0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 5 [Smitha]

Author : സ്മിത Read All Parts 687

തണുപ്പ് അത്ര അസഹ്യമല്ല,"

റിയ പറഞ്ഞു.

"എന്താ കവിത!"

ഷബ്നം റിയയുടെ കൈയ്യിൽ പിടിച്ചു.

"നിൻറെ നല്ല ഡയലോഗുകൾ ഒക്കെ നീയിങ്ങനെ സംസാരിച്ച് വേസ്റ്റ് ചെയ്യുകയാണ്. ഏതെങ്കിലും കഥാപാത്രത്തിന്റെ വായിലേക്ക് വെച്ചുകൊടുക്ക് നീയീപ്പറഞ്ഞ വാക്കുകൾ!"

"വായിലേക്ക് വെച്ചുകൊടുക്കണമെന്നുണ്ട്,"

റിയ ഷബ്‌നത്തിന്റെ കൈയ്യിൽ അമർത്തി.

"പക്ഷെ സമ്മതിക്കണ്ടേ? ഒന്ന് നിന്ന് തരേണ്ടേ?"

"എന്ത് വെച്ച് കൊടുക്കണ്ടേ എന്ന്? ആര് നിന്ന് തരേണ്ടേ എന്ന്?"

ഷബ്നം ശബ്ദം പരമാവധി താഴ്ത്തി ചോദിച്ചു.

"എല്ലാം... എന്നിൽ വിലപിടിച്ചതെന്തൊക്കെയുണ്ടോ അതെല്ലാം...അതിന് നിന്ന് തരേണ്ടയാൾ എന്റെയും നിന്റെയും കാമുകൻ ...വെള്ളാരംകണ്ണുള്ള സുന്ദരൻ...രക്ഷകൻ...ഹീറോ..നട്ടെല്ലുള്ള പുരുഷൻ ....ജോയൽ..."

ഷബ്നം അവളെ ആദ്യം കാണുന്നത് പോലെ നോക്കി. അവൾ റിയയെ കൈക്ക് പിടിച്ച് നിർത്തി.

"നീയെന്താ പറഞ്ഞെ? യാ അല്ലാഹ്! നിനക്കിത്രേം പ്രേമമാണോ അവനോട് എന്റെ റിയേ?"

"അറിയില്ല...എത്രേം ഉണ്ടെന്ന് ഒക്കെ ചോദിച്ചാ എന്റെ മോളെ എനിക്ക് അത് പറയാനൊന്നുമറിയില്ല...പക്ഷെ ഒരു രാത്രി...ഒരു രാത്രിയെങ്കിലും അവനെ ഒന്ന് കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും..."

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"എന്റെ റബ്ബേ!"

റിയയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഷബ്നം പറഞ്ഞു.

"വാ! നിന്നാൽ നമ്മള് ഒരുപാട് പിമ്പിലായിപ്പോകും. അവർക്കൊക്കെ സംശയമുണ്ടാവും..."

റിയയുടെ കൈപിടിച്ചുകൊണ്ട് ഷബ്നം മുമ്പോട്ട് നടന്നു.

മുമ്പിൽ ഒരു കാട്ടുചോല പ്രത്യക്ഷമായി. നിലാവിൽ അതിൻറെ ഉപരിതലം സ്വർണ്ണവർണ്ണമായികിടന്നു. അതിന്റെ കരയിൽ നിദ്രയിലാണ്ട മഹാ ഉരഗങ്ങൾ പോലെ ഉത്തുംഗമായ ശിലകൾ നിന്നിരുന്നു. അപ്പുറത്ത് മഹാകാനനത്തിന്റെ ഇരുൾ.

"ഇതുപോലെ ഭംഗിയുള്ള ഇടങ്ങൾ കാണുമ്പോൾ എന്റെ ഉള്ള് അവനു വേണ്ടി കൂടുതൽ പൊള്ളാൻ തുടങ്ങും എന്റെ പെണ്ണെ. നിന്റെ ഉള്ള് അവനു വേണ്ടി പൊള്ളിപ്പനിക്കുന്നില്ലേ?

💬 Comments

View all comments