Chapter Title : സൂര്യനെ പ്രണയിച്ചവൾ 5 [Smitha]
അതിനേക്കാൾ ചൂടിൽ!"
കാട്ടുചോലയുടെ വിമോഹന ഭംഗിയിലേക്ക് നോക്കി റിയ പറഞ്ഞു.
"ഇതിലൂടെ …. ഈ പുഴയിലൂടെ ചിലരൊക്കെ ആദ്യമല്ലേ?"
മുമ്പിൽ നിന്ന് തിരിഞ്ഞ് നിന്ന് ജോയൽ പറഞ്ഞു.
"സൂക്ഷിക്കണം! മുതലകളുണ്ട് ഈ പുഴയിൽ!"
ഷബ്നം ചിരിച്ചു.
"എന്താടീ?"
അതുകണ്ട് റിയ ചോദിച്ചു.
"ജോയലിനെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന പുഴയാണ് എന്നല്ലേ നീ പറഞ്ഞെ? അതേ ജോയൽ തന്നെ ദാണ്ടെ ഇപ്പൊ പറഞ്ഞിരിക്കുന്നു ഇത് നിറച്ചും പുഴയാണ് എന്ന്!"
"അതിനെന്താ?"
റിയ ചോദിച്ചു.
"പുഴയിൽ മുതല ഉണ്ടേൽ എനിക്ക് മുലതയുണ്ട്. മുതലയെ കളഞ്ഞിട്ട് മുലത എടുക്കാൻ ഞാൻ പറയും അവനോട്! അല്ല പിന്നെ!!"
"മിണ്ടാതിരിക്കെടി!"
ഷബ്നം അവളുടെ തോളിലടിച്ചു.
"സ്ക്രിപ്റ്റിൽ ഒക്കെ എന്ത് നീറ്റ് ഭാഷയാ നീ യൂസ് ചെയ്യുന്നേ! പക്ഷെ നാക്കെടുത്താൽ അഡൽറ്റ് ഒൺലി മാത്രമേ വരൂ!"
"അതിന് ഞാൻ സ്ക്രിപ്റ്റ് എഴുതുന്നത് അഡൽറ്റ് ഒൺലി ഫിലിമിനല്ല!"
"ആരും ഇപ്പോൾ പുഴ ക്രോസ്സ് ചെയ്യരുത്!"
ജോയൽ വീണ്ടും വിളിച്ചു പറഞ്ഞു.
"ഞാനാദ്യം കടന്നിട്ട് ..ചെക്ക് ചെയ്തിട്ട് മതി,"
നിവർത്തിപ്പിടിച്ച തോക്കുമായി ജാഗ്രതയോടെ ജോയൽ ആദ്യം പുഴ മുറിച്ച് കടന്നു. പിന്നീട് വീണ്ടും തിരിച്ച് വന്ന് പുഴമധ്യത്തിൽ നിന്നു.
"ഇനി ഓരോരുത്തരായി വാ!"
ഏകദേശം എട്ടോളമുണ്ടായിരുന്നു സംഘാംഗങ്ങൾ.
" ഉണ്ണിയും ലാലപ്പനും റിയേടെയും ഷബ്‌നത്തിന്റെയും പിന്നാലെ വാ,"
"അയ്യോ എനിക്ക് പേടിയാ ജോയലേ.."
ഉണ്ണി വിളിച്ചുപറഞ്ഞു.
"ആരെ പേടിയാണ് എന്ന്?"
ജോയൽ തിരിച്ചു ചോദിച്ചു.
"മുതലയോ? അതോ റിയേനേയും ഷബ്നത്തെയുമോ?'
"ഹൈ! ഈ കുട്ട്യോളെ ഞാനെന്തിനാ പേടിക്കണേ? ദ് മ്മടെ സ്വന്തം കുട്ട്യോളല്ലേ? എനിക്ക് പേടി പിന്നാലെ തന്നെ വരുന്നതാ..."
💬 Comments
View all comments