Chapter Title : സൂര്യനെ പ്രണയിച്ചവൾ 7 [Smitha]
പറഞ്ഞു.
“താങ്ക്സ് എന്തിനാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍...”
അവന്‍ ചിരിച്ചു.
“ഇന്ന് ജോയല്‍ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അച്ഛന്‍ വല്ലാത്ത ഒരു എമ്പരാസിംഗ് സിറ്റുവേഷനില്‍ ആയിപ്പോയേനെ...സോ ഐ ഷുഡ് താങ്ക് യൂ...”
“അത് ജസ്റ്റ് എന്‍റെ ഡ്യൂട്ടി അല്ലേ, ഗായത്രി...? അതുപോട്ടെ, ഗായത്രി മലയാളി ആണെന്ന് എനിക്കറിയില്ലായിരുന്നു...”
“പക്ഷെ ജോയല്‍ മലയാളി ആണ് എന്നെനിക്കറിയാമായിരുന്നു,”
വശ്യമായ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.
അപ്പോഴാണ് ജോയലിനെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അന്വേഷിക്കുന്നു എന്നറിയിച്ച് അറ്റന്‍ഡര്‍ വന്നത്.
ഗായത്രി കൂട്ടുകാരോടൊപ്പം പോയി.
ജോയല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോകുമ്പോള്‍ ഇടയ്ക്ക് മന്ത്രിയെ തടയാന്‍ ശ്രമിച്ച പ്രതിഷേധ സംഘം അവനെതിരെ വന്നു.
“ജോയല്‍!”
അവരുടെ നേതാവെന്ന് തോന്നിച്ച ചെറുപ്പക്കാരന്‍ തീക്ഷണമായി അവനെ നോക്കി.
“നിന്‍റെ അച്ഛന്‍ ബെന്നറ്റ് ഫ്രാങ്ക്, ഇന്ത്യന്‍ എക്സ്പ്രസ്സിലെ പത്രത്തില്‍ എഴുതുന്ന കാര്യങ്ങള്‍ മകനായ നീ വായിക്കാറില്ല എന്ന് എനിക്ക് പറയേണ്ടി വരുന്നത് മോശമാണ്. പ്രത്യേകിച്ചും അച്ഛനെപ്പോലെ ഒരു ജേര്‍ണലിസ്റ്റ് ആകാന്‍ പഠിക്കുന്ന നീ!”
“എന്‍റെ പപ്പാ കേന്ദ്ര മന്ത്രി പദ്മനാഭന്‍ തമ്പിക്കെതിരെ കണ്ടെത്തിയ റ്റു ജി സ്പെക്ട്രം അഴിമതിയേക്കുറിച്ചാണ് നീ ഉദ്ദേശിക്കുന്നത് എങ്കില്‍ വിവേക് ശര്‍മ്മേ നിനക്ക് തെറ്റി. അച്ഛന്റെ പ്രൊഫഷന്‍ തന്നെയാണ് എന്‍റെയും സ്വപ്നം. അച്ഛന്റെ എന്നല്ല മിക്ക വാര്‍ത്തയും ഞാന്‍ വായിക്കാറുണ്ട്...”
“അയാളുടെ തനി നിറം അറിഞ്ഞിട്ടും നീ എന്തിനാ ഞങ്ങളെ എതിര്‍ത്ത് അയാളെ ക്യാമ്പസ്സില്‍ കയറ്റിയത്?”
“നമ്മള്‍ ക്ഷണിച്ച് വരുത്തിയതാണ് അദ്ധേഹത്തെ. അല്ലേ? നിന്‍റെയും എന്‍റെയും വീട്ടിലേക്ക് വരുന്നവര്‍ മാത്രമല്ല അതിഥി. യൂണിവേഴ്സിറ്റി നമ്മുടെ വീടാണ്. നമ്മള്‍ ക്ഷണിച്ചിട്ട് വന്ന അതിതിയെ അപമാനിക്കാന്‍ മാത്രം എന്‍റെ സംസ്ക്കാരം പുരോഗമിച്ചിട്ടില്ല. അദ്ധേഹത്തിനെതിരെയുള്ള അഴിമതി കോടതിയില്‍ തെളിയട്ടെ. നിന്‍റെ കൂടെ മുമ്പില്‍ തന്നെ ഞാനുമുണ്ടാവും അയാള്‍ക്കെതിരെ!”
അവനോട് കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ അവര്‍ പോയി.
ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോയതിനു ശേഷം തന്‍റെ ലക്ചര്‍ ഹാളിലേക്കാണ് ജോയല്‍ പോയത്.
അവിടെ ക്ലാസ് റൂമില്‍ സഹപാഠികള്‍ ചെറിയ ഒരു ഗേറ്റ്‌ടുഗെതര്‍ സംഘടിപ്പിച്ചിരുന്നു, സ്വാതന്ത്ര്യം ദിനം പ്രമാണിച്ച്.
ക്ലാസ്സിലെത്തിക്കഴിഞ്ഞ് ജോയല്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്നു.
അവരുടെ ആഘോഷത്തില്‍ പങ്കെടുക്കവേ തന്‍റെ ഡെസ്ക്കില്‍ ഒരു ചുവന്ന കവര്‍ അവന്‍ കണ്ടു.
അതവന്‍ സംശയത്തോടെ
💬 Comments
View all comments