0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Author : സ്മിത Read All Parts 596

അതൊക്കെ സോള്‍വ് ചെയ്യുമായിരുന്നു നീ...”

അവര്‍ അവന്‍റെ മുഖം തന്‍റെ കൈകളിലെടുത്തു.

“ആ നീയാണ് ഇപ്പോള്‍ കൈകളില്‍ തോക്കും ബോംബും ഒക്കെ...ആ നീയാണ് ഇപ്പോള്‍ രാജ്യം കണ്ട മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍... “

ജോയല്‍ മുഖമുയര്‍ത്തി ജെയിനെ നോക്കി.
ആ നോട്ടം സഹിക്കാനാകാതെ അവര്‍ അവന്‍റെ മുഖം കൈകളിലെടുത്തു.

“നമുക്ക് ഇനി പഴയത് പോലെ ഒരു ജീവിതം പോസ്സിബിള്‍ ആണോ മോനെ?”

“ഈ രാജ്യത്ത് സാധ്യമല്ല. രാജ്യദ്രോഹിയാണ്‌ ഞാനിപ്പോള്‍ പബ്ലിക്കിനും ഗവണ്മെന്‍റ്റിനും. സര്‍ക്കാര്‍ തലയ്ക്ക് ലക്ഷങ്ങളുടെ വിലയിട്ട ക്രിമിനല്‍. ടെററിസ്റ്റ്! മറ്റൊരു രാജ്യത്തിലേക്ക് ഏത് സമയത്തും വിട്ടുപോകാം. അവിടെ ഒരുക്കിയ മറ്റൊരു വില്ലയില്‍ നോര്‍മ്മല്‍ ആയി ജീവിക്കാം. പോലീസിനെ ഭയപ്പെടാതെ, ഒളിക്കാതെ, പക്ഷെ...”

നിറമിഴികളോടെ അവന്‍ അവരെ നോക്കി.

“നമ്മുടെ പപ്പാ അവിടെ ഉണ്ടാവില്ല. അവിടെ ഇന്ത്യയുണ്ടാവില്ല. ഓണവും ദീപാവലിയും ദേശീയ പതാകയും സ്വാതന്ത്ര്യദിനാഘോഷവും ഒന്നുമുണ്ടാവില്ല...”

അവന്‍റെ മിഴികള്‍ വീണ്ടും നിറഞ്ഞു.

“സ്വന്തം രാജ്യത്തിന്‍റെ മണവും നിറവും അനുഭവിക്കാതെ ഏത് സ്വര്‍ഗ്ഗത്തില്‍പ്പോയാലും പ്രയോജനമെന്താണ് എന്നൊക്കെ എപ്പോഴും ഓര്‍ക്കും. പക്ഷെ ഇവിടെ ഇനി തുടര്‍ന്നാല്‍ മമ്മിയ്ക്ക് എന്നെ നഷ്ട്ടപ്പെടും. എനിക്ക് മമ്മിയെ നഷ്ട്ടപ്പെടും...”

“ഗായത്രിയെ? അവളെയോ?”

ജെയിന്‍ ചോദിച്ചു.

ആ ചോദ്യംകേട്ട് ഭയന്നിട്ടെന്നോണം ജോയല്‍ ജെയിനെ നോക്കി.

ആ സംസാരമത്രയും ശ്രദ്ധിക്കുകയായിരുന്ന ഷബ്നം വിടര്‍ന്ന മിഴികളോടെ റിയയോട്‌ ചോദിച്ചു.

“ആരാടീ ഗായത്രി?”

റിയ ആ ചോദ്യം പ്രതീക്ഷിച്ചെന്നത് പോലെ അവളെ നോക്കി.
അവള്‍ ഒന്ന് നിശ്വസിച്ചു.
അവളുടെ ഊഷ്മളമായ നിശ്വാസം അവളുടെ മുഖത്ത് തട്ടി.
ഷബ്നത്തിന്‍റെ മുഖത്ത് നേരിയ ഒരു ഭയം മിന്നിമറയുന്നത് പോലെ തോന്നി.

“ആരാ റിയേ,

💬 Comments

View all comments