല്ല ഞാനിത് എപ്പോഴും കൂട്ടത്തിൽ കൊണ്ടുനടക്കുന്നത്. ഇതുപോലത്തെ സാഹചര്യം വരുമ്പോൾ ഉശിരോടെ സൂയിസൈഡ് ചെയ്യാനാ!"

അത് പറഞ്ഞുതീർന്ന നിമിഷം, പോലീസ് സംഘത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് ജോയൽ ക്യാപ്സൂൾ വായിലേക്കിട്ടു.

അടുത്ത നിമിഷം അവൻറെ ദേഹം പിടഞ്ഞു.

കൂട്ടുകാർ ഭയവിഹ്വലരായി ശബ്ദമിട്ടു.

പോലീസുകാർ സ്തംഭിച്ചു നിന്നു.

യൂസുഫ് അദിനാൻ കോപം കൊണ്ട് അലറി.

ജോയൽ നിലത്തെ കരിയിലകളുടെയും പുല്ലിൻറെയും മേലേക്ക് വീണു.

അപ്പോൾ ഒരു കോൺസ്റ്റബിൾ കുനിഞ്ഞ് അവൻറെ മൂക്കിനടുത്ത് വിരൽ ചേർത്തു.

"പോയി സാർ,"

മുഖമുയർത്തി യൂസുഫ് അദിനാൻറെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു.

"ഇവൻ മരിച്ചു!"

യൂസുഫ് അദിനാൻ അയാളെ ഭീഷണമായി നോക്കി.

"നിന്റെ അപ്പനെന്നാ മെഡിക്കൽ കോളേജ് പ്രൊഫസ്സറാണോ? ചത്തൂന്ന് അങ്ങ് ഒറപ്പിക്കാൻ?"

കലി  കയറി അയാൾ ചോദിച്ചു.

പിന്നെ ജോയലിൻറെ നെഞ്ചിലേക്ക് കാലുയർത്തി അയാളെ ആഞ്ഞു തൊഴിച്ചു.

പല തവണ.

"എടാ..."

കൂട്ടത്തിലെ ഒരു സംഘാംഗം അലറി.

"ശവത്തേൽ ചവിട്ടുന്നോടാ നാറി...!"

"തല്ലിക്കൊല്ലാൻ അത്ര കൈതരിക്കുവാണെങ്കിൽ ഞങ്ങളെ കൊല്ല്! ശവത്തിൽ അല്ല സൂക്കേട് തീർക്കേണ്ടത്!"

യൂസുഫ് അദിനാൻ ഒരു സ്ത്രീശബ്ദം കേട്ടു. കോപം കൊണ്ട് ഭ്രാന്ത് കയറി അയാൾ അത് പറഞ്ഞയാളെ നോക്കി. സ്‌കാർഫ് കൊണ്ട് മുഖം  മറച്ച ഒരു സ്ത്രീയാണ് അത് പറഞ്ഞത്.

അയാൾ ആ സ്ത്രീയുടെ നേരെ ചുവടുകൾ വെച്ചു.

അടുത്ത നിമിഷം അയാളുടെ ചടുലമായ വിരലുകൾ അവളുടെ മുഖത്തു നിന്ന് കറുത്ത സ്കാർഫ് വലിച്ചൂരിയടുത്തു.

"പടച്ചോനെ!"

അവളുടെ മുഖത്തേക്ക് നോക്കി അയാൾ കണ്ണുകൾ വിടർത്തി വായ് പൊളിച്ചു.

"എനിക്ക് തെറ്റി! എനിക്ക് ഫുള്ളായി തെറ്റി!"

അയാൾ അവളുടെ കയ്യിൽ നിന്ന് നോട്ടം മാറ്റാതെ തലയിൽ കൈവെച്ചു.

"ആളുകള് മാവോയിസ്റ്റ് ആകുന്നതിനെ ഞാനിനി കുറ്റം പറയില്ല! ഇതുപോലത്തെ നല്ല ആറ്റൻ സുന്ദരിപ്പീസുകൾ ഉണ്ടെങ്കിൽ ആരാ മാവോയിസ്റ്റ് ആകാത്തത്?"

പിന്നെ അയാളുടെ വലത് കൈ അവളുടെ മുഖത്തിന് നേരെ വന്നു. വിരലുകൾ അവളുടെ ചുണ്ടുകളെ തൊട്ടു. അവൾ വെറുപ്പോടെ മുഖം തിരിച്ചു. അപ്പോൾ ഒരു സബ്ബ് ഇൻസ്പെക്റ്റർ മറ്റൊരു സ്ത്രീയുടെ മുഖത്ത് നിന്ന് സ്കാർഫ് മാറ്റി.

"ങ്ഹേ!"

💬 Comments

View all comments