0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 4 [Smitha]

Author : സ്മിത Read All Parts 435

ഭയം പുച്ഛമായി മാറി.

"ജോയൽ ബെന്നറ്റ്!"

യൂസുഫ് അദിനാൻ പോലീസ് വാഹനത്തിനടുത്ത് മെഷീൻ ഗണ്ണുകളുമായി നിന്ന നാലഞ്ച് പോലീസുകാരുടെ മധ്യത്തിൽ നിന്ന ജോയലിനടുത്തേക്ക് ചുവടുകൾ വെച്ചു.

"നിന്നെ ജീവനോടെ പിടിക്കാൻ സ്‌പെഷ്യൽ ടീം ഡെൽഹീൽ നിന്ന് എത്തീട്ടുണ്ട്. ഞങ്ങക്കിട്ട് ഒണ്ടാക്കാനും! മുംബൈ ടാജ് ഹോട്ടൽ ബ്‌ളാസ്റ്റിലെ ഹീറോ രാകേഷ് മഹേശ്വറാ ലീഡർ! അവനും അവൻറെ നേഴ്‌സറി പിള്ളേരും കാട് മൊത്തം നിന്നെ തപ്പും! തപ്പി തപ്പി ഇവിടെ വരും! ഇവിടെ വരുമ്പം കാണും അവമ്മാര് നിൻറെ പിടുക്ക്! ഈ ഗണ്ണില്ലേ, ഇത് നിന്റെ കൊരവള്ളിക്ക് വെച്ചിട്ട് ഇപ്പ തന്നെ ട്രിഗറു വലിക്കാൻ പോകുവാ ഞാൻ!"

യൂസുഫ് അദിനാൻ തോക്ക് ഉയർത്തി.

"എന്ന് വെച്ചാ നീ എൻകൗണ്ടറിൽ അങ്ങ് തൊലഞ്ഞു..."

യൂസുഫ് അദിനാൻ തുടർന്നു.

"എന്നതായാലും അവയ്‌ലബിൾ ഡാറ്റ വെച്ച് നീയൊരു അൻപത് എണ്ണത്തിനെയെങ്കിലും തട്ടീട്ടൊണ്ട്‌. അപ്പം തൂക്ക് കയർ ഉറപ്പല്ലേ? കയർ വ്യവസായം  ഒക്കെ ഏതാണ്ട് തീർന്ന മട്ടാ. വരുന്ന ബംഗാളികൾക്കാണേൽ കയറു പോയിട്ട് മീശപിരിക്കാൻ പോലും അറീത്തില്ല. പിന്നെ നമ്മള് എന്നെത്തിനാ കയറേൽ തൂക്കിയെ ഒക്കത്തൊള്ളൂ എന്നങ്ങ് വാശി പിടിക്കുന്നെ? ഒറ്റ ഉണ്ടേൽ തീരേണ്ട പണിയല്ലേ ഒള്ളൂ?"

തോക്ക് വീണ്ടും ഉയർന്നു.

തോക്കുകൾക്ക് താഴെ നെഞ്ച് വിരിച്ചു നിന്ന സഖാക്കൾ ജോയലിനെ ഭയത്തോടെ നോക്കി. കാറ്റ് അൽപ്പം ശാന്തമായത് അവർ കണ്ടു.

"ആ വാൻ കണ്ടോ?"

റോഡിൻറെ എതിർ വശത്ത് കിടന്ന പോലീസ് വാനിലേക്ക് നോക്കി യൂസുഫ് അദിനാൻ പറഞ്ഞു.

"നിന്നെപ്പോലത്തെ ....... മക്കളെ പിടിക്കാൻ പോകുമ്പം ഞങ്ങക്ക് കിട്ടുന്ന ബോണസ്സാ. നല്ല പെടയ്ക്കണ എകെ ഫോർട്ടി സെവനും ചാക്ക് കണക്കിന് മാഗസിനുകളുമാ അതിൽ...ബോംബെലേം നോർത്ത് ഇൻഡ്യാലേം ഞങ്ങടെ പോലീസ് ബ്രോയ്ക്ക് ഒക്കെ കിട്ടുന്ന തരം മൊതലുകള്! നിന്നെയൊക്കെ പിടിക്കാൻ സ്‌പെഷ്യൽ ആയി കിട്ടീത്! പക്ഷെ ഒരു സൂചി മൊനേടെ പോലും റിസ്ക്ക് ഇല്ലാതെ എത്ര ഈസിയായിട്ടാ നിന്നെയൊക്കെ പൊക്കീത്!"

"സാറിൻറെ ഉണ്ടയോടു പറ കാലിനെടേൽ തന്നെയിരിക്കാൻ!"

ജോയൽ പരുഷമായ സ്വരത്തിൽ പറഞ്ഞു. കൂട്ടുകാരെ നോക്കിക്കൊണ്ട് അവൻ ജീൻസിൻറെ പോക്കറ്റിൽ നിന്ന് ഒരു ക്യാപ്സൂൾ എടുത്തുയർത്തി.

"ഒഴിച്ചിലിനും

💬 Comments

View all comments