0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]

Author : സ്മിത Read All Parts 515

വന്നു.

“നിഹാരിക നല്ല കുട്ടിയാ, ഗായത്രി..”

എതിരെ വന്ന കൂട്ടുകാരെ നോക്കി ഇരുവരും കൈ വീശിക്കാണിക്കവേ ജോയല്‍ പറഞ്ഞു.

“... ബട്ട് ..നമുക്ക് ഒരു ഫീല്‍ തോന്നണ്ടേ? യെസ് ജോയല്‍ ..ദിസ് ഈസ് യുവര്‍ ഗേള്‍ എന്നൊക്കെ നമ്മുടെ മനസ്സ് പറയേണ്ടേ...? അത് ഗേള്‍ ഒത്തിരി ക്യൂട്ട് ആയത് കൊണ്ട് മാത്രം തോന്നില്ല.പിന്നെ ആ കുട്ടിടെ അച്ഛന്‍ വലിയ റിച്ച് ആണ്. എ ലീഡിംഗ് എക്സ്പോര്‍ട്ടര്‍! അതുകൊണ്ട് തന്നെ ഷുവര്‍ ആണ് ആ കുട്ടിയെ എനിക്ക് കിട്ടില്ല...എനിക്ക് ലവ് ടൈം പാസ്സ് അല്ല ഗായത്രി.. എന്‍റെ പപ്പാ മമ്മിയെ ലവ് ചെയ്യുന്നത് പോലെ ..ലൈഫ് ലോങ്ങ്‌....!”

ജോയല്‍ ഗായത്രിയെ നോക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ സൂര്യതേജസ്സിലെന്നത് പോലെ പ്രകാശിച്ച് തന്‍റെ മുഖത്തേക്ക് നോക്കുകയാണ്.
മൌനങ്ങളാണ് എങ്കിലും പവിഴം പോലെയുള്ള മൊഴിമുത്തുകള്‍ ആ മൌനത്തില്‍ അവന്‍ കണ്ടു.

“സോറി ..ഞാന്‍ എക്സൈറ്റഡ് ആയി ഇങ്ങനെ ഓരോന്ന് ....”

അവന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ പെട്ടെന്ന് നോട്ടം മാറ്റി.

“ആട്ടെ, നമ്മള്‍ കണ്ടെത്തുന്ന കുട്ടി വളരെ പൂവര്‍ ആണെങ്കില്‍?”

വയലറ്റ് ഹയാസിന്തുകള്‍ മാനം മുട്ടി വളര്‍ന്നു നിന്നിരുന്ന ടാഗോര്‍ സ്തൂപിന്റെ മുമ്പില്‍ മുഖാമുഖം നിന്ന് ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.

“ദാറ്റ് മീന്‍സ് ...അവള്‍ ഒരു ഡേയ് ലി വേജര്‍ ലേബറിന്റെ മകള്‍ ആണ് എങ്കില്‍? സ്വീപ്പര്‍ എമ്പ്ലോയിയുടെ മകള്‍ ആണ് എങ്കില്‍? അവള്‍ ഗുഡ് ലുക്കിംഗ് അല്ല എങ്കില്‍? ക്യൂട്ട് അല്ല എങ്കില്‍?”

“എന്‍റെ ക്രൈട്ടീരിയ ഇതൊക്കെയാണ് ഗായത്രി...”

ദൂരെ നിന്നും കേള്‍ക്കുന്ന ബോബ് ഹോപ്പ്ക്കിന്‍സിന്റെ മെക്സിക്കന്‍ സംഗീതത്തിന് ഒരു നിമിഷം

💬 Comments

View all comments