0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Author : സ്മിത Read All Parts 334

എടുത്തു.

ആലിംഗന ബദ്ധരായ കമിതാക്കളുടെ ചിത്രവും അതിന് താഴെ ചുവന്ന മഷിയില്‍ ഒരു വാക്യം...

“ഐം യുവര്‍ ഗേള്‍. ഗസ്സ് ഹൂ!”

നിന്‍റെ പെണ്ണാണ് ഞാന്‍. ഊഹിക്കാമോ ഞാന്‍ ആരാണ് എന്ന്?

ജോയലിന്റെ ചങ്കിടിച്ചു പോയി.
ജീസസ്!
ആരാണ് ഇങ്ങനെ ഒരു കവര്‍ തന്‍റെ ഡെസ്ക്കില്‍ വെച്ചത്?
പലരും പ്രണയം പറഞ്ഞിട്ടുണ്ട്.
താല്‍പ്പര്യം തോന്നിയിരുന്നില്ല ആരോടും.
അവരോടൊക്കെ നല്ല സൌഹൃദത്തില്‍ ആണ് ഇപ്പോള്‍.
അവര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല.
പക്ഷെ ഈ ഗ്രീറ്റിംഗ് കാര്‍ഡിലെ അക്ഷരങ്ങള്‍ തന്നെ ത്രസിപ്പിക്കുന്നു!
അതെന്താ അങ്ങനെ?
നേരിട്ട് പ്രണയമറിയിച്ചപ്പോള്‍ കുലുങ്ങാത്ത ആളാണ്‌!

“ഗായത്രിയല്ലേ ആ കാര്‍ഡ് അവിടെ കൊണ്ടുപോയി വെച്ചത്, റിയേ?”

ഷബ്നം ചോദിച്ചു.

“അല്ലാതെ മറ്റാര്?”

റിയ ചിരിച്ചു.

“അവള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു, ജോയലാണ് തന്‍റെ ഹൃദയത്തിന്റെ ഉടമ എന്ന്. തന്‍റെ ജീവിതത്തിന്റെ സൂക്ഷിപ്പ്കാരനെന്ന്‍. എങ്കിലും അവനോട് ഹൃദയ രഹസ്യം നേരിട്ടറിയിക്കാന്‍ അവള്‍ക്ക് സ്ത്രീസഹജമായ ലജ്ജതോന്നി. താന്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് അവള്‍ കാര്‍ഡിലൂടെ അവനെ അറിയിച്ചത്...”

ഷബ്നം പുഞ്ചിരിച്ചു.

ലെക്ചര്‍ ഹാളിലെ ആഘോഷത്തിന് ശേഷം ജോയല്‍ വീട്ടിലെത്തി.
ഡല്‍ഹിയിലെ, പുരാണകിലയിലെ വില്ലയിലെത്തിയപ്പോള്‍ പപ്പായുടെ കാര്‍ മുറ്റത്ത് കിടക്കുന്നത് അവന്‍ കണ്ടു.

“ഇന്ന് സൂര്യന്‍ പടിഞ്ഞാറു ഉദിക്കുമോ?”

അവന്‍ പുഞ്ചിരിയോടെ സ്വയം പറഞ്ഞു.

എന്നും രാത്രി വൈകിയാണ് ബെന്നറ്റ്‌ വീട്ടിലെത്താറുള്ളത്. പതിവിനു വിപരീതമായി അദ്ദേഹം ഇന്ന് നേരത്തെ എത്തിയിരിക്കുന്നു!

അങ്ങനെ ചിന്തിച്ചുകൊണ്ട് പുഞ്ചിരിയോടെ അവന്‍ ബൈക്ക് കൊമ്പൌണ്ടിലെക് ഓടിച്ചു.
അപ്പോള്‍ സിറ്റൌട്ടില്‍ കസേരമേല്‍ ജെയിനും ബെന്നറ്റും അവനെ അര്‍ത്ഥഗര്‍ഭമായി നോക്കി.

“ഇന്നെന്താ എഡിറ്റര്‍ക്കും പ്രോഫസ്സര്‍ക്കും ഒരു പാല്‍പ്പുഞ്ചിരി?”

അവന്‍ അടുത്ത് വന്ന് അവരുടെ നടുക്കിരുന്നു.
കൊമ്പൌണ്ടിന്റെ അതിരില്‍ നിരനിരയായ കൂടുകള്‍ക്കുള്ളില്‍ ബുള്‍ബുളും പഞ്ചവര്‍ണ്ണതത്തകളും ടോക്കനും കുറുകുന്ന ശബ്ദം.
അതിരില്‍ നിരനിരയായി നിന്നിരുന്ന അശോകമരങ്ങള്‍ സുഗന്ധമുള്ള കാറ്റ് കൊണ്ടുവരുന്നു.

“കാരണമുണ്ട്,”

അവന്‍റെ ചോദ്യം കേട്ട് ജെയിന്‍ പറഞ്ഞു.

“ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പുഞ്ചിരിക്കാതിരിക്കാന്‍ പറ്റുമോ കുട്ടാ?”

അത് പറഞ്ഞ് ജെയിന്‍ ഒരു ചുവന്ന കവര്‍ അവനെ കാണിച്ചു.
അവനൊന്ന് പരുങ്ങി.
ആദ്യം ജാള്യത തോന്നിയെങ്കിലും പിന്നെയത് ദേഷ്യമായി.

“ഇവിടെയും വന്നോ? മമ്മീ അതാരാണ്ട് ഫേക്കാണ്...”

‘ഫേക്കോ?”

ബെന്നറ്റ്

💬 Comments

View all comments