0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 6 [Smitha]

Author : സ്മിത Read All Parts 436

ചെയ്യുന്നുണ്ട്...” അദ്‌ഭുതം കൊണ്ട് വിടർന്ന മിഴികളോടെയാണ് താനാ വാക്കുകൾ കേട്ടത്.

"ഒരിക്കൽപ്പോലും പിടിക്കപ്പെട്ടിട്ടില്ലേ?"

"ഇതുവരെയില്ല,"

ജോയൽ പറഞ്ഞു.

"ജീവിതത്തോട് ആഭിമുഖ്യം നഷ്ട്ടപ്പെട്ടവർക്ക് അങ്ങനെ ചില ഭാഗ്യങ്ങളുണ്ട്. ഒടുക്കത്തെ ചങ്കുറപ്പായിരിക്കും. ഏതു നേരത്തും ഒരു ബുള്ളറ്റിൽ ആയുസ്സൊടുങ്ങുമെന്ന് ഉറപ്പുള്ളവന് ഏത് സാഹസികത ചെയ്യുവാനും മടിയുണ്ടാവില്ല. വി ആർ പീപ്പിൾ ഹൂ ഹാവ് നതിങ് റ്റു ലൂസ്...."

അപ്പോഴേക്കും മരത്തിനടിയിലേക്ക് കിടന്ന കയർ ഗോവണിയിൽ പിടിച്ച് ജോയൽ അവിടേക്ക് കയറി വന്നു.

"കെയർഫുൾ ആയിരിക്കണം!"

ജോയൽ ഗൗരവത്തിൽ അവരോടു പറഞ്ഞു.

"മോണിറ്ററിൽ റെഡ് മാർക്ക് കാണുമ്പോൾ തന്നെ ഡിസ്റ്റൻസ് മെഷർ ചെയ്യണം. ഡിസ്റ്റൻസ് ടെൻ പോയിന്റ്സ് എത്തുന്നതിന് മുൻപ് അലർട്ട് ബെൽ നൽകിയിരിക്കണം." മോണിറ്ററിനടുത്ത ക്രീം നിറത്തിൽ വൃത്താകൃതിയിലുള്ള അലർട്ട് മെഷീനിലേക്ക് നോക്കി ജോയൽ നോക്കി. ഇപ്പോഴും തിളങ്ങി നിൽക്കുന്ന പച്ച വൃത്തത്തിലേക്ക് അയാളുടെ കണ്ണുകൾ തറഞ്ഞു നിന്നു.

"പത്ത് കിലോമീറ്ററിനപ്പുറത്ത് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ക്യാമ്പ് ചെയ്യുന്നുവെന്ന് എപ്പോഴും ഓർമ്മിക്കണം. പിന്നെ ക്രൈം ബ്രാഞ്ചും ലോക്കൽ പോലീസും. സിഗ്നൽ ജാമ്മറിന്റെ ലൈറ്റ് എപ്പോഴും സിമ്മറിങ് ആണോയെന്ന് കൂടെക്കൂടെ വെന്നുവെച്ചാൽ ഓരോ അഞ്ചു മിനിറ്റിലും ചെക്ക് ചെയ്യണം...."

അവൻ നിർദ്ദേശങ്ങൾ തുടർന്നു.

റിയയും ഷബ്‌നവും തലകുലുക്കി.

"നാളെ ഞാൻ കൊല്ലങ്കോട് പോകുന്നു,"

അൽപ്പം കഴിഞ്ഞ് ജോയൽ പറഞ്ഞു.

പെൺകുട്ടികൾ ആകാംക്ഷയോടെ നോക്കി.

"എല്ലാവരും തന്നെ പല കാര്യത്തിനും നാളെ ഔട്ടിങ് ആയിരിക്കും. സന്തോഷ് ചേട്ടൻ അടക്കം..."

എവിടെയോ ഒരു "റെയിഡ്" നടക്കാൻ പോകുന്നതായി റിയയ്ക്ക് തോന്നി.

"കൊല്ലങ്കോട് എന്റെ അമ്മയുടെ വീടാണ്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ എന്റെ കൂടെ വരാം,"

രണ്ടുപേരുടെയും കണ്ണുകൾ പ്രകാശമാനമായി.

"പിന്നില്ലേ ഷുവർ!"

റിയ ശബ്ദമുയർത്തി പറഞ്ഞു.

"താങ്ക്യൂ...ഞാൻ തീർച്ചയായും വരും,"

ഷബ്‌നവും പറഞ്ഞു.

"പുറത്ത് പോകുമ്പോൾ നമ്മൾ എടുക്കുന്ന പ്രിക്കോഷൻസ് ഒന്നും മറക്കരുത്. സയനൈഡ് ടാബ്ലറ്റടക്കം,"

"ഉവ്വ്,"

ഷബ്നം പറഞ്ഞു.

ജോയൽ പോയിക്കഴിഞ്ഞ് റിയയും ഷബ്‌നവും തങ്ങളുടെ കൂടാരങ്ങളിലേക്ക് പോയി. കിടക്കയുടെ മേൽ റോസ് നിറത്തിലുള്ള വിരി വിരിച്ചതിന് ശേഷം റിയ കൊച്ചിൻ ഷിപ്പ്യാർഡ് മുദ്രയുള്ള സി പോയിന്റ് ഇലവൻ റിവോൾവർ തലയിണക്കടിയിൽ വെച്ചു. എന്നിട്ട് തിരിയുമ്പോൾ

💬 Comments

View all comments