0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 4 [Smitha]

Author : സ്മിത Read All Parts 436

സൂര്യനെ പ്രണയിച്ചവൾ 4

Sooryane Pranayichaval Part 4 | Author : Smitha | Previous Parts

"ഹ ഹ ഹ..."

സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ അടക്കാനാവാത്ത ആഹ്ലാദത്തോടെ അലറിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുകയായിരുന്നു.

അയാൾക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ സംശയിച്ചു.

ചുറ്റുമുള്ള കാടിന്റെ ഭയാനകമായ നിഗൂഢ ഭംഗിയിൽനിന്ന് അപ്പോൾ ചില മുരൾച്ചകൾ അപ്പോൾ കേട്ടു.  പരുന്തുകളും കഴുകന്മാരും ആകാശം കീഴടക്കാൻ തുടങ്ങി.

അതിഭയങ്കരമായ ഒരു കാറ്റിറങ്ങുകയും കാടിൻറെ ഇരുളിമയൊട്ടാകെ പ്രചണ്ഡമായ നൃത്തത്തിലെന്നതുപോലെ ഉലയാൻ തുടങ്ങുകയും ചെയ്തു.

അസ്തമയത്തിനിനി അധികം സമയമില്ല.

"എത്രയെത്ര കേന്ദ്ര ഏജൻസികൾ...!"

ആഹ്ലാദമടക്കാൻ ശ്രമിക്കാതെ ചിരിയുടെ അലറുന്ന ശബ്ദത്തിനിടയിൽ സർക്കിൾ ഇസ്പെക്റ്റർ പറഞ്ഞു.

"ഗ്രേ ഹൗണ്ട്സ്! ആസ്സാം റൈഫിൾസ്! അവൻറെ അമ്മേടെ തേങ്ങാ! എന്നിട്ടെന്തായി? കേരളാപോലീസ് തന്നെ ഹീറോ! സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാൻ തന്നെ ഹീറോ!"

അയാൾ വീണ്ടും മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കുയർത്തി.

"കാണേണ്ടവന്മാർ കാണ്!"

അയാൾ ശബ്ദമുയർത്തി.

"ഇവനാണ് ജോയൽ ബെന്നറ്റ്!"

ആയുധധാരികളായ പോലീസുദ്യോഗസ്ഥൻമാർക്ക് മുമ്പിൽ കൈകളുയർത്തി നിന്ന സംഘത്തിൻറെ മധ്യത്തിൽ നിന്ന ഒരു ചെറുപ്പക്കാരൻറെ നേരെ യൂസുഫ് അദിനാൻ വിരൽ ചൂണ്ടി.

കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്റ്റർമാരും നെഞ്ചിടിപ്പോടെ, അദ്‌ഭുതത്തോടെ  യൂസുഫ് അദിനാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

എന്നിട്ട് പരസ്പ്പരം അവിശ്വസനീയതയോടെ നോക്കി.

"ഇയാളോ?"

ഒരു സബ് ഇൻസ്പെക്റ്റർ ചോദിച്ചു.

"ദ സെയിം!"

യൂസുഫ് അദിനാൻ  പറഞ്ഞു.

എല്ലാ കണ്ണുകളും അയാളിൽ കേന്ദ്രീകരിച്ചു.

ഇരുപത്തിയഞ്ചിനടുത്ത് പ്രായം. നീണ്ടു വളർന്ന തലമുടിയും താടിരോമങ്ങളും. സാമാന്യം ഉയരം. ആവശ്യത്തിന്‌  വണ്ണം. ചാരനിറമുള്ള സ്ളാക്ക് ഷർട്ടും നീല ജീൻസും ധരിച്ചിരിക്കുന്നു. വിടർന്ന പ്രകാശമുള്ള കണ്ണുകളിൽ കത്തുന്ന വികാരമെന്തെന്നു  വിവേചിക്കാൻ പ്രയാസം.

"ഇയാളോ?"

ഒരു കോൺസ്റ്റബിൾ അവിശ്വസനീയതയോടെ ചോദിച്ചു.

"എന്താ ഷിബു സൗന്ദര്യമുള്ളവർക്ക് ആതങ്കവാദിയായാ പുളിക്കുവോ?"

യൂസുഫ് അദിനാൻ കോൺസ്റ്റബിളിനോട് ചോദിച്ചു.

"ബിൻ ലാദനേം ബിന്ദ്രൻവാലയെയും കണ്ടുകണ്ട് ഭീകരൻ എന്നാൽ അങ്ങനെയേ ആകാവൂ, കൊമ്പൻ മീശ വേണം. കക്ഷത്തിനിടയിൽ ഇഷ്ടിക വെച്ച് എയർ വിടാതെ നടക്കുന്നവനാകണം എന്നൊക്കെ ചിന്തിക്കുന്ന കാലമൊക്കെ പോയി എൻറെ ഷിബുവേ. ഇപ്പം എല്ലാത്തിനും മമ്മുട്ടി ലുക്കാ!”

പോലീസുദ്യോഗസ്ഥന്മാരുടെ

💬 Comments

View all comments