Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]
ചെയ്യുന്നത് ഒരോരുത്തരുടെ ഇഷ്ടമല്ലേ ജോയല്‍?”
ലജ്ജ കൈവിടാതെ അവള്‍ ചോദിച്ചു.
“അതുപോലെ പ്രൊപ്പോസല്‍ റിജക്റ്റ് ചെയ്യുന്നതും ഒരോരുത്തരുടെ ഇഷ്ടമല്ലേ?”
ജോയലിന് അവളെ മനസ്സിലായില്ല.
സഞ്ജയിനെപ്പോലെ ഒരാളുടെ പ്രൊപ്പോസല്‍ തള്ളിക്കളയുന്ന പെണ്കുട്ടിയോ?
അപ്പോള്‍ അതിനേക്കാള്‍ മികച്ച ആരോ ആണ് ഇവളുടെ മനസ്സില്‍!
അത് ആരെങ്കിലുമാകട്ടെ!
ഇപ്പോള്‍ തന്‍റെ ലക്ഷ്യം തന്നെ ഇങ്ങനെ കാര്‍ഡ് നല്‍കി കളിപ്പിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയാണ്.
അതിന് തനിക്ക് ഗായത്രിയുടെ സഹായം വേണം.
**************************************************
പിറ്റേ ദിവസം ആറുമണിക്ക് ആണ് ടൂര്‍ ബസ്സ് പുറപ്പെടുന്നത്.
എല്ലാവരും അഞ്ചരയാകുമ്പോള്‍ എത്തിച്ചേരാനാണ് പറഞ്ഞിരിക്കുന്നത്.
ജോയല്‍ എത്തിയപ്പോള്‍ ഏകദേശം പകുതിയോളം കുട്ടികള്‍ വന്നുകഴിഞ്ഞിരുന്നു.
കുറേപ്പേര്‍ ബൈക്കുകളിലും മറ്റുമായി എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.
കൂടി നിന്നവരെ അഭിവാദ്യം ചെയ്ത ശേഷം ജോയല്‍ തന്‍റെ ഏറ്റവുമടുത്ത മൂന്ന്‍ കൂട്ടുകാരോടൊത്ത് സീറ്റ് നമ്പര്‍ അറിയാന്‍ ആദ്യം ചാര്‍ട്ട് അറേഞ്ചറുടെയടുത്ത് പോയി.
“ശ്യെ! മൂന്നും മൂന്ന്‍ സീറ്റിലാ!”
റാം ഗോപാല്‍ നിരാശയോടെ പറഞ്ഞു.
“സാരമില്ലെടാ!”
ജോയല്‍ അവനെ ആശ്വസിപ്പിച്ചു.
“വണ്ടി ആദ്യ ഡെസ്റ്റിനേഷന്‍ എത്തുമ്പോള്‍ ഞാന്‍ ജയശ്രീ മാഡത്തെ നയത്തില്‍ കണ്ടിട്ട് ശരിയാക്കാം. ഇപ്പം അവര് എല്ലാം അറേഞ്ച് ചെയ്യുവല്ലേ? സ്റ്റാര്‍ട്ടിംഗ് ആകുമ്പം ഒടുക്കത്തെ ടെന്‍ഷനില്‍ ആകും. ഈ ടെന്‍ഷന്‍റെ എടേല്‍ സീറ്റ് മാറ്റാന്‍ നോക്കിയാ അവരുടെ വായിലിരിക്കുന്നത് മൊത്തം കേക്കുവേം വേണം പിന്നെയൊട്ട് കാര്യം നടക്കത്തുമില്ല. ഓക്കെ!”
“ആ, അല്ലാതെ എന്ത് ചെയ്യും?”
കൂട്ടുകാര്‍ നിരാശയോടെ പറഞ്ഞു.
ജോയല്‍ തന്‍റെ ബാഗുംകൊണ്ട് ബസ്സിലേക്ക് കയറി. സീറ്റ് നമ്പര്‍ നോക്കി അവന്‍ നടന്നു. ഏകദേശം മദ്ധ്യഭാഗത്താണ് തന്‍റെ സീറ്റ്. വിന്‍ഡോ സീറ്റ് അല്ല. ബാഗ് മുകളിലേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് അവന്‍ സീറ്റില്‍ കിടന്ന പിങ്ക് നിറമുള്ള കവര്‍ കണ്ടത്.
“ഒഹ്! നോ!”
അവന്‍ നിസ്സഹായനായി.
പിന്നെ കുനിഞ്ഞ് അതെടുത്തു.
തുറന്നു.
ചുണ്ടില്‍ ചുണ്ടമര്‍ത്തി നില്‍ക്കുന്ന ആണും പെണ്ണും.
“ഗെറ്റ് മൈ ഗുഡ് മോണിംഗ് കിസ്സ് മൈ മാന്‍...ആന്‍ഡ് ഗീവ് മി യുവേഴ്സ്...”
“പുലരിയില്‍ ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു... എനിക്കുള്ളത് തരൂ...”
പ്രഭാതത്തിന്റെ സുഖമുള്ള തണുപ്പില്‍ ആ വാക്കുകള്‍ തന്‍റെ മനസ്സിനെ മാത്രമല്ല ദേഹത്തെയും ചൂട് പിടിപ്പിക്കുന്നത് ജോയല്‍ അറിഞ്ഞു.
💬 Comments
View all comments