Chapter Title : സൂര്യനെ പ്രണയിച്ചവൾ 6 [Smitha]
ഒബ്സർവേഷൻ പീരിയഡ് കഴിഞ്ഞിട്ട് അപ്പോൾ ആഴ്ചകൾ കഴിഞ്ഞിരുന്നു.
"നിനക്ക് സംഘടനയെപ്പറ്റിയൊന്നും അറിയേണ്ടേ?"
ബസ്തറിൽ വെച്ചാണ് അവൻ ചോദിച്ചത്. ദണ്ഡകാരണ്യത്തിലെ സൂര്യപ്രകാശം കടക്കാത്ത കാടിന്റെ മധ്യത്തിലെ സങ്കേതത്തിൽ വെച്ച്.
അന്ന് താനപ്പോഴും മൃതദേഹത്തിന് തുല്യമായ ജീവിതം ജീവിക്കുകയായിരുന്നു. കണ്ണുകളടച്ചാൽ എപ്പോഴും പപ്പായുടെയും മമ്മിയുടെയും മുഖങ്ങളായിരുന്നു. കണ്ണുകൾ തുറന്നാലും.
"പറയൂ, ജോയൽ,"
"നീയിപ്പോൾ സംഘടനയുടെ സെൻട്രൽ കമ്മിറ്റിയിലെ ഷോർട്ട് ലിസ്റ്റിലേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. അതുകൊണ്ട് ചില കാര്യ..."
"സെൻട്രൽ കമ്മിറ്റി...?"
അദ്‌ഭുതസ്തബ്ധയായി താൻ അന്ന് ചോദിച്ചു.
"അതെ..പേടിക്കണ്ട...നമ്മൾ മാവോയിസ്റ്റുകളോ ഭീകരവാദികളോ ഒന്നുമല്ല. നീതി നിഷേധിക്കപ്പെട്ടവരുടെ, നിന്നെപ്പോലെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൊലപാതകികളായിത്തീർന്നവരുടെ ഒരു ആൾ ഇന്ത്യാ സംഘടനയുണ്ട്. കാമ്രേഡ്‌സ് ഫോർ ജസ്റ്റിസ്. അല്ലെങ്കിൽ സി എഫ് ജെ...."
"ങ്ഹാ കേട്ടിട്ടുണ്ട്. എൻ ഡി റ്റി വിയിൽ ഒക്കെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ട്ജുവിനെപ്പോലെയുള്ളവർ സംഘടനയെ സിമ്പതെറ്റിക്കായ ഒരു ആങ്കിളിൽകൂടി വിലയിരുത്താൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്..."
"അത് കുഴപ്പമില്ല...അദ്ദേഹവും അരുന്ധതി റോയിയേപ്പോലുള്ള റെപ്പ്യൂട്ടഡ് ആയ എഴുത്തുകാരുമൊക്കെ സംഘടനയ്ക്ക് വേണ്ടി കുറെ സിമ്പതി ഉണ്ടാക്കുവാൻ ശ്രമിക്കാറുണ്ട്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല റിയാ. പൊലീസിന് കണ്ടാലുടൻ വെടിവെച്ചു വീഴ്ത്താനുള്ള വെറും ഗെയിം റൈവൽസ് മാത്രമാണ് നമ്മൾ....സംഘടയുടെ എല്ലാപ്രവർത്തനങ്ങളും അണ്ടർഗ്രൗണ്ടിലാണ്. എങ്കിലും രഹസ്യമായി പലരും പബ്ലിക്കിനിടയിൽ നമ്മളെ സഹായിക്കുന്നുണ്ട്..."
"ജോയൽ ഇത്ര സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കാനുള്ള ഫിനാൻഷ്യൽ ബാക്കപ്പ് എങ്ങനെയാണ്. നമ്മുടെ ലൈഫ്...ഭക്ഷണം സർവേയിലൻസ് സിസ്റ്റം ...നമ്മുടെ ലൈഫ് അത്ര പൂവർ അല്ല...ലക്ഷ്യൂറിയസ് അല്ലെങ്കിലും ..അതിനൊക്കെയുള്ള പണം...?"
"പേടിക്കണ്ട,"
ജോയൽ ചിരിച്ചു.
"വിയർത്ത് നേടുന്ന പണം തന്നെയാണ്. ചിലപ്പോൾ നമുക്ക് ഒരു മെസേജ് വരും....ഇന്ന മിനിസ്റ്ററുടെ വീട്ടിൽ ഇത്ര കോടി ബ്ളാക്ക് മണിയുണ്ടെന്ന്. ആ നിമിഷം സംഘത്തിലെ ഞാനോ സന്തോഷ് ചേട്ടനോ ഇൻകം ടാക്സ് ബോസാവും അല്ലെങ്കിൽ സി ബി ഐ ഉദ്യോഗസ്ഥന്മാരാകും. നാലഞ്ചുപേരടങ്ങുന്ന റെയിഡ്...വെളുപ്പിന് രണ്ടുമണിക്കും മൂന്നുമണിക്കും ഇടയിലൊക്കെയാകും റെയിഡ്. ഒരു പത്തുവർഷം സംഘത്തിന് സുഖമായി ജീവിക്കാൻ വേണ്ട എമൗണ്ടുമായി മാത്രമേ സ്ഥലം വിടുകയുള്ളൂ. നമ്മുടെ യൂണിറ്റിന്റെ ബോസ്സാണ് സന്തോഷ് ചേട്ടൻ. പണം സംബന്ധിച്ച സകല കാര്യങ്ങളുടെയും മേൽനോട്ടം പുള്ളിയ്ക്കാ. പിന്നെ ഇ കമേഴ്‌സും യൂ ട്യൂബേഴ്‌സുമൊക്കെയായി പലരും നമുക്കിടയിൽ ജോലി
💬 Comments
View all comments