Chapter Title : സൂര്യനെ പ്രണയിച്ചവൾ 4 [Smitha]
തുറന്നു.
എക്സ്പ്ലോസീവ് ഡിറ്റക്റ്റർ എടുത്തു.
തന്റെ മുമ്പിൽ നിൽക്കുന്നവരോട് അൽപ്പം കൂടി പിമ്പോട്ടു നീങ്ങുവാൻ ആവശ്യപ്പെട്ടു.
പിന്നെ അതിൻറെ സ്വിച്ച് അമർത്തി.
പച്ച വെളിച്ചം കണ്ടതിൽ സംതൃപ്തിയോടെ അവൾ കൂട്ടത്തിലെ രണ്ടുപേരെ ആംഗ്യത്തിലൂടെ വിളിച്ച് സമീപത്തെ വാനിലേക്ക് കയറി.
അകത്ത് കയറിയ റിയയും കൂട്ടുകാരും അദ്‌ഭുതപ്പെട്ടുപോയി.
നാലഞ്ച് വലിയ മെറ്റാലിക് ബോക്സുകൾ നിറയെ അത്യാധുനികമായ മെഷീൻ തോക്കുകൾ!
"ഇത്രയും!"
അവരിലൊരാൾ ശ്വാസം നിലച്ചുപോകുന്നത് പോലെ ചോദിച്ചു.
"ഇതൊക്കെ ജോയലിനെ പൂട്ടാൻ വേണ്ടിയാ!"
റിയ അവയിലൊരെണ്ണമെടുത്തുകൊണ്ട് പറഞ്ഞു.
"ഒരു കാര്യം ചെയ്യൂ,"
മറ്റൊരാൾ അവളോട് പറഞ്ഞു.
"റിയ അടുത്തതായി സ്ക്രിപ്റ്റ് ചെയ്യാൻ പോകുന്ന സിനിമയിൽ ഇപ്പോൾ നടന്നതിന്റെ ഒരു പ്രസൻസ് കൂടി ഉൾപ്പെടുത്ത്..."
വാനിന്റെ വാതിൽക്കലേക്ക് നടക്കുകയായിരുന്ന റിയ അത് കേട്ട് പുഞ്ചിരിച്ചു.
വാതിൽക്കലെത്തി റിയ ജോയൽ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.
"എല്ലാവരും വരൂ!"
അവൾ വിളിച്ചു പറഞ്ഞു.
സംഘം മുഴുവനും തിടുക്കത്തിൽ വാനിലേക്ക് വന്നു.
പകുതി വാനിനു ചുറ്റും ആയുധങ്ങളോടെ കാവൽ നിൽക്കുകയും പകുതിപ്പേർ വാനിനുള്ളിലേക്ക് കയറുകയും ചെയ്തു.
"ഓഹോ!"
അആയുധക്കൂമ്പാരങ്ങളിലേക്ക് നോക്കി ജോയൽ ചിരിച്ചു.
"സ്റ്റേറ്റ് പോലീസിന്റെ ആയുധപ്പുരയിൽ ഇനി ബാക്കിയെന്തെങ്കിലും കാണുമോ?"
അയാൾ സ്വയം ചോദിച്ചു.
"എനിക്ക് ഇതിനുമാത്രം വിലയൊക്കെയുണ്ടോ ഷബ്നം?"
അവൻ തന്റെ ഇടത് വശത്ത് നിന്ന പെൺകുട്ടിയോട് ചോദിച്ചു.
"ഫേസ്ബുക്കിൽ ലൈക്കുകളുടെ എണ്ണം കൂടുന്നത് പോലെ ഓരോ ദിവസവും ജോയലിന്റെ തലയ്ക്ക് വില കൂടുന്നുണ്ട്,"
ഷബ്നം പറഞ്ഞു. പിന്നെ അവളുടെ മുഖം വിഷാദാത്മകമായി.
"ലൈക്കുകളുടെ എണ്ണം പോലെയോ?"
അതുകേട്ട് അവൻ ചിരിച്ചു.
"കമൻറ്റുകളുടെ എണ്ണവും കൂടുമോ?"
അവൻ വീണ്ടും ചോദിച്ചു.
"പിന്നെ
💬 Comments
View all comments