സൂര്യനെ പ്രണയിച്ചവൾ 8 [Smitha]
📝 Ongoing
👁 51902 views ❤ 205 likes ⭐ 0.0 rating 💬 85 comments 📚 1 chapters 📅 2023-09-03
സൂര്യനെ പ്രണയിച്ചവൾ 8 Sooryane Pranayichaval Part 8 | Author : Smitha | Previous Parts പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു. കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്. ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ആരുടെയോ ബാലിശമായ പ്രവര്‍ത്തിയായി അവന് തോന്നിയില്ല. അതുകൊണ്ടുതന്നെ മനസ്സ് അല്‍പ്പം അസ്വസ്ഥമായി തോന്നിയത്കൊണ്ട് ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോകാന്‍ തോന്നിയേയില്ല. ലൈബ്രറിയില്‍ എപ്പോഴുമിരിക്കാറുള്ള ഇരിപ്പിടത്തിനടുത്തേക്ക് അവന്‍ നടന്നു. ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവനമ്പരന്നു. കസേരയില്‍ ഒരു ചുവന്ന കവര്‍. “മൈ ഗോഡ്!” അവനറിയാതെ മന്ത്രിച്ചു. അവനാ കവര്‍ എടുത്തു. തുറന്നു. ഇളം നീല നിറത്തില്‍ ഒരു കാര്‍ഡ്. ആലിംഗനബദ്ധരായ സ്ത്രീപുരുഷന്മാര്‍. അതിനടിയില്‍ ഇങ്ങനെ എഴുതിയിരുന്നു. “യൂ ആര്‍ ബോണ്‍ ഫോര്‍ മീ. യൂ ആര്‍ മൈ ലവ്. യൂ ആര്‍ മൈ ലൈഫ്..” ….നീ എനിക്ക് വേണ്ടി ജനിച്ചതാണ്. നീയാണെന്റെ പ്രണയം. നീയാണെന്റെ ജീവന്‍... അവനിലെ അമ്പരപ്പും ചങ്കിടിപ്പും കൂടി. അവന്‍ ചുറ്റും നോക്കി. ആരായിരിക്കും? പെട്ടെന്ന് പിമ്പില്‍ നാലഞ്ച് കസേരകള്‍ക്കപ്പുറത്ത് ഗായത്രിയിരിക്കുന്നത് അവന്‍ കണ്ടു. ഗൌരവമായ വായനയിലാണ്. സ്വര്‍ണ്ണ നിറത്തില്‍ ഒരു ടാങ്ക
ഹൊ ആദ്യമയി ഒരു ഇരുപ്പിൽ ഒരു നോവലിൻ്റെ എല്ലാ പർട്ടും വായിക്കുന്നത് superb