0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]

Author : സ്മിത Read All Parts 512

ജോയല്‍ മനസ്സിലാക്കി.

“സോറി...”

അവന്‍ പറഞ്ഞു.

“ഗായത്രിയെപ്പോലെ ഒരു കുട്ടിയെ ഏല്‍പിക്കാന്‍ പാടില്ലാത്ത പണിയാണ് ഇത് എനിക്കറിയാം. പക്ഷെ എനിക്കിത് ശകലം ടെന്‍ഷന്‍ തരുന്നുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്...”

“അത് കുഴപ്പമില്ല,”

ഗായത്രി ചിരിച്ചു.

“ഞാന്‍ മാക്സിമം ട്രൈ ചെയ്യാം....”

ജോയലിന് സമാധാനമായി.

“ഐഡിയ!”

എന്തോ ഓര്‍മ്മിച്ച് അവള്‍ പെട്ടെന്ന് പറഞ്ഞു.
ജോയല്‍ വളരെ പ്രതീക്ഷയോടെ അവളെ നോക്കി.

“നാളത്തെ ടൂറിന് ജോയല്‍ പേര് കൊടുത്തിട്ടില്ലേ?”

“ഉണ്ട്. ഞാന്‍ പേര് കൊടുത്തിട്ടുണ്ട്,”

“എങ്കില്‍ ഈസിയായി കണ്ടുപിടിക്കാം!”

“എങ്ങനെ?”

“എന്‍റെ ജോയല്‍! ഈസി എന്ന് പറഞ്ഞാല്‍ ഈസിയായി കണ്ടുപിടിക്കാം. കാരണം ജോയലിനോട്‌ സിന്‍സിയര്‍ ആയ ഫീലിംഗ് ആണ് ഈ കുട്ടിയ്ക്ക് എങ്കില്‍ അവള്‍ എന്തായാലും ടൂറിന് വരാതിരിക്കില്ല. ശരിയല്ലേ?”

“ഓക്കേ!”

കാര്യം മനസ്സിലാക്കിയത് പോലെ ജോയല്‍ പറഞ്ഞു. പെട്ടെന്ന് അവന്‍റെ മുഖത്ത് ഒരു സന്നിഗ്ധത കടന്നു വന്നു.

“എന്താ?’

അത് കണ്ടിട്ട് അവള്‍ തിരക്കി.

“ഗായത്രി പേര് കൊടുത്തിട്ടുണ്ടോ?”

“ഇതുവരെ ഇല്ല,”

അവള്‍ പുഞ്ചിരിച്ചു.

“അയ്യോ അപ്പോള്‍? പോകേണ്ട കുട്ടികളുടെ എണ്ണം കമ്പ്ലീറ്റ് ആയാല്‍? ഗായത്രി വന്നില്ലെങ്കില്‍ എങ്ങനെ അവളെ കണ്ടുപിടിക്കും?”

“റിലാക്സ്! റിലാക്സ്!”

അവന്‍റെ ടെന്‍ഷന്‍ കണ്ട് ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“നാലഞ്ച് കുട്ടികള്‍ക്ക് കൂടി പേര് കൊടുക്കാം എന്നാ ഞാന്‍ അറിഞ്ഞേ! ജോയലിനെ ഹെല്‍പ്പ് ചെയ്യാന്ന് ഞാന്‍ പ്രോമിസ് ച്വേയ്തില്ലേ? അതുകൊണ്ട് ഞാന്‍ പേര് കൊടുക്കാം! ഓക്കേ?”

“എങ്കില്‍ വേഗം വേണം!”

ജോയല്‍ പെട്ടെന്ന് പറഞ്ഞു.

“ടൂറിന്റെ ഇന്‍ചാര്‍ജ് ഫാരിസ് റഹ്മാന്‍ സാറല്ലേ? സാറും ഞാനും ഫ്രണ്ട്ലി ആണ്. ഇപ്പ തന്നെ പറഞ്ഞാലോ?”

“ഓക്കേ! ഓക്കേ!”

അവന്‍റെ

💬 Comments

View all comments