0%

Chapter Title : സൂര്യനെ പ്രണയിച്ചവൾ 8 [Smitha]

Author : സ്മിത Read All Parts 517

ക്വീന്‍ ആണ് ..അപ്പോള്‍ ഐ തോട്ട് യൂ ഹാവ് ബീന്‍ എന്‍ഗേജ്ഡ്...!”

അവള്‍ പെട്ടെന്ന് ജോയലിനെ നോക്കി.
ഗ്രൌണ്ടിനതിരിലേ കുടപ്പാലമരങ്ങള്‍ക്ക് മേലെ കാറ്റ് കടന്നുവന്ന് മൃദുവായി പാലപ്പൂക്കളെ തലോടി അപ്പോള്‍.
അതിന്‍റെ സൌഗന്ധികം അവര്‍ക്കിടയില്‍ ഘനീഭവിച്ചു.

“ഈ ജോയല്‍ എന്തായീ പറയുന്നേ?”

അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് വശ്യമായ, മദഭരമായ ലജ്ജ അവന് സമ്മാനിച്ചു.

“ബ്യൂട്ടി ക്വീനോ? ഞാനോ?”

ക്യാമ്പസ്സിനു ദൂരെ, മൂടല്‍ മഞ്ഞ് വെള്ള നിറം നല്‍കിയ താഴ്വാരത്തിന് മുകളില്‍ ആഷാഡ മാസത്തിന് പ്രണയം നല്‍കുന്ന ദേശാടനപ്പക്ഷികളെ നോക്കാന്‍ തുടങ്ങിയ ജോയല്‍ പക്ഷെ കണ്ണുകള്‍ ഗായത്രിയുടെ മുഖത്തേക്ക് മാറ്റി.

അവനൊന്നമ്പരന്നു.
ദൈവമേ!
ഏത് ഗന്ധര്‍വ്വന്‍റെ ജീവിതത്തില്‍ പ്രകാശം നല്‍കാന്‍ ജനിച്ച അപ്സ്സരസ് ആണിവള്‍?
ആരുടെ സ്വപ്നങ്ങളില്‍ കുളിരോര്‍മ്മയാകുവാന്‍ വേണ്ടിയാണ് ഇവളെ ദൈവം സൃഷ്ട്ടിച്ചത്?
ഏത് പുരുഷ ശരീരത്തിന്‍റെ ആകാശത്തില്‍ പടര്‍ന്നു കയറുന്ന മഴവില്‍പ്പെണ്ണായാണ് ദൈവം ഇവളെ സൃഷ്ടിച്ചത്?
എവിടെയാണാ സുന്ദരന്‍, ധനികന്‍, രാജകുമാരന്‍?
മറ്റൊരു പെണ്‍കുട്ടിയുടെ പ്രണയത്തിന് പിന്നാലെ പായുന്ന പുരുഷനാണ് താന്‍ എന്ന കാര്യം ഒരു നിമിഷം ജോയല്‍ മറന്നു പോയി.

“അല്ല, എനിക്കറിയാം സഞ്ജയ്‌ സക്സേന ഗായത്രിയെ പ്രൊപ്പോസ് ചെയ്തത്...”

ഹിന്ദി സിനിമായുടെ മാര്‍ക്കറ്റ് അടക്കിവാഴുന്ന നിര്‍മ്മാണ കമ്പനി ദേവ് ശ്രീ പിക്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര സക്സേനയുടെ മകനാണ് സഞ്ജയ്‌.
പെണ്‍കുട്ടികള്‍ ഒരു നോട്ടത്തിനു വേണ്ടി കൊതിക്കുന്ന സൌന്ദര്യം.

“പ്രൊപ്പോസ് ചെയ്യുന്നത് ഒരോരുത്തരുടെ ഇഷ്ടമല്ലേ ജോയല്‍?”

ലജ്ജ കൈവിടാതെ അവള്‍ ചോദിച്ചു.

“അതുപോലെ പ്രൊപ്പോസല്‍ റിജക്റ്റ്‌ ചെയ്യുന്നതും ഒരോരുത്തരുടെ ഇഷ്ടമല്ലേ?”

ജോയലിന് അവളെ മനസ്സിലായില്ല.
സഞ്ജയിനെപ്പോലെ ഒരാളുടെ പ്രൊപ്പോസല്‍

💬 Comments

View all comments