Chapter Title : സൂര്യനെ പ്രണയിച്ചവൾ 4 [Smitha]
സംഘം മുഴുവനും തിടുക്കത്തിൽ വാനിലേക്ക് വന്നു.
പകുതി വാനിനു ചുറ്റും ആയുധങ്ങളോടെ കാവൽ നിൽക്കുകയും പകുതിപ്പേർ വാനിനുള്ളിലേക്ക് കയറുകയും ചെയ്തു.
"ഓഹോ!"
അആയുധക്കൂമ്പാരങ്ങളിലേക്ക് നോക്കി ജോയൽ ചിരിച്ചു.
"സ്റ്റേറ്റ് പോലീസിന്റെ ആയുധപ്പുരയിൽ ഇനി ബാക്കിയെന്തെങ്കിലും കാണുമോ?"
അയാൾ സ്വയം ചോദിച്ചു.
"എനിക്ക് ഇതിനുമാത്രം വിലയൊക്കെയുണ്ടോ ഷബ്നം?"
അവൻ തന്റെ ഇടത് വശത്ത് നിന്ന പെൺകുട്ടിയോട് ചോദിച്ചു.
"ഫേസ്ബുക്കിൽ ലൈക്കുകളുടെ എണ്ണം കൂടുന്നത് പോലെ ഓരോ ദിവസവും ജോയലിന്റെ തലയ്ക്ക് വില കൂടുന്നുണ്ട്,"
ഷബ്നം പറഞ്ഞു. പിന്നെ അവളുടെ മുഖം വിഷാദാത്മകമായി.
"ലൈക്കുകളുടെ എണ്ണം പോലെയോ?"
അതുകേട്ട് അവൻ ചിരിച്ചു.
"കമൻറ്റുകളുടെ എണ്ണവും കൂടുമോ?"
അവൻ വീണ്ടും ചോദിച്ചു.
"പിന്നെ കൂടാതെ?"
മറ്റുള്ളവരോടൊപ്പം ബോക്‌സുകളോട് കൂടി ആയുധങ്ങൾ പുറത്തേക്ക് നീക്കുന്നതിനിടയിൽ റിയ പറഞ്ഞു.
"എന്തെല്ലാം കമൻറ്റുകൾ ആണ് മീഡിയ ഇപ്പഴേ എഴുതി ഒരുക്കി പ്രിപ്പയർ ചെയ്ത് വെച്ചിരിക്കുന്നത് എന്നറിയാമോ? ഏൻഡ് ഓഫ് എ കമ്രേഡ്. ഇന്ത്യൻ സായുധവിപ്ലവത്തിന്റെ അവസാനത്തെ മുഖം...ബ്ളാ ബ്ളാ...പക്ഷെ ഞങ്ങൾ നിന്നെ വിട്ടുകൊടുത്താലല്ലേ അവന്മാർ കമന്റ്റ് എഴുതൂ?? ഞങ്ങൾ ഷെയർ ചെയ്യും നിന്നെ! എല്ലാവരും കൂടി!"
അത് പറഞ്ഞ് അവൾ ഷബ്‌നത്തെ നോക്കി. അവൾ വിഷാദത്തോടെ തിരിച്ചും.
"കഴിഞ്ഞ രണ്ടുപ്രാവശ്യത്തെയും സിനിമ തനി പൈങ്കിളിയായത് കൊണ്ടാണോ ഇപ്പോൾ നീ എന്ത് പറഞ്ഞാലും ഒരു പൈങ്കിളി ടച്ച്?"
ആയുധപ്പെട്ടികളുമായി കാട്ടിനുളിലേക്ക് കയറവെ ജോയൽ ചോദിച്ചു.
നാല് വർഷങ്ങൾക്ക് മുമ്പ്, ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ എൻജിനീയറിങ് നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് അച്ഛൻ പൗലോസിനെ തേടി സ്വകാര്യ പണമിടപാടുകൾ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ ഗുണ്ടകൾ വീട്ടിൽ വന്നത്. വീട്ടിൽ അവളുടെ അമ്മയെയും ഇളയ സഹോദരിയേയും കണ്ടപ്പോൾ അവർക്ക് പണം തിരികെയടക്കാൻ സാവകാശം വേണമെങ്കിൽ സ്ത്രീകളെ രണ്ടുപേരെയും അൽപ്പ സമയത്തേക്ക് വിട്ടുതരണമെന്ന് പറഞ്ഞു. കോപാകുലനായ പൗലോസ് അത് പറഞ്ഞയാളെ തല്ലി നിലത്തിട്ടു. പക്ഷേ പിന്നെ നടന്നത് മൂന്ന് കൊലപാതകങ്ങൾ. റിയയുടെ അച്ഛനും അമ്മയും സഹോദരിയും വീട്ടുമുറ്റത്ത് കൊല ചെയ്യപ്പെട്ട് മരിച്ചുവീണു. നിയമത്തിന്റെ വഴിയിലൂടെ നീതിയ്ക്ക് വേണ്ടിയിറങ്ങിയ അനാഥയായ റിയയ്‌ക്ക് പക്ഷെ നാട്ടിലെ നിയമവ്യവസ്ഥ വേട്ടക്കാരോടൊപ്പമാണ് എന്ന് മനസ്സിലാക്കാൻ അധികം നാളുകളെടുത്തില്ല.
"പിന്നെ
💬 Comments
View all comments