Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]
തിടുക്കം കണ്ട് ചിരി പൊട്ടി ഗായത്രി പറഞ്ഞു.
“ഹ്മം...ഹ്മം..എനിക്ക് മനസ്സിലാകുന്നുണ്ട്”
അവന്‍റെ കൂടെ എഴുന്നേറ്റുകൊണ്ട് അവന്‍റെ നേരെ കുസൃതി ചിരി എറിഞ്ഞ് അവള്‍ പറഞ്ഞു.
“എന്താ?”
ലൈബ്രറിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ ഒരു ചമ്മിയ ചിരി ചിരിച്ച് ജോയല്‍ ചോദിച്ചു.
“ആ സുന്ദരിപ്പെണ്ണിനെ കാണാന്‍ ഭയങ്കര തിടുക്കമായി അല്ലേ?”
ലൈബ്രയ്ക്ക് വെളിയില്‍ അശോകമരങ്ങളും അവയുടെ മൃദുശിഖരങ്ങളെ ഉലയ്ക്കുന്ന കാറ്റും അതിരുകള്‍ തീര്‍ത്ത വിശാലമാക്കിയ ഗ്രൌണ്ടിലേക്ക് ഇറങ്ങിക്കൊണ്ട് ഗായത്രി ചോദിച്ചു.
“അത്..അങ്ങനെ ചോദിച്ചാല്‍...”
“ഇതിപ്പോ ആദ്യമായോന്നും അല്ലല്ലോ! ജോയലിനെ വേറെ ഗേള്‍സ് ഒക്കെ പ്രോപോസ് ചെയ്ത്ട്ടില്ലേ? എനിക്കറിയാം!”
പറഞ്ഞുകഴിഞ്ഞപ്പോള്‍ അബദ്ധം പറ്റിയത് പോലെ ഒരു ഭാവം അവളുടെ മുഖത്തേക്ക് കടന്നുവന്നു.
“അല്ല..ഞാന്‍ പറഞ്ഞത് ..അതുകൊണ്ട് ഇത്ര ടെന്‍ഷന്‍ എന്തിനാ എന്നാ ഞാന്‍ ഉദേശിച്ചേ!”
ഹ്യൂമാനിറ്റീസ് ബ്ലോക്കിന് മുമ്പിലെ പനമരത്തിനു കീഴിലെ കോണ്‍ക്രീറ്റ് ബെഞ്ചിലിരുന്ന് വയലിന്‍ വായിക്കുന്ന, മെക്സിക്കന്‍ വിദ്യാര്‍ഥി ബോബ് ഹോപ്ക്കിന്‍സിനെ നോക്കി കൈ വീശിക്കാണിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.
“പക്ഷെ ....”
ബോബ് ഹോപ്പ്ക്കിന്‍സിന്‍റെ നേരെ തംസ് അപ്പ് മാര്‍ക്ക് കാണിച്ച് ജോയല്‍ നേരിയ ലജ്ജയോടെ പറഞ്ഞു.
“....അവരൊക്കെ...ഗായത്രി ..എനിക്ക് ..എന്‍റെ ടേസ്റ്റിന് പറ്റിയവരായി തോന്നിയില്ല ഗായത്രി...അത്കൊണ്ട്...”
“ഹ്മം ..അറിയാം...ആ നിഹാരികാ വ്യാസിന് എന്തായിരുന്നു കുഴപ്പം?”
സൌത്ത് ബ്ലോക്കിലെ ഓപ്പണ്‍ എയര്‍ തീയറ്റര്‍ പിന്നിട്ടുകൊണ്ട് ഓഡിയോ വിഷ്വല്‍ റിസേര്‍ച്ച് സെന്‍റ്ററിലേക്കുള്ള പുല്‍ത്തകിടി വിരിച്ച മൈതാനത്തിലേക്ക് കയറവേ അവള്‍ പെട്ടെന്ന് ചോദിച്ചു.
“എന്ത് ക്യൂട്ടാ ആ കുട്ടി! ജോയല്‍ എന്ന് വെച്ചാല്‍ മരിക്കാന്‍ വരെ ഒരുക്കമാ, ആ കുട്ടീടെ സംസാരം കേട്ടാല്‍!”
ജോയലിന്റെ മുഖത്തേക്ക് വീണ്ടും ജാള്യത കടന്നു
💬 Comments
View all comments