സൂര്യനെ പ്രണയിച്ചവൾ 14 [Smitha]
📝 Ongoing
👁 58841 views ❤ 249 likes ⭐ 0.0 rating 💬 29 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 14 Sooryane Pranayichaval Part 14 | Author : Smitha | Previous Parts പ്രണയം പുതുമഴപോലെ ഓരോ ജീവകോശത്തേയും നനച്ചു കുതിര്‍ക്കുകയായിരുന്നു ഗായത്രിയെ. ഓരോ നിമിഷവും നിറവും സുഗന്ധവും പെരുകി വര്‍ഷിക്കുന്ന ഉദ്യാനമാവുകയാണ് മനസ്സ്... കാതില്‍ എപ്പോഴും ജോയല്‍ മന്ത്രിയ്ക്കുന്നു... കണ്ണുകളില്‍ എപ്പോഴും അവന്‍ നിലാവെളിച്ചം പോലെ കടന്നുവരുന്നു... ചുണ്ടുകളില്‍ എപ്പോഴുമവന്‍ ഇളം ചൂടായി നൃത്തം ചെയ്യുന്നു... മാറില്‍ എപ്പോഴും അവന്‍റെ നെഞ്ചോരത്തിന്‍റെ ദൃഡസ്പര്‍ശമമരുന്നു... ഏഴ് സ്വരങ്ങളുടെ താളലയങ്ങള്‍ മുഴുവന്‍, ജോയല്‍ നീയായി പരിണമിക്കുന്നു.... എനിക്കിപ്പോള്‍ നിദ്രകളില്ല. സ്വപ്നങ്ങളും. പകരം നിന്‍റെ നിശ്വാസവും ഗന്ധവുമാണ്... അവള്‍ കിടക്കയില്‍ നിന്നുമെഴുന്നേറ്റു. ടെറസ്സിലേക്ക് പോയി. പുറത്ത് നിലാവുണ്ട്. താരാഗണങ്ങളാണ് ആകാശം നിറയെ. ഉദ്യാനത്തിലെ ക്രിസാന്തിമങ്ങളും ഹയാസിന്തുകളും ഡെയ്സിപ്പൂക്കളും ഡഫോഡില്‍സ് പൂക്കളും ഇളം കാറ്റിന്‍റെ പ്രണയോന്‍മത്തതയില്‍ ഉലഞ്ഞുയരുന്നു... അത് കണ്ട് തന്‍റെ മാറിടം ഇത്രമേല്‍ തുടിയ്ക്കുന്നത് എന്തിനാണ്? മട്ടുപ്പാവില്‍ നിന്നും പൂക്കളെ നോക്കവേ അവള്‍ ചിന്തിച്ചു. അവള്‍ പടികള്‍ വേഗത്തിലിറങ്ങി ഉദ്യാനത്തിലേക്ക് ചെന്നു. ഉള്‍ത്തുടിപ്പുകള്‍ക്ക് നിറം നല്‍കുന്ന രാത്രി... കാമുകന്‍റെ മദഗന്ധം കൊണ്ടുവരുന്ന കാറ്റ്... പുരുഷന്‍റെ കരുത്തില്‍ ഞെരിഞ്ഞുപൊടിയാന്‍ ക്ഷണിക്കുന്ന സുതാര്യ നിലാ
ചേച്ചീ...❤❤❤ You dont fails to amaze me everysingle time...❤❤❤ ആഹ് കഴിവിന് മുന്നിൽ നമിക്കുന്നു... ഇവിടെ ജോയലിന്റെ വഴി വെട്ടപ്പെട്ടിരിക്കുന്നു, ഇനി മുൻപോട്ടുള്ള ജീവിതം അവന്റെ തീരുമാനങ്ങളാണ്, ഇതിലേക്കെത്തപ്പെട്ടത് മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ വേദനയിലൂടെ ആണെങ്കിൽ പോലും... സദയത്തിൽ എം ടി സർ എഴുതിയ ഒരു ചെറിയ വലിയ കാര്യമുണ്ട്... "ഓടമായിരുന്നു.... ...പക്ഷെ അപ്പോൾ അങ്ങനെ തോന്നില്ലല്ലോ..." എങ്ങനെ ഒരു വാക്കുകൊണ്ട് ഒരു ജീവിതത്തിന്റെ ഗതിമാറ്റം വരും എന്ന് കാണിച്ചുതന്ന വാക്കുകൾ... അതുപോലെ ആഹ് ഒരു നിമിഷം കൊണ്ട് ജോയൽ നക്സൽ ന്റെ മകനിൽ നിന്നും നക്സൽ ആയി മാറി... ഇവിടെ റിയയും ഷബ്നവും ഷബ്നത്തിന്റെ മാറ്റം അത് ഒത്തിരി ഇഷ്ടപ്പെട്ടു ബട്ട് റിയ ഇപ്പോഴും ഏതോ കോണിൽ അവനെ പ്രണയിക്കുന്നു... എല്ലാം കൊണ്ടും ഒരുപാടു ഇഷ്ടപ്പെട്ടു... ഇനിയുള്ള പാര്ടുകൾക്ക് കമന്റ് എഴുതുവാൻ എനിക്കുള്ള വായനയും അറിവും മതിയാവുമോ എന്നുള്ള സംശയം മാത്രമേ ഉള്ളു.... ചേച്ചിക്ക് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു... സ്നേഹപൂർവ്വം...❤❤❤