Chapter Title : സൂര്യനെ പ്രണയിച്ചവൾ 7 [Smitha]
വന്നുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും നിലം തൊടാം. പ്രതിഷേധക്കാരെ ഭയന്ന് ആരും ഒന്നും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിയാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ നില്‍ക്കുന്നു. അയാളെ മുമ്പോട്ടോ പിമ്പോട്ടോ പോകാനനുവദിക്കാതെ കയ്യില്‍ വടിയും ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമൊക്കെയായി പ്രതിഷേധക്കാരും...”
ആ രംഗം മുമ്പില്‍ കണ്ടിട്ടെന്നത് പോലെ ഷബ്നം ഭയന്ന് റിയയെ നോക്കി
“...ത്രിവര്‍ണ്ണ പതാക ഇപ്പോള്‍ പൊടിയിലും മണ്ണിലും തൊടും....”
റിയ തുടര്‍ന്നു.
“.....മണ്ണിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ താഴ്ന്ന് വരുന്ന പതാകയുടെ കീഴെ ഉരുണ്ടു വീഴുന്നത് എല്ലാവരും കാണുന്നത്. അയാളുടെ കൈ പതാകയെ തൊട്ടു. നിലത്തെ പൊടിയിലെക്ക് വീണ് അപമാനിതാകാവുന്ന പതാക അയാള്‍ സുരക്ഷിതമായി അയാള്‍ കയ്യില്‍...”
ഷബ്നത്തിന്‍റെ കണ്ണുകള്‍ തിളങ്ങി.
“ആരാ...? ആരായിരുന്നു അത്?”
അവള്‍ ചോദിച്ചു.
“ആ കാഴ്ച്ച കണ്ടുകൊണ്ടു നിന്ന കുട്ടികള്‍ കയ്യടിച്ച് ആര്‍ത്ത് വിളിച്ചു....
“ജോയല്‍!! ജോയല്‍!!”
“ജോയലോ! വൌ!! എന്നിട്ട്!”
“ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതെ പഠനത്തിലും സ്പോര്‍ട്സിലും പാട്ടിലും ഒക്കെ മാത്രം ശ്രദ്ധിച്ച്, അല്ലെങ്കില്‍ എല്ലാ ഗ്രൂപ്പിലും പെട്ട കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രിയങ്കരനായി....അങ്ങനെയായിരുന്നു ജോയല്‍. തങ്ങള്‍ അപമാനിക്കാന്‍ ശ്രമിച്ച ദേശീയ പതാക ജോയുടെ കയ്യിലിരിക്കുന്നത് കണ്ട് പ്രതിഷേധക്കാര്‍ അമ്പരന്നു. ജോയല്‍ ആയത് കൊണ്ട് അവര്‍ക്ക് അവനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. പല കാര്യങ്ങളിലും അവര്‍ക്ക് കൂടി പ്രിയങ്കരനായിരുന്നു അവന്‍..”
ഷബ്നം പുഞ്ചിരിച്ചു.
“ജോയല്‍ മുമ്പില്‍ ഉണ്ടെന്ന് കണ്ടപ്പോള്‍ നിഷ്ക്രിയരായിരുന്ന ഭൂരിപക്ഷം കുട്ടികള്‍ ആര്‍പ്പ് വിളികളോടെ ഗ്രൂണ്ടിലെക്കിറങ്ങി. അവന്‍റെ നേതൃത്വത്തില്‍ ദേശീയ പതാകയുമായി കുട്ടികള്‍ വീണ്ടും ഫ്ലാഗ് പോസ്റ്റില്‍ നാട്ടി. ആ രംഗമത്രയും കേന്ദ്ര മന്ത്രി ആശ്വാസത്തോടെ കാണുന്നുണ്ടായിരുന്നു. കുട്ടികള്‍ ആരാധനയോടെയും അദ്ധ്യാപകര്‍ അഭിനന്ദനങ്ങളോടെയും അവനെ നോക്കി....”
ഷബ്നത്തിന്‍റെ കണ്ണുകളും ആരാധനയോടെ വിടര്‍ന്നു.
“ഇതൊക്കെ, മറ്റു രണ്ട് കണ്ണുകള്‍ കൂടി കാണുന്നുണ്ടായിരുന്നു...”
ഒന്ന് നിശ്വസിച്ചതിന് ശേഷം റിയ തുടര്‍ന്നു.
“ആര്?”
“ഒരു പെണ്‍കുട്ടി...”
റിയ വീണ്ടും നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.
“അവള്‍ മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. അഴകിന്റെ മനുഷ്യരൂപം. ഒരു പെണ്ണിന് അതിനേക്കാള്‍ സൌന്ദര്യമുള്ളവളാകാന്‍ കഴിയില്ല എന്ന് ബോധ്യമാകണമെങ്കില്‍ അവളെക്കാണണം... എന്‍റെ ഒരു സിനിമയില്‍ നായകനായ കവി തന്‍റെ പ്രണയിനിയെക്കുറിച്ച്
💬 Comments
View all comments